Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില പോലീസുകാരുടെ ചെയ്തികൾ സേനയ്ക്ക് അപമാനം; സദ്ഗുണങ്ങൾ ഇല്ലാത്തവർ തുടരേണ്ടതില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയുടെ പൊതുരീതിയിൽ നിന്നും വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്ന ആളുകൾ സേനയുടെ ഭാഗമായി നിൽക്കേണ്ടതുണ്ടോയെന്നത് ഗൗരവമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് പോലീസ് സേനയുടെ ഭാഗത്ത് നിന്ന് ആകുമ്പോൾ അതിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാനാകില്ല. വിമർശനങ്ങളിൽ അസ്വസ്ഥ കാണക്കേണ്ട കാര്യമില്ലെന്നും പോലീസ് ഇങ്ങനെയാകാൻ പാടില്ലെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെനന്ും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന്‍റെ 67 -ാമത് രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

pinarayi-vijayan-1643880267-1

പോലീസ് സേനയാകെ നല്ല രീതിയിൽ യശസ് നേടിയ ഘട്ടത്തിലും ചില പോലീസ് ഉദ്യോഗസ്ഥർ അവരുടേതായ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ശരിയല്ലാത്ത ചെയ്തികൾ പോലീസ് സേനക്ക് അപമാനം ഉണ്ടാക്കുന്നുണ്ട്. ഒറ്റപ്പെട്ട രീതിയിൽ ചില സംഭവമുണ്ടാകുമ്പോൾ അത് ഗൗരവമായി ജനം ശ്രദ്ധിക്കുന്നുണ്ട്. അത് സംബന്ധിച്ചുള്ള വിമർശനങ്ങളിൽ അസ്വസ്ഥത കാണിക്കരുത്, പോസിറ്റീവ് വശത്തിലൂടെ അവ കാണാൻ ശ്രമിക്കണം. ദൂഷ്യങ്ങളില്ലാത്ത സേനയായിരിക്കണം നമ്മുടെ പോലീസ് എന്നാണ് നാടും ജനവും ആഗ്രഹിക്കുന്നത്.

പോലീസ് സേനയുടെ പൊതുരീതിയിൽ നിന്നും വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്ന ആളുകൾ സേനയുടെ ഭാഗമായി നിൽക്കേണ്ടതുണ്ടോയെന്നത് ഗൗരവമായ വിഷയമാണ്. ആരുടെയും കഞ്ഞി കുടി മുട്ടിക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമല്ല. പക്ഷെ തെറ്റിനെ അംഗീകരിക്കാനാകില്ല. തെറ്റ് പോലീസ് സേനയുടെ ഭാഗത്ത് നിന്ന് ആകുമ്പോൾ അതിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കാനാകില്ല.

തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല.അങ്ങനെയുള്ളവർ സേനയ്ക്ക് അകത്ത് തുടരുക എന്നുള്ളത് പോലീസിന്റെ യശസിനെയാണ് പ്രതികൂലമായി ബാധിക്കുക. പോലീസിന്റെ ശരിയായ സദ് ഗുണങ്ങൾ ഉയർത്തി പിടിക്കാൻ കഴിയാത്തവർ സേനയുടെ ഭാഗമാകില്ലെന്ന നിലപാട് ഇത്തരം തെറ്റുകൾക്ക് നേരെ സ്വീകരിക്കാൻ നമ്മുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+