Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ നിര്‍ദേശിച്ചത് ബാബുവിനെ: ലക്ഷ്യം 2024, 6 ജില്ലകളില്‍ എംപിമാരുടെ നിര്‍ദേശത്തിന് പരിഗണന

തിരുവനന്തപുരം: പതിവില്‍ നിന്നും വ്യത്യസ്തമായി ഡിസിസി പുനസംഘടനയില്‍ ഗ്രൂപ്പ് താല്‍പാര്യങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഇത്തവണ വലിയ പരിഗണന ലഭിക്കുന്നില്ല. സംസ്ഥാനത്ത് ചര്‍ച്ചകള്‍ നടത്തി ഗ്രൂപ്പ് വീതം വെയ്പ്പ് നടത്തി പട്ടിക ഹൈക്കമാന്‍ഡിന് അയക്കുന്ന രീതിയായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും പ്രതിക്ഷ നേതാവായി വിഡി സതീശനും എത്തിയതോടെ ഈ പതിവ് ഉടച്ച് വാര്‍ക്കപ്പെട്ടു. ഗ്രൂപ്പിന് പുറത്ത് നിന്നുള്ള കൂടുതല്‍ നേതാക്കള്‍ പട്ടികയില് ഇടം പിടിക്കുന്നത് ഇങ്ങനെയാണ്. ഇതോടൊപ്പം തന്നെ എംപിമാരുടെ താല്‍പര്യങ്ങള്‍ക്ക് കാര്യമായ പരിഗണന ഇത്തവണ ലഭിക്കുകയും ചെയ്തു.

കിടിലന്‍ ഓണം ലുക്കുമായി മഡോണ സെബാസ്റ്റിയന്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

ഡിസിസി

ഗ്രൂപ്പുകള്‍ നല്‍കിയ പേരുകള്‍ക്കെതിരെ പല ജില്ലകളിലും രൂക്ഷമായ വിമര്‍ശനം എംപിമാര്‍ അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും മുന്നില്‍ ഇവര്‍ തങ്ങലുടെ അതൃപ്തി പരസ്യമാക്കി. എംപിമാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിച്ച നേതൃത്വം അത് ഗൗരവമായി എടുക്കാന്‍ തീരുമാനിച്ചത് ഡിസിസി അധ്യക്ഷന്‍മാരുടെ സാദ്ധത്യാ പട്ടികയില്‍ മിക്ക ജില്ലകളിലും പ്രതിഫലിക്കുമെന്നാണ് സൂചന.

ശശി തരൂര്‍

തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ള ജിഎസ് ബാബുവിന് വേണ്ടി ശക്തമായി രംഗത്തുള്ളത് ശശി തരൂര്‍ എംപിയാണ്. കെഎസ് ശബരീനാഥന്‍, ചെമ്പഴന്തി അനില്‍, മണക്കാട് സുരേഷ് എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവര്‍. കൊല്ലത്ത് പരിഗണനയിലുള്ള രാജേന്ദ്ര പ്രസാദ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന്‍റെ നോമിയാണ്.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പിലിലേക്ക് പേര് ഒതുങ്ങിയതില്‍ അടൂര്‍ പ്രകാശ് എംപിയുടെ താല്‍പര്യം കൂടി പരിഗണിച്ചതാണ്. എ ഗ്രൂപ്പിനും ഇതില്‍ വിയോജിപ്പില്ല. ഇടുക്കിയില്‍ സിപി മാത്യു, സജി തുടങ്ങിയ പേരുകള്‍ക്ക് എംപി ഡീന്‍ കൂര്യാക്കോസിന്‍റെ പിന്തുണയുണ്ട്. തൃശൂരില്‍ ടിവി ചന്ദ്രമോഹന് മുന്‍തൂക്കം നല്‍കുന്നത് ടിഎന്‍ പ്രതാപന്‍ എംപിയുടെ പിന്തുണയാണ്.

കോഴിക്കോട്

കോഴിക്കോട് ഉറപ്പിച്ച പേരായി കെ പ്രവീണ്‍ കുമാറിനെ നിര്‍ദേശിച്ചത് വടകര എംപിയായ കെ മുരളീധരനാണ്. എംകെ രാഘവന്‍ എംപിയും വര്‍ക്കിങ് പ്രസിഡന്‍റായ ടി സിദ്ധീഖും ഇതിനെ പിന്തുണയ്ക്കുകുയം ചെയ്തും. അതേസമയം കണ്ണൂരില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നോമിനിയായ മാര്‍ട്ടി ജോര്‍ജിനും മുന്‍തൂക്കം നല്‍കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ്

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. പട്ടികയുടെ കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന നേതാക്കള്‍ അതൃപ്തിയിലാണെങ്കിലും ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഉടന്‍ തന്നെ പുറത്തിറക്കാനാണ് തീരുമാനം. സാധ്യതാ പട്ടികയില്‍ നിന്നും ചുരുക്കപ്പട്ടികയിലേക്ക് കടന്ന ഹൈക്കമാന്‍ഡ് അവസാന വട്ട ചര്‍ച്ചയിലാണ്. അടുത്ത ആഴ്ച ആദ്യത്തോടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാഹുല്‍ ഗാന്ധി

കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പുനഃസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പട്ടികയില്‍ വനിതകള്‍ ഇല്ലാത്തതിലെ അതൃപ്തി രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചെന്നാണ് സൂചന. അതേസമയം അനുനയ നീക്കത്തിന്‍റെ ഭാഗമായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെ അത്തരത്തിലൊരു നീക്കം ഉണ്ടായിട്ടില്ല.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+