കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷീര സഹകരണ സംഘം അടച്ചുപൂട്ടി; കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് ലക്ഷങ്ങള്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കാതെ ക്ഷീര വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടി. ഇടുക്കി രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘമാണ് അടച്ചുപൂട്ടിയത്. മുപ്പതോളം വരുന്നക്ഷീര കര്‍ഷകര്‍ക്കായി നല്‍കുവാനുള്ളത് നാലുലക്ഷത്തിലധികം രൂപയാണ്.മുന്നറിയിപ്പില്ലാതെ ക്ഷീര സംഘം അടച്ചതോടെ പ്രതിക്ഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിന് തയ്യാറിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പറഞ്ഞു.

rajakkad

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മുപ്പതിലധികം കര്‍ഷകരെ പണം നല്‍കാതെ വഞ്ചിച്ചതായാണ് ക്ഷീര സംഘത്തിനു നേരയുള്ള ആരോപണം. നാലായിരം രൂപമുതല്‍ മുപ്പതിനായിരം രൂപവരെ പണം ലഭിക്കുവാനുള്ള കര്‍ഷകരും ഈ കൂട്ടത്തിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കര്‍ഷകരുടെ നാലുലക്ഷത്തിലധികം രൂപയാണ് സംഘം നടത്തിപ്പുകാര്‍ തട്ടിയെടുത്തത്. പണം ആവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തെത്തിയതോടെ സംഘം അടച്ചുപൂട്ടി ചുമതലയുള്ളവരടക്കം മുങ്ങുകയായിരുന്നു എന്നാണ് ക്ഷീര കര്‍ഷകര്‍ പറയുന്നത്. ഇതോടെ പ്രതിക്ഷേധവുമായി പ്രദേശത്തെ കര്‍ഷകര്‍ രം രംഗത്തെത്തി.

തുടര്‍ന്ന് കര്‍ഷകരുടെ നേതൃത്വത്തില്‍ രാജാക്കാട് പൊലീസ്സില്‍ പരാതി നല്‍കുകയും ചെയ്തു. അടിയന്തിരമായി തങ്ങളുടെ പണം ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കര്‍ഷകര്‍ പറഞ്ഞു. കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്നും വലിയ പ്രതിന്ധികളെ അധിജീവിച്ചാണ് കര്‍ഷകര്‍ ക്ഷീര വ്യവസായം മുന്നോട്ട് കൊണ്ടു പോയിരുന്നത്.ഇത്തരത്തിലുള്ള തിരിച്ചടികള്‍ കര്‍ഷകര്‍ക്ക് നേരിടേണ്ട വരുന്നതോടെ ക്ഷീര വ്യവസായ മേഖലയും പ്രതിസന്ധിയിലാകും.

English summary
Dairy Cooperative Society closed;farmers are in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X