പാലക്കാട് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുക്കും: സ്ഥലമുടമ കസ്റ്റഡിയില്‍
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുക്കും. രണ്ട് മൃതദേഹങ്ങളാണ് പാടത്തെ കുഴിയില്‍ കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം. രാവിലെ ഏഴിന് ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുക്കും. തുടർന്ന് ഇൻക്വസ്‌റ്റ് നടപടി പൂർത്തിയാക്കിയശേഷം പോസ്‌റ്റ്‌മോർട്ടം നടത്തും. വിരലടയാള വിദഗ്‌ധരും ഡ്വാഗ് സ്‌ക്വാഡും രാവിലെ എത്തും.
മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്ത് നടന്ന ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് സതീഷും ഷിജിത്തും അടങ്ങുന്ന നാലുപേരെ പൊലീസ് തിരഞ്ഞ് വരികയായിരുന്നു. ഇതില്‍ സതീഷും ഷിജിത്തും ഒഴികെയുള്ളവരെ പൊലീസ് കണ്ടെത്തി. ഇരുവരേയും കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമ്പലപ്പറമ്പിനുസമീപം ഇവരെ കണ്ടതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. തുടർന്നാണ് ഈ പ്രദേശത്ത് അന്വേഷണം നടത്തിയത്. ഇതിനിടെ പാടത്തിന് സമീപം മണ്ണിളകിക്കിടക്കുന്നതുകണ്ട് പരിശോധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും. വൈകീട്ട് തന്നെ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവസ്ഥലം കെട്ടിയടച്ചു.
സ്ഥലമുടമ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. പാടത്ത് സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റാണോ മരണമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനുശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് മേധാവി വ്യക്തമാക്കി. നടപടികള്‍ക്കായി തഹസില്‍ദാർ അടങ്ങുന്ന സംഘം രാവിലെയോടെ തന്നെ സംഭവസ്ഥലത്ത് എത്തും.
ഞായറാഴ്ച വൈകീട്ട് കുരുടിക്കാട് എന്ന പ്രദേശത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ടാണ് നാലുപേരെ അന്വേഷിച്ച് പോലീസ് എത്തിയത്. സതീഷിന്റെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നവരെ തേടിയാണ് മൊബൈല്‍ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പോലീസ് എത്തിയത്. പൊലീസിനെ കണ്ടതോടെ ഇവർ ഭയന്നോടുകയും ചെയ്തു. രണ്ടുപേര്‍ ഒരുവഴിക്കും മറ്റുരണ്ടുപേര്‍ മറ്റൊരു വഴിയിലുമായിരുന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരില്‍ സതീഷിനേയും ഷിജിത്തിനേയും കാണാതായതോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി എന്ന അഭ്യൂഹവും പടർന്നിരുന്നു.
മൃതദേഹങ്ങൾ കുഴിച്ചിട്ടതിന് സമീപം രക്തം തളംകെട്ടി കിടപ്പുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മൃതദേഹം കാണാതായ യുവാക്കളുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications