ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം
തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാത്രിമുതൽ കനത്ത മഴയാണ് ലഭിക്കുന്നത്
തിരുവനന്തപുരം: കാലവർഷം എത്തുമുൻപെ കേരളത്തിൽ ശക്തമായ മഴ. ശനിയാഴ്ച വരെ സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാളിൽ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാത്രിമുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. കടലും പ്രക്ഷുപ്തമാണ്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യാസ് തെക്ക്-പടിഞ്ഞാറൻ കാലവർഷത്തെയും സ്വാധീനിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ കാലവർഷം നേരത്തേ എത്തുമെന്നു സൂചനയുണ്ട്. 31 ന് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇപ്പോൾ തന്നെ കാലവര്‍ഷം മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്ക് മുന്നേറിയിട്ടുണ്ട്. ഇത് മഴ നേരത്തെയാകാനും സാധ്യതയുണ്ട്.
ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റാന്നി താലൂക്കിൽ കനത്ത മഴയിൽ 500 കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. ഇവിടേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം പുറപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ്വേകളിലും പമ്പയിലും റാന്നി വലിയതോട്ടിലും ജലനിരപ്പ് ഉയര്‍ന്നു.
Recommended Video
തിരുവനന്തപുരം വിതുരയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ മുകൾഭാഗം ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്‍റെയും പെരിയാറിന്‍റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications