കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണ വലയം തീർക്കുകയാണെന്ന് യുഡിഎഫ്

  • By Sreejith Kk
Google Oneindia Malayalam News

വടകര:ഓർക്കാട്ടേരി,ഒഞ്ചിയം മേഖലകളിൽ രാഷ്ട്രീയ എതിരാളികളുടെ വീടുകൾ തകർക്കുകയും,കടകൾ കൊള്ളയടിക്കുകയും ഭീകര മർദ്ദനം അഴിച്ചു വിടുകയും ചെയ്ത സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരേയും,ക്രിമിനലുകൾക്ക് സമ്പൂർണ്ണ സംരക്ഷണ വലയം സൃഷ്ട്ടിക്കുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് ഇന്ന് എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് നടക്കുന്ന ബഹുജന മാർച്ചിൽ യുഡിഎഫ് പ്രവർത്തകർ അണിനിരക്കുമെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഗുണ്ട തലവെട്ടി ബിനുവിന്റെ വീഡിയോ പുറത്ത്.. പാവം ഗുണ്ട.. ഉപദ്രവിക്കരുത്.. ജീവിച്ച് പൊക്കോട്ടെയെന്ന്!ഗുണ്ട തലവെട്ടി ബിനുവിന്റെ വീഡിയോ പുറത്ത്.. പാവം ഗുണ്ട.. ഉപദ്രവിക്കരുത്.. ജീവിച്ച് പൊക്കോട്ടെയെന്ന്!

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അക്രമങ്ങൾ അരങ്ങേറിയത്.അക്രമികളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കുന്നതിന് പകരം പോലീസ് കൈയും കെട്ടി നോക്കി നിൽക്കുകയാണുണ്ടായതെന്നും,നിയമ വാഴ്ച സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പോലീസ് സിപിഎമ്മിന്റെ ഏറാൻ മൂളികളായി മാറിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.അക്രമ അരങേറുന്നതിനിടയിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ
നിന്നും മോചിപ്പിച്ചു കൊണ്ടുപോയത് ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണെന്നും,പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഇപ്പോൾ സിപിഎം ഏരിയാ സെക്രട്ടറിമാർക്കാണെന്നും,അക്രമം ഏത് ഭാഗത്ത് നിന്നുണ്ടായാലും അപലപനീയമാണെന്നും നേതാക്കൾ പറഞ്ഞു.

congress-

കാലത്ത് 11ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ നിന്നും ആരംഭിക്കുന്ന മാർച്ച് പോലീസ് സ്റ്റേഷന് മുൻവശം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ കെപിസിസി അംഗം അഡ്വ:ഐ മൂസ,കോട്ടയിൽ രാധാകൃഷ്ണൻ,കൂടാളി അശോകൻ,ഓകെ കുഞ്ഞബ്ദുള്ള,ബാബു ഒഞ്ചിയം,സി കെ മൊയ്തു എന്നിവർ പങ്കെടുത്തു.

English summary
criminals are protected by police says UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X