Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഉപേക്ഷിച്ചു; ജീവനാംശം വേണമെന്ന് ദളിത് യുവതി...

കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഉപേക്ഷിച്ചു, കുഞ്ഞിന് ജീവനാംശം വേണമെന്ന് ദളിത് യുവതി.

മലപ്പുറം: തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും കൂട്ടുകാരും കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതിനിടെ കോണ്‍ഗ്രസിനെയും വെ്ട്ടിലാക്കി മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചെന്നും ജീവനാംശം വേണമെന്നുമാവശ്യപ്പെട്ട് ദലിത് യുവതിയുടെ പരാതി.

മുന്‍ പഞ്ചായത്ത് പ്രസിഡന്റം പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സുലൈമാന്‍ മാന്തടത്തിനെതിരെയാണ് ദളിത് യുവതി പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറം ആലങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് സുലൈമാന്‍ മാന്തടത്ത്. ഇയാള്‍ തന്നെ ഗര്‍ഭിണിയാക്കിയതിന് ശേഷം ഉപേക്ഷിച്ചെന്നാണ് ആരോപണം. തിനിക്കും ജുഞ്ഞിനും ജീവനാംശം നല്‍കണമെന്നാണ് യുവതിയുടെ ആവശ്യം.

കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് നേതാവ്

2009ല്‍ കോണ്‍ഗ്രസ് നേതാവായ സുലൈമാന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ദളിത് യുവതിയുടെ ആരോപണം. ഗര്‍ഭിണിയായ യുവതി പിന്നീട് പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

ആറ് ലക്ഷം രൂപ

ആറ് ലക്ഷം രൂപ

യുവതി പരാതിയുമായി എത്തിയതോടെ 2012ല്‍ പ്രശ്‌നം ഒത്ത് തീര്‍ത്തിരുന്നു. പരാതി പിന്‍വലിക്കാന്‍ സുലൈമാന്‍ ആറ് ലക്ഷം രൂപ നല്‍കിയെന്നാണ് യുവതി പറയുന്നത്.

ജീവനാംശം

ജീവനാംശം

പക്ഷെ ആറ് ലക്ഷം കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ലെന്നും കുഞ്ഞിന് ജീവനാംശം വേണമെന്നുമാണ് ഇപ്പോള്‍ യുവതിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ 2015ല്‍ പാലക്കാട് കുടുംബ കോടതിയില്‍ ഹര്‍ജ്ജി നല്‍കിയിരുന്നു.

ഡിഎന്‍എ

ഡിഎന്‍എ

കുട്ടിയുടെ പൃത്വത്വം തെളിയിക്കാന്‍ സുലൈമാനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കണമെന്നാണ് യുവതി പറയുന്നത്. എന്നാല്‍ പരിശോധനക്ക് സുലൈമാന്‍ തയ്യാറായിട്ടില്ല.

വിദേശത്തേക്ക് കടന്നു

വിദേശത്തേക്ക് കടന്നു

ആരോപണ വിധേയനായ സുലൈമാന്‍ ഇപ്പോള്‍ വിദേശത്താണ്. കേസ് കോടതിയിലെത്തിയതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും മറ്റും സുലൈമാന്‍ ശ്രമിച്ചുവെന്ന് യുവതി പറയുന്നു. ഈ സാഹചര്യത്തില്‍ കുഞ്ഞിന്റെ സംരക്ഷണം കൂടി ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെടുന്നു.

പീഡനം നടന്നത്

പീഡനം നടന്നത്

പീഡനം നടന്നത് ചങ്ങരംകുളത്ത് വച്ചാണ്. അതുകൊണ്ട് പാലക്കാട് എസ്പിക്ക് നല്‍കിയ പരാതിയില്‍ കേസ് ചങ്ങരംകുളം സ്‌റ്റേഷന്‍ പരിധിയിലേക്ക് കൈമാറിയിരിക്കുകയാണ്. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സുലൈമാന്‍ വിദേശത്തായതിനാല്‍ ഇയാളുടെ പ്രതികരണം ലഭിച്ചില്ലെന്നും കേസിന്റെ വിവരം ഇയാളെ അറിയിക്കുമെന്നുമാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+