Get Updates
Get notified of breaking news, exclusive insights, and must-see stories!

യാസ് ചുഴലിക്കാറ്റ് വരുന്നു; കാലവർഷത്തിന് മുൻപേ സംസ്ഥാനത്ത് മഴ കനക്കും

25 മുതൽ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം

തിരുവനന്തപുരം: വലിയ നാശനഷ്ടമുണ്ടാക്കിയ ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും ഇന്ത്യൻ തീരത്തേക്ക്. തെക്കൻ ബംഗാൾ ഉൾക്കടലിനോട്‌ ചേർന്നുള്ള ആൻഡമാൻ കടലിൽ ശനിയാഴ്‌ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദം 72 മണിക്കൂറിനകം 'യാസ്‌' ചുഴലിക്കാറ്റായി മാറുമെന്നാണ്‌ പ്രവചനം. യാസിന്റെ സഞ്ചാര പദത്തിൽ കേരളമില്ല. എന്നാലും സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ തീവ്ര മഴയ്ക്കും കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

25 മുതൽ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകാം. തെക്കുപടിഞ്ഞാറൻ കാലവർഷം വെള്ളിയാഴ്ചയോടെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 31-നോ അതിന് നാലുദിവസം മുമ്പോ കേരളത്തിലെത്തുമെന്നാണ് പ്രവചനം.

Weather

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

Recommended Video

cmsvideo
    Second cyclone this week headed towards India’s east coast | Oneindia Malayalam

    കേരളതീരത്ത്‌ മീൻപിടിത്തത്തിന്‌ തടസ്സമില്ലെങ്കിലും ഉയർന്ന തിരമാലയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തമിഴ്‌നാട് തീരത്തും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശനി, ഞായർ മീൻപിടിത്തത്തിന്‌ പോകരുത്‌. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

    ചുഴലിക്കാറ്റായി മാറിയാൽ 'യാസ്' എന്ന പേരിലാവും അറിയപ്പെടുക. യാസിന്റെ സാന്നിധ്യം ഉപഗ്രഹങ്ങളാണ് കണ്ടെത്തിയത്. കാലാവസ്ഥാകേന്ദ്രം ഇതിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണ്. ഒമാനാണ് കാറ്റിന് പേരിട്ടത്. അശുഭകരം, വിഷാദാത്മകം എന്നൊക്കെയാണ് ഈ ഉറുദു വാക്കിന്റെ അർത്ഥം.

    സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+