സസ്‌പെന്‍ഷനിലായിരുന്ന സക്കീര്‍ ഹുസൈനെ തിരിച്ചെടുത്ത് സിപിഎം
എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാര്‍ട്ടി സസ്‌പന്‌റ് ചെയ്‌ത കളമശ്ശേരി മുന്‍ ഏരിയ കമ്മറ്റി അംഗം സക്കീര്‍ ഹുസൈനെ തിരിച്ചെടുത്ത് സിപിഎം. പാര്‍ട്ടി അംഗം എന്ന നിലക്കാണ് തിരിച്ചെടുത്തത്. എന്നാല്‍ ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കും എന്ന് തീരുമാനമായിട്ടില്ല. അധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് 6 മാസത്തേക്കാണ് പാര്‍ട്ടി സക്കീര്‍ ഹുസൈനെ സസ്‌പെന്റ് ചെയ്‌തത്. കളമശേരി സെക്രട്ടറി ആയിരിക്കെയായിരുന്നു നടപടി.
സക്കീര്‍ ഹുസൈനെതി െപാര്‍ട്ടി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏരിയ കമ്മറ്റി അംഗമായിരിക്കെ പാര്‍ട്ടിയെ തറ്റിധരിപ്പിച്ച് വിദേശ യാത്ര നടത്തിയെന്നും 10 വര്‍ഷത്തിനുള്ളില്‍ നാല് വീടുകളാണ് കളമശ്ശേരിയില്‍ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
സാമ്പത്തിക ക്രമക്കേടുകളിലൂടെയാണ് സക്കീര്‍ ഹുസൈന്‍ വീടുകള്‍ വാങ്ങിയതെന്ന് ഉള്‍പ്പെടെയുള്ള പരാതികളാണ് സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്നത്. എന്നാല്‍ തനിക്ക് രണ്ട് വീടുകളാണ് ഉള്ളതെന്നും ഭാര്യക്ക് ഉയര്‍ന്ന് ശമ്പളമുള്ള ജോലിയുള്ളതിനാല്‍ നികുതി ഒഴിവാക്കനാണ് ലോണ്‍ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയതെന്നുമായിരുന്നു സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിക്ക് നല്‍കിയ മറുപടി.
പ്രളയ ഫണ്ട് തട്ടിപ്പ്, വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, അനധികൃത സ്വത്ത് സാമ്പാദനം,എസ്‌ഐയെ ഭീഷണിപ്പെടുത്തല്‍,ലോക്‌ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാര്‍ക്കു നേരെ തട്ടിക്കയറല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് സക്കീര്‍ ഹുസൈനെതിരെ നിലനില്‍ക്കുന്നത്.
കഴിഞ്ഞ ജൂണിലാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സക്കീര്‍ ഹുസൈനെ പുറത്താക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തില്‍ ജില്ല കമ്മിറ്റി ചേര്‍ന്നാണ് നടപടി പിന്‍വലിച്ചത്.