ദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂട്ടതീര്‍ത്ഥയാത്ര.. സിനിമാക്കാര്‍ ഭീതിയില്‍..! ആഞ്ഞടിച്ച് ദീദി

  • Posted By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ആലുവ സബ് ജയിലില്‍ അഴിയെണ്ണുന്ന നടന്‍ ദിലീപിന് തിരുവോണ നാളില്‍ ഓണക്കോടിയുമായി ജയറാം എത്തി. പിന്നാലെ എംഎല്‍എ ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഒഴുകിയെത്തി. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് അതിഥികളാരും ഉണ്ടായിരുന്നില്ല.ഓണക്കോടിയുമായി ആരും സ്‌നേഹം പങ്കുവെയ്ക്കാനെത്തിയില്ല. ആലുവ സബ് ജയിലേക്കുള്ള ഈ കൂട്ട തീര്‍ത്ഥയാത്രയില്‍ അത്ഭുതപ്പെടാന്‍ എന്താണുള്ളത്. എല്ലാവരും ഭീതിയിലാണ്. 

നടിയെ ആക്രമിച്ച കേസിൽ മുകേഷിന് കുരുക്ക്.. അമ്മയിലെ പ്രകടനം, സുനി ഡ്രൈവർ.. പങ്ക് അന്വേഷിക്കണം!

ദിലീപിനെ പിന്തുണച്ചു, ഒറ്റ രാത്രികൊണ്ട് ശ്രീനിവാസന് പണി കിട്ടി! ഈ പണി ഗണേഷിനും കൊടുക്കണമെന്ന്!

ജയിലിലേക്ക് താരങ്ങൾ

ജയിലിലേക്ക് താരങ്ങൾ

ദിലീപിനെ കാണാനും പിന്തുണ അറിയിക്കാനും സിനിമാ പ്രവര്‍ത്തകര്‍ ജയിലിലേക്ക് ഒഴുകിയെത്തിയത് നടന്റെ ജാമ്യ സാധ്യതകള്‍ക്ക് അടക്കം കനത്ത തിരിച്ചടി ആയിരിക്കുകയാണ്. കുറ്റാരോപിതനായ ഒരാളെ പിന്തുണയ്ക്കുന്ന നടപടിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നു

പിന്തുണക്കാർക്ക് വിമർശനം

പിന്തുണക്കാർക്ക് വിമർശനം

സംവിധായകന്‍ വിനയന്‍, നടി സജിതാ മഠത്തില്‍ തുടങ്ങിയവര്‍ സിനിമാക്കാരുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ദിലീപിന് പിന്തുണ അറിയിക്കാന്‍ ഓടിച്ചെന്നവരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്തും വിമന്‍ കളക്ടീവ് ഇന്‍ സിനിമാ ഭാരവാഹിയുമായ ദീദി ദാമോദരന്‍

 #അവള്‍ക്കൊപ്പം

#അവള്‍ക്കൊപ്പം

ഫേസ്ബുക്ക് പോസ്റ്റിലാണ് ഗണേഷും ജയറാമും അടക്കമുള്ളവരുടെ ജയില്‍ സന്ദര്‍ശനത്തെ നിശിതമായി വിമര്‍ശിച്ച് ദീദി ദാമോദരന്‍ രംഗത്ത് വന്നിരിക്കുന്നത്. #അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോട് കൂടിയാണ് ദീദിയുടെ കുറിപ്പ്

കൂട്ടതീർത്ഥയാത്ര

കൂട്ടതീർത്ഥയാത്ര

കുറ്റാരോപിതനുള്ള പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് ദീദി പറയുന്നു . അതു തന്നെയാണവർ പിന്നിട്ട 89 വർഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്. അത് നിർവ്വഹിച്ചു കൊടുക്കുന്ന പണി മാത്രമായിരുന്നു സ്ത്രീകൾക്ക് എന്നും ദീദി കുറിച്ചിരിക്കുന്നു.

വ്യത്യാസം ചരിത്രപരം

വ്യത്യാസം ചരിത്രപരം

ഇപ്പോഴുണ്ടായ വ്യത്യാസം ചരിത്രപരമാണ് എന്നും ദീദി ചൂണ്ടിക്കാണിക്കുന്നു.അത് ആക്രമിക്കപ്പെട്ട പെൺകുട്ടി പരാതിപ്പെട്ടു എന്നതാണ്. അവൾക്കൊപ്പം നിൽക്കാൻ ഒരു പെൺകുട്ടി ഉണ്ടായി എന്നതാണ്. പതിവുകൾ തെറ്റിച്ചു കൊണ്ട് അധികാരികൾ മൂകരും ബധിരരും അല്ലെന്ന് സാക്ഷ്യപ്പെടുത്തി എന്നതാണെന്നും ദീദി ഓർമ്മപ്പെടുത്തുന്നു

ആൺ തിരക്കഥകളിലെ തിരുത്ത്

ആൺ തിരക്കഥകളിലെ തിരുത്ത്

അത് നാമിന്നോളം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ്. ഈ തിരുത്ത് നാളെ ആർക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ട യാത്രയുടെ ഉള്ളടക്കം അതു മാത്രമാണെന്നും ദീദി ദാമോദരൻ വ്യക്തമാക്കുന്നു

ധാർഷ്ട്യത്തിനേറ്റ ആഘാതം

ധാർഷ്ട്യത്തിനേറ്റ ആഘാതം

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉണ്ടായിരിക്കുന്ന ആൺ തിരക്കഥകളിലെഈ തിരുത്ത് അവരുടെ ധാർഷ്ട്യത്തിനേറ്റ ചെറുതെങ്കിലുമായ ആഘാതമാണ് . ഹൃദയത്തിലുണ്ടായ മാരകമല്ലാത്തതെങ്കിലും ഒരു സുഷിരമാണ് . അതെങ്ങിനെ അവരെ അങ്കലാപ്പിലാക്കാതിരിക്കും എന്ന് ദീദി ദാമോദരൻ ചോദിക്കുന്നു.

ദിലീപിനെ പിന്തുണയ്ക്കാൻ ആവശ്യം

ദിലീപിനെ പിന്തുണയ്ക്കാൻ ആവശ്യം

ജയറാമിനേയും ഗണേഷ് കുമാർ എംഎൽഎയേയും കൂടാതെ നടന്മാരായ ഹരീശ്രീ അശോകൻ, കലാഭവൻ ഷാജോൺ, വിജയ രാഘവൻ, സുധീർ, സംവിധായകൻ, രഞ്ജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരടക്കം ജയിലെത്തി ദിലീപിനെ കണ്ടിരുന്നു. ദിലീപിനെ പിന്തുണയ്ക്കാൻ ഗണേഷ് സിനിമാപ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു

ദിലീപിന് തന്നെ കുരുക്ക്

ദിലീപിന് തന്നെ കുരുക്ക്

സിനിമാക്കാർ കൂട്ടമായി ജയിലിലെത്തി ദിലീപിനെ കണ്ടതിനെതിരെ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ആലുവ സബ് ജയിലിൽ ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തി. സിനിമാക്കാരുടെ സന്ദർശനം ഹൈക്കോടതിയിൽ ദിലീപ് ജാമ്യഹർജി സമർപ്പിക്കുമ്പോൾ പ്രോസിക്യൂഷൻ ഉന്നയിക്കും

ഫേസ്ബുക്ക് പോസ്റ്റ്

ദീദി ദാമോദരന്റെ ഫേസ്ബുക്ക് കുറിപ്പ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Deedi Damodaran's facebook post against visiters of Dileep in Jail.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്