ദിലീപിന്റെ സഹോദരി ഭർത്താവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
ദില്ലി; ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. കൊച്ചിയിലെ കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ വില്ലയിലാണ് റെയ്ഡ് നടന്നത്. ടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം തേടിയതെന്നാണ് സൂചന.
ഈ വീട്ടിൽ ആൾതാമസം ഇല്ല. റെയ്ഡിൽ അന്വേഷണ സംഘം ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് വിവരം. സിനിമാക്കാർ ഒത്തുകൂടുന്ന സ്ഥലമാണിതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയായ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ്.

അതേസമയം കേസിൽ ദിലീപിന്റേത് ഉൾപ്പെടെയുള്ള ഫോണുകളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് അടുത്ത ആഴ്ചയോടെ ലഭ്യമാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും കൂടുതൽ അന്വേഷണം പുരോഗമിക്കുക. ആവശ്യമെങ്കിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കും.
കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ ഗൂഢാലോചന കേസ് റദ്ദാക്കണcമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തേ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹർജിയും നൽകിയിരുന്നു.
ദിവസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിലെ പ്രതികളായ നടൻ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്ക് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നില്ല. നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വി ഐ പി ശരതാണെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം ശരത് ബാലചന്ദ്രകുമാറിന്റെ ആരോപരണങ്ങൾ തള്ളി നേരത്തേ രംഗത്തെത്തിയിരുന്നു. ബാലചന്ദ്രകുമാർ പറയുന്നതിനെ കുറിച്ച് തനിക്ക് അറിയില്ല. ഇക്ക എന്നൊന്നും ആരും തന്നെ വിളിക്കാറില്ല. ബാലചന്ദ്രകുമാർ പറഞ്‍ഞത് പോലെ മുസ്ലീങ്ങൾ ഉപയോഗിക്കുന്ന ഇൻഷ അള്ളാ എന്ന വാക്ക് താൻ ഉപയോഗിക്കാറില്ലെന്നുമായിരുന്നു ശരത് പറഞ്ഞത്.ഭയപ്പെട്ടത് കൊണ്ടല്ല മുൻകൂർ ജാമ്യത്തിന് പോയത്. താൻ വിഐപിയല്ല. ബാലചന്ദ്രകുമാറിനെ നാർക്കോ അനാലിസിസിന് വിധേയമാക്കണം. നുണപരിശോധനയ്ക്ക് താനും തയ്യാറാണെന്നും ശരത് പറഞ്ഞിരുന്നു.












Click it and Unblock the Notifications