കേരളം പങ്കെടുത്തില്ല; ദാവോസില്‍ കോടികള്‍ കൊയ്ത് അയല്‍ സംസ്ഥാനങ്ങള്‍
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കൊടുവില്‍ രണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദാവോസ് സമ്മേളനം ചേര്‍ന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തികഫോറത്തില്‍ പങ്കെടുത്ത സംസ്ഥാനങ്ങളൊക്കെ ലഭിച്ച അവസരം കൃത്യമായി ഉപയോഗിക്കുകയും അപ്രതീക്ഷിത നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിനാകട്ടെ കണ്‍മുന്നിലെ അവസരം ഉപയോഗിക്കാനും പറ്റിയില്ല. സമ്മേളനത്തില്‍ കേരളം പങ്കെടുക്കുക കൂടി ചെയ്തില്ല.
സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തിന് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം എല്ലാ വര്‍ഷവും നടത്തുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് രാജ്യത്തെ പ്രതിനിധാനം ചെയ്താണ് പങ്കെടുക്കേണ്ടത്. ലോകത്തെ 300-ഓളം പ്രമുഖസ്ഥാപനമേധാവികളാണ് ഇത്തവണ സമ്മളനത്തില്‍ പങ്കെടുത്തത്.

മേയ് 23 മുതല്‍ 26 വരെയായിരുന്നു സമ്മേളനം. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങല്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചതായാണ് സാമ്പത്തികവിദഗ്ധര്‍ പറഞ്ഞത്.
കര്‍ണാടകയും മഹാരാഷ്ട്രയും തെലങ്കാനയുമൊക്കെ കിട്ടിയ അവസരം നല്ലതുപോലെ ഉപയോഗിച്ചു. കര്‍ണാടകം 60,000 കോടിയുടെ നിക്ഷേപത്തിനാണ് കരാര്‍ ഒപ്പുവെച്ചത്. മഹാരാഷ്ട്ര 30,000 കോടിയുടെയും തെലങ്കാന 4200 കോടിയുടെയും ആന്ധ്രാപ്രദേശ് 1600 കോടി രൂപയുടെയും നിക്ഷേപങ്ങള്‍ നേടി. എന്നാല്‍ കേരളത്തിന് പ്രത്യേകിച്ചൊരു നേട്ടം എടുത്തുപറയാനില്ലെന്നു മാത്രമല്ല കേരളം ഏറെ പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന ലൈഫ് സയന്‍സ്-ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്ത് തെലങ്കാനയ്ക്ക് നേട്ടമുണ്ടാവുകയും ചെയ്തു.
നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ ദാവോസില്‍ നേരിട്ട് പങ്കെടുത്തിരുന്നു മതമിഴ്നാടും മധ്യപ്രദേശ് പങ്കെടുത്തിരുന്നു.
മഹാരാഷ്ട്രയെ മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യതാക്കറെയും തമിഴ്നാട് സംഘത്തെ വ്യവസായമന്ത്രി തങ്കം തെന്നരശുമാണ് നയിച്ചത്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവു എത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, മന്‍സുഖ് മാണ്ഡവ്യ, ഹര്‍ദീപ് സിങ് പുരി എന്നിവരും വ്യവസായരംഗത്തെ നൂറോളം പ്രമുഖ സ്ഥാപനമേധാവികളും പങ്കെടുത്തിരുന്നു.
ആര്‍സലര്‍ മിത്തല്‍, സീമെന്‍സ്, ഹിറ്റാച്ചി, ഡസോ സിസ്റ്റംസ്, നെസ്ലേ ജൂബിലിയന്റ് ഗ്രൂപ്പ് തുടങ്ങിയവയാണ് കര്‍ണാടക സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടത്. തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ഹൈദരാബാദ് ഫാര്‍മ സിറ്റിയിലേക്ക് പ്രമുഖസ്ഥാപനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചു.ഹൈടെക് മേഖലയില്‍ നിക്ഷേപത്തിനാണ് തമിഴ്നാട് ശ്രദ്ധകേന്ദ്രീകരിച്ചത്. സ്നൈഡര്‍ ഇലക്ട്രിക, ഫ്‌ലക്സ് തുടങ്ങിയ സ്ഥാപനമേധാവികളുമായി പ്രത്യേക പാനല്‍ ചര്‍ച്ചകള്‍ തമിഴ്‌നാട് നടത്തിയിരുന്നു.
17 വർഷത്തിനിപ്പുറം രാഹുൽ തിരിച്ചെത്തുമോ? അച്ഛന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ നിന്ന് കത്ത്
മഹാരാഷ്ട്ര 23 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. യുഎസ്, സിങ്കപ്പൂര്‍, ജപ്പാന്‍, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദേശനിക്ഷേപങ്ങളാണ് അധികലും. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് പല സംസ്ഥാനങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
ദാവോസ് സമ്മേളനത്തില്‍ കേരളം ഒരുതവണയാണ് പങ്കെടുത്തിട്ടുള്ളത്. 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നു പങ്കെടുക്കുന്ന ആദ്യത്തെ പ്രതിനിധിസംഘമായിരുന്നു അത്.












Click it and Unblock the Notifications