കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍

Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ രംഗം വിവാദത്തില്‍. സിനിമയുടെ മലയാള പതിപ്പില്‍ നിന്ന് നീക്കിയ രംഗം മറ്റു ഭാഷകളില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വിവാദമായത്. ഒന്നിലേറെ വിവാഹം കഴിച്ച ഹാജിയാര്‍ കഥാപാത്രമാണ് വിവാദമായിരിക്കുന്നത്. പ്രിയദര്‍ശന്‍ സിനിമകളില്‍ പൊതുവേ കാണുന്ന മുസ്ലിം കഥാപാത്രങ്ങള്‍ മരക്കാറിലുമുണ്ട് എന്നാണ് വിമര്‍ശനം.

മാമുക്കോയ അവതരിപ്പിച്ച താനൂര്‍ അബൂബക്കര്‍ ഹാജി എന്ന കഥാപാത്രമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രിയദര്‍ശന്‍ തനി സ്വഭാവം കാണിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ പ്രതികരണം. മാമുക്കോയ, മോഹന്‍ലാല്‍, സിദ്ദിഖ് തുടങ്ങിയവരുള്‍പ്പെടുന്ന രംഗത്തിലാണ് വിവാദ സംഭാഷണം. വിശദാംശങ്ങള്‍ ഇങ്ങനെ...

രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടിരണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി

1

പച്ച ബെല്‍റ്റ് കെട്ടിയ വ്യക്തി, അസ്ഥാനത്ത് വാചകമടിക്കുന്നയാള്‍, പ്രത്യേക നാട്ടുഭാഷ, ഒന്നിലധികം കല്യാണം കഴിക്കുന്ന ഹാജിയാര്‍... മലയാള സിനിമയിലെ മുസ്ലിം കഥാപാത്രങ്ങള്‍ ഇത്തരത്തിലാകും എന്നാണ് നേരത്തെയുള്ള വിമര്‍ശനം. പ്രിയദര്‍ശന്‍ സിനിമയില്‍ ഇത്തരത്തില്‍ മുസ്ലിം കഥാപാത്രങ്ങള്‍ ഉണ്ടാകാറുമുണ്ട്. മരക്കാറില്‍ അതില്ലായിരുന്നു. എന്നാല്‍ മരക്കാറിന്റെ ഇതര ഭാഷാ പതിപ്പിലെ ഒരു രംഗമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

2

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെയാണ് മലയാളത്തില്‍ ഇല്ലാതിരുന്ന ഒരു രംഗം ചര്‍ച്ചയായത്. കുഞ്ഞാലിമരക്കാര്‍, പട്ടുമരക്കാര്‍, താനൂര്‍ അബൂബക്കര്‍ ഹാജി എന്നിവരാണ് രംഗത്തിലെ കഥാപാത്രങ്ങള്‍. ഇവര്‍ സാമൂതിരിയുടെ കൊട്ടാരത്തില്‍ എത്തിയപ്പോഴുള്ളതാണ് വിവാദമായ രംഗം. പട്ടുമരക്കാറും താനൂര്‍ അബൂബക്കര്‍ ഹാജിയും തമ്മിലാണ് സംഭാഷണം.

3

പട്ടുമരക്കാര്‍ വേഷം ചെയ്തിരിക്കുന്നത് സിദ്ദിഖ് ആണ്. ഹാജിയാരായി മാമുക്കോയയും. പണ്ട് കൊണ്ടോട്ടി മാര്‍ക്കറ്റില്‍ വച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലേയെന്നും പല്ല് കണ്ടാല്‍ തിരിച്ചറിയാമെന്നും ഹാജിയാരോട് പട്ടുമരക്കാര്‍ പറയുന്നു. പോര്‍ച്ചുഗീസുകാര്‍ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക് വീണ് മുയല്‍ ചാവില്ലെന്നും ഹാജിയാര്‍. ഇതിന് ശേഷമാണ് പട്ടുമരക്കാറിന്റെ ചോദ്യം. തനിക്ക് എത്ര ഭാര്യമാരുണ്ടെന്ന്. 11 എന്ന് ഹാജിയാര്‍. ശേഷം ശരിക്കും എത്രപേരുണ്ടെന്ന് എണ്ണി നോക്കാന്‍ ഹാജിയാര്‍ വീട്ടിലേക്ക് പോകുന്നു- ഈ ഭാഗമാണ് വിവാദമായിരിക്കുന്നത്.

4

മരക്കാറിന്റെ തമിഴ്, ഹിന്ദി പതിപ്പിലാണ് ഈ വിവാദ രംഗമുള്ളത്. സിനിമാ ഗ്രൂപ്പുകളില്‍ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. പ്രിയദര്‍ശന്‍ തനി സ്വഭാവം കാണിച്ചു, അണ്ണാന്‍ മൂത്താലും മരം കയറല്‍ മറക്കൂലല്ലോ തുടങ്ങിയ വിമര്‍ശനത്തിന് പുറമെ പ്രിയദര്‍ശന്‍ സിനിമകളില്‍ വിദ്വേഷവും വിഭാഗീയതയും നിറയ്ക്കുന്നു എന്ന പ്രതികരണങ്ങളും ചിലര്‍ നടത്തി.

തീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവുംതീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവും

5

കാലം ഏറെ കഴിഞ്ഞിട്ടും പഴയ പൊതുബോധ നിര്‍മിതിയില്‍ നിന്ന് പ്രിയദര്‍ശന്‍ മാറിയിട്ടില്ലെന്നാണ് ചിലരുടെ അഭിപ്രായം. ചന്ദ്രലേഖ, ഒപ്പം, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയ മോഹന്‍ലാല്‍ നായകനായ സിനിമകളിലും പ്രിയദര്‍ശന്‍ ഇത്തരം മുസ്ലിം കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മരക്കാര്‍ സിനിമ ഇറങ്ങുന്നതിന് മുമ്പേ ഏറെ ചര്‍ച്ചയായിരുന്നു. റിലീസിന് ശേഷവും മരക്കാര്‍ വിമര്‍ശിക്കപ്പെടുകയാണ്.

6

വളരെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന സിനിമയയായിരുന്നു മരക്കാര്‍. ചരിത്ര പുരുഷനെ അവതരിപ്പിക്കുന്നു എന്നതായിരുന്നു ഒരു കാരണം. മറ്റൊന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്, മോഹന്‍ലാലും മകനും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഒന്നിക്കുന്നു എന്നതാണ് മറ്റൊന്ന്. മഞ്ജുവാര്യര്‍, നെടുമുടി വേണു, മുകേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ് തുടങ്ങിയ വലിയ താര നിരയുള്ള സിനിമയാണ് മരക്കാര്‍.

ജാന്‍വി ധരിച്ചത് പര്‍ദ്ദയാണോ? സൗദിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി, വൈറല്‍ ഫോട്ടോകള്‍ കാണാം

7

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. തിയേറ്റര്‍-ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദവും മരക്കാറിനെ ഏറെ ചര്‍ച്ചയാക്കിയിരുന്നു. നാടകമാണോ എന്നായിരുന്നു സിനിമ കണ്ട ചിലരുടെ പ്രതികരണം. ഇപ്പോള്‍ ചിത്രത്തിലെ ഹാജിയാല്‍ വേഷത്തിലും വിവാദം നിറയുകയാണ്. വിവാദമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന അഭിപ്രായമുള്ളവരുമുണ്ട്.

English summary
Criticism Against Mohanlal Starring Movie Marakkar Arabikadalinte Simham Scene and Priyadarshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X