സിപിഎം 'കണ്ണുരുട്ടി': പുറത്താക്കുമെന്ന ഭീഷണി, ഒടുവില്‍ ഐഎന്‍എല്ലിലെ അനുരഞ്ജന നീക്കത്തിൽ പുരോഗതി
കോഴിക്കോട്: സിപിഎം നിലപാട് കടുപ്പിച്ചതോടെ ഐഎന്‍എല്ലിലെ അനുരഞ്ജന നീക്കങ്ങള്‍ സജീവമാവുന്നു. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അടുത്ത എല്‍ഡിഎഫ് യോഗത്തിലേക്ക് വിളിക്കില്ലെന്ന് സിപിഎം നേതൃത്വം ഐഎന്‍എല്‍ നേതാക്കളെ അറിയിച്ചിരുന്നു. രണ്ട് വിഭാഗങ്ങളായി നില്‍ക്കാനാണ് തീരുമാനമെങ്കില്‍ രണ്ട് കൂട്ടരേയും മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇതോടെയാണ് അനുരഞ്ജന നീക്കങ്ങള്‍ വീണ്ടും സജീവമായത്. പാര്‍ട്ടിയില്‍ തര്‍ക്കം പരസ്യ പിളര്‍പ്പിലേക്ക് നീങ്ങുന്നതിന് മുമ്പ് തന്നെ സിപിഎം എകെജി സെന്‍ററിലേക്ക് വിളിച്ചു വരുത്തി ഐഎന്‍എല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

കാന്തപുരം വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഐഎന്‍എല്ലിലെ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നത്. ഇതിനിടെയാണ് പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷന്‍ കേരളത്തില്‍ എത്തുന്നതും അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ചര്‍ച്ചകള്‍ നടക്കുന്നതും. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ. അബ്ദുൽ ഹകീം അസ്ഹരി അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാനുമായി കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തി.

കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണ് തങ്ങളെന്ന് ദേശീയ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചില ഉപാധികള്‍ മുന്നോട്ട് വെച്ച് മുഹമ്മദ് സുലൈമാന്‍ പുറത്ത് പോയെ എപി അബ്ദുള്‍ വഹാബ് അടക്കമുള്ളവര്‍ക്ക് തിരിച്ചു വരുന്നതില്‍ മറ്റ് തടസ്സങ്ങളൊന്നും ഇല്ലെന്ന് മധ്യസ്ഥരെ അറിയിച്ചെന്നാണ് സൂചന.

അനുരഞ്ജനത്തിനുള്ള തങ്ങളുടെ നിലപാട് വഹാബ് പക്ഷവും നേരത്തെ മധ്യസ്ഥര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള നിലപാട് അറിയാന്‍ കൂടിയാണ് അബ്ദുള്‍ ഹകീം അസ്ഹരി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടേയും സമ്മര്‍ദവും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നു.

ജനകീയ ആസൂത്രത്തണത്തിന്‍റെ രജത ജൂബില ആഘോഷങ്ങളില്‍ നിന്നും ഐഎന്‍എല്ലിനെ മാറ്റി നിര്‍ത്തിയതും പാര്‍ട്ടിക്ക് ക്ഷീണമായി. ഹജ്ജ് കമ്മിറ്റിയില്‍ നിന്നും പുറത്താണ്. മുന്നണിയുടെ ഭാഗമായിട്ടും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചിട്ടും ഹജ്ജ് കമ്മിറ്റിയില്‍ നിന്നും പോലും പുറത്തിരിക്കേണ്ടി വന്നത് പാര്‍ട്ടിക്ക് വന്‍ ക്ഷീണമുണ്ടാക്കുകയും ചെയ്തിരിക്കുകയാണ്.

ഇതോടെയാണ് പ്രശ്നം ഇനിയും സങ്കീര്‍ണമാക്കാതെ പരിഹാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ അധ്യക്ഷന്‍ കേരളത്തിലേക്ക് എത്തിയത്. അഖിലേന്ത്യാ നേതൃത്വത്തെ എപി അബ്ദുള്‍ വഹാബ് അംഗീകരിക്കുക എന്നതാണ് പ്രധാന വിഷയമായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇരുകൂട്ടരേയും ഒന്നിച്ചിരിത്തുകയാണ് ഹകീം അസ്ഹരിയുടെ അടുത്ത ദൗത്യം. ഈ ചര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും പങ്കെടുത്തേക്കും.

അതേസമയം അഖിലേന്ത്യ കമ്മിറ്റി ഏകപക്ഷീയമായി നിലപാടെടുക്കുന്നു എന്ന ആരോപണം തെറ്റാണെന്നാണ് ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി പിളര്‍ന്നിട്ടില്ല, അഖിലേന്ത്യാ കമ്മിറ്റിയെ അംഗീകരിക്കാത്ത ചിലര്‍ പുറത്ത് പോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ചര്‍ച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കാന‍് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications