ചരിത്ര വിജയത്തിന്റെ തിളക്കം കുറച്ച വീഴ്ചകളിൽ സിപിഎം കടുത്ത നടപടിയിലേക്ക്; വോട്ടുചോർച്ചയും പരിശോധിക്കും
ചരിത്ര വിജയത്തിന്റെ തിളക്കം കുറച്ച വീഴ്ചകളിൽ സിപിഎം കടുത്ത നടപടിയിലേക്ക്;വോട്ടുചോർച്ച പരിശോധിക്കും
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയാണ് പിണറായി സർക്കാർ തുടർഭരണം നേടിയത്. സീറ്റ് നിലയിലടക്കം നേട്ടമുണ്ടാക്കിയപ്പോൾ എന്നാൽ ആ ചരിത്ര വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന ചില സാഹചര്യങ്ങളുമുണ്ടായി. പ്രമുഖരായ പല നേതാക്കളും മത്സരിച്ച മണ്ഡലങ്ങളിലെ പരാജയപ്പെട്ടപ്പോൾ ചി മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ടു. വോട്ടുചോർച്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അവലോകനം ചെയ്യാൻ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം വീഴ്ചകളിൽ കർശന നടപടിയുണ്ടാകും. തിരഞ്ഞെടുപ്പിൽ സംഘടനാ രംഗത്തുണ്ടായ വീഴ്ച പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന സമിതിയിൽ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവലോകന റിപ്പോർട്ട് അംഗീകരം നൽകിയിരുന്നു.

അമ്പലപ്പുഴ മണ്ഡലത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാണ്. ഇതിൽ മുൻ മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരനെതിരെ ജില്ലാകമ്മിറ്റിയല്‍ കടുത്ത വിമര്‍ശനം ഉണ്ടായെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശനമില്ല. ഈ സാഹചര്യത്തിൽ അമ്പലപ്പുഴ വിഷയം പഠിയ്ക്കാൻ പാർട്ടി കമ്മിഷനെ വെച്ചേക്കും.

അമ്പലപ്പുഴയ്ക്ക് പുറമെ നെന്മാറ, ഒറ്റപ്പാലം, അരുവിക്കര എന്നിവിടങ്ങളിലും സിപിഎം സ്ഥാനാർഥികൾ വിജയിച്ചെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായാണ് പാർട്ടി കണ്ടെത്തൽ. അരുവിക്കരയിൽ ജി സ്റ്റീഫനെ ബോധപൂർവ്വം പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ നേരത്തെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ മധുവിനെതിരെയാണ് പരാതി ഉയർന്നത്.

പ്രമുഖ നേതാക്കൾ മത്സരിച്ച കുണ്ടറ, പാല, തൃപ്പൂണിത്തുറ, കൽപ്പറ്റ എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് കാരണം സംഘടനാ വീഴ്ചയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കണ്ടെത്തൽ. ഇടത് മുന്നണിയിലെ രണ്ട് പ്രധാന ഘടകകക്ഷികളുടെ അധ്യക്ഷന്മാർ മത്സരിച്ച മണ്ഡലങ്ങളാണ് പാലായും കൽപ്പറ്റയും. എന്നാൽ ജോസ് കെ. മാണിക്കും ശ്രേയംസ്കുമാറും ഇവിടെ പരാജയപ്പെട്ടു. ഇവിടങ്ങളിൽ പാര്‍ട്ടി വോട്ടുകൾ ചോർന്നെന്നും ആരോപണമുണ്ട്.
Recommended Video

അതേസമയം കുണ്ടറയിൽ മന്ത്രിയായിരുന്ന ജെ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടപ്പോൾ തൃപ്പുണിത്തുറയിൽ എം സ്വരാജിനും കാലിടറി. എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മഞ്ചേശ്വരം,കാസര്‍ഗോഡ് പാലക്കാട് മണ്ഡലങ്ങളില്‍ ജില്ലാതല പരിശോധനയ്ക്കാണ് തീരുമാനം. വീഴ്ചകളിലെ തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനസമിതി തയ്യാറാക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതും സര്‍ക്കാരിന്‍റെ രണ്ടുമാസത്തെ പ്രവര്‍ത്തനവും ചര്‍ച്ചയായേക്കും.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications