കണ്ണൂർ അശാന്തമാകുന്നു!! സിപിഎം പ്രവർത്തകന് വെട്ടേറ്റു!! പിന്നിൽ ആർഎസ്എസ്?

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: ചെറിയൊരിടവേളയ്ക്ക് ശേഷം കണ്ണൂർ വീണ്ടും അശാന്തിയിലേക്ക്. തലശേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്. തലശേരി നയനാർ റോഡിൽ ആണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് രമ്യയാണ് സുരേഷ് ബാബുവിൻറെ ഭാര്യ. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് ആരോപണം. സിപിഎം ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് നയനാർ റോഡ്. സിപിഎം അധികാരത്തിലേറിയതിന് പിന്നാലെ രാഷ്ട്രീയ പകപോക്കലും ഏറിയിരുന്നു. ആർഎസ്എസ് സിപിഎം സംഘർഷങ്ങൾ സ്ഥിരമായിരുന്നു.

bjp

സമാധാന ചർച്ചകളും മറ്റുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റിരിക്കുന്നത്. സുരേഷിനെ വെട്ടിയതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
cpm worker attacked in kannur
Please Wait while comments are loading...