'ഉണ്ണിത്താനെ.. ഈ ചതി കേരളത്തിലെ കർഷകരോട് വേണ്ടായിരുന്നു'; എംപിക്കെതിരെ കർഷക സംഘടനകള്‍
കോഴിക്കോട്: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് സംസ്ഥാനത്തെ കർഷക സംഘടനകള്‍ ഉയർത്തുന്നത്. കേന്ദ്രത്തിനെതിരെ മാത്രമല്ല, കാസർഗോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താനെതിരേയും ശക്തമായ കർഷക രോഷമാണ് ഉയരുന്നത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 ന്റെ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളോട് ശുപാർശകൾ ആരാഞ്ഞിരുന്നു. പ്രസ്തുത ശുപാർശകൾ രേഖപ്പെടുത്തി അയച്ച കത്തിൽ ക്ഷുദ്രജീവി എന്ന വിഭാഗം തന്നെ വേണ്ട എന്ന എംപിയുടെ അഭിപ്രായമാണ് കർഷകരുടെ വിമർശനത്തിന് ഇടയാക്കുന്നത്.
'കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കേരളത്തിൽ കാട്ടു പന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട 21 ആളുകളിൽ 8 പേരും കാസർഗോഡ് ജില്ലക്കാരാണ്. ആ ജില്ലയുടെ പ്രതിനിധിയായ ഉണ്ണിത്താൻ പറയുന്നു വെർമിൻ കാറ്റഗറി (ക്ഷുദ്രജീവി) തന്നെ എടുത്തു കളയണമെന്ന്. ഒറ്റ ചോദ്യം മാത്രമേ കാട്ട്പന്നി ശല്യം കൊണ്ട് പൊറുതി മുട്ടിയ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് കാസർഗോഡ് എംപി യോട് ചോദിക്കാനുള്ളൂ. നാണമില്ലേ ഉണ്ണിത്താനെ ഇനിയും എംപിയാണ് എന്നും പറഞ്ഞു ഈ ഗതി കേട്ട ജനത്തിന്റെ ചിലവിൽ ജീവിക്കാൻ?'- എന്നാണ് ഉണ്ണിത്താനെ വിമർശിച്ചുകൊണ്ട് കർഷക സംഘടനയായ കിഫ ചോദിക്കുന്നത്. കിഫ അവരുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ...

കിഫ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്നു വിവരാവപ്രകാരം ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഈ ചതി വ്യക്തമായത്. ഇദ്ദേഹം ഈ കത്തിൽ പരാമർശിക്കുന്നതിൻ പ്രകാരം വെർമിൻ എന്ന കാറ്റഗറി തന്നെ എടുത്തുകളയേണ്ടതാണെന്ന് പറയുന്നു! വെർമിനായി പ്രഖ്യാപിക്കുന്ന Sec 62 കലഹരണപ്പെട്ടതാണെന്നും, ദുരുപയോഗിക്കപ്പെടുമെന്നും ഇദ്ദേഹം കണ്ടെത്തുന്നു. മാത്രവുമല്ല ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പോലും പാലക്കാട് കാട്ടുപന്നിക്ക് വച്ച പടക്കം കടിച്ചു ഗർഭിണിയായ ആന ചരിഞ്ഞത്!
ഇതേ രാജ്‌മോഹൻ ഉണ്ണിത്താൻ ഏതാനും നാളുകൾ മുൻപ് ലോക്സഭയിൽ കാട്ടുപന്നിയെ വെർമിൻ ആക്കണമെന്ന് ആവശ്യപ്പെട്ട് സബ്‌മിഷൻ ഉന്നയിച്ചത് ജനങ്ങളെ പരിഹസിച്ചതാണോ എന്ന് വ്യക്തമാക്കണം. ജനങ്ങളുടെ ജീവൽപ്രശ്നമായ ഇത്ര ഗൗരവമേറിയ ഒരു വിഷയത്തിൽ ഇത് തന്നെയാണോ രാജ് മോഹൻ ഉണ്ണിത്താന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കണം.
കാട്ടുപന്നിയെ വെർമിനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഗവണ്മെന്റ് കേന്ദ്രത്തിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, കടുത്ത വന്യമൃഗശല്യം നേരിടുന്ന കേരളത്തിലെ കർഷകരോടുള്ള രാജ്‌മോഹൻ ഉണ്ണിത്താന്റെ നിലപാടും, കത്തും തിരുത്തുന്നില്ലെങ്കിൽ കർഷകരെ ഇദ്ദേഹത്തിനെതിരായി അണി നിരത്തുമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (KIFA) പ്രസ്താവിക്കുന്നു. പരസ്യമായി കർഷകരുടെ കൂടെ നിൽക്കുന്നതായി കാണിച്ചു രഹസ്യമായി ജനദ്രോഹ നിലപാടുകൾ എടുത്ത് കർഷകരെ ഒറ്റുന്ന നിലപാടുകൾ എടുക്കുന്ന എല്ലാ ജനപ്രധിനികളെയും പൊതുജന മധ്യത്തിൽ വിചാരണ ചെയ്യപ്പെടുമെന്നും കിഫ ഓർമിപ്പിക്കുന്നു- കർഷക സംഘടനയുടെ കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, കാട്ടുപന്നികള്‍ ആവാസ വ്യവസ്ഥയിലെ അഭിവാജ്യഘടകമാണെന്നും ആയതിനാല്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനവിരുദ്ധവും നിരാശാജനകവുമാണെന്നായിരുന്നു സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണം. ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കാട്ടുപന്നികള്‍ കടുവകള്‍ക്കും പുലികള്‍ക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാല്‍ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയുടെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിരവധി തവണയായി കേരള സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി ഒരു നിശ്ചിതകാലത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നേരത്തെ ആവശ്യപ്പെട്ട പ്രകാരം ഹോട്ട് സ്പോട്ട് വില്ലേജുകളുടെ പട്ടികയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതും തള്ളിയതോടെയാണ് 2022 മാര്‍ച്ചില്‍ മന്ത്രി കേന്ദ്രമന്ത്രിയ്ക്ക് ഈ വിഷയത്തില്‍ വ്യക്തിപരമായശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചിരുന്നത്. ഇതിന് മറുപടിയായാണ് ഇപ്രകാരം അറിയിച്ചിട്ടുള്ളതും നേരത്തെ നിര്‍ദ്ദേശിച്ച പ്രകാരം, വകുപ്പ് 11(1) (ബി) പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പരിമിതമായ അധികാരം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതും. ഉത്തരാഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ക്ക് 2016-ല്‍ ഒരു വര്‍ഷത്തേക്ക് നല്‍കിയതുപോലുള്ള അനുമതിയെങ്കിലും കേരളത്തിന് ലഭിച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായി തീരുമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കേന്ദ്രം നിഷേധാത്മക നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്നത്.
ഈ വിഷയത്തില്‍ നിയമം അനുവദിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള കാലാവധി മേയ് മുതല്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications