കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: കെഎസ്ഇബി ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍ കാലാവധി റദ്ദാക്കി കോടതി

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിട്ട കെഎസ്ഇബി ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍ കാലാവധി റദ്ദാക്കി ഹൈക്കോടതി. തൊഴിലെടുത്ത സമയമായി ഈ സമയത്തെ കാണണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള സന്ദേശം പങ്കുവെച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇത്തരമൊരു സന്ദേശം ജീവനക്കാരന്‍ പങ്കുവെച്ചിട്ടുണ്ടെങ്കില്‍, അത് സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശം ഉണ്ടെങ്കില്‍ തന്നെ അത് അച്ചടക്ക നടപടിക്കുള്ള കാരണമല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

1

കെഎസ്ഇബി എന്നത് സര്‍ക്കാര്‍ വകുപ്പ്, മറിച്ച് കോര്‍പ്പറേറ്റ് സ്ഥാപനം സര്‍ക്കാര്‍ വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇത്തരമൊരു പോസ്റ്റ് കാരണം ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. കെഎസ്ഇബിയില്‍ ക്യാഷിയറായിരുന്നു പരാതിക്കാരനായ രതീഷ്. 2016 സെപ്റ്റംബര്‍ 29നാണ് ഇയാള്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. കൂമ്പാരം ബോയ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ ഫോര്‍വേര്‍ഡ് മെസേജ് ചെയ്തത്. ഇതിന് പിന്നാലെ രതീഷിന് മെമോ കിട്ടുകയും സസ്‌പെന്‍ഷന്‍ ലഭിക്കുകയായിരുന്നു. കെഎസ്ഇബിയുടെ പ്രതിച്ഛായയെ ഈ പരാമര്‍ശം ബാധിച്ചുവെന്നായിരുന്നു മറുപടി.

കൂമ്പാരം ബോയ്‌സ് സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പാണെന്ന് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഇയാള്‍ കെഎസ്ഇബിക്ക് വിശദീകരണം നല്‍കിയെങ്കിലും അത് തള്ളുകയായിരുന്നു. ഡിസംബര്‍ 19 2016 വരെയായിരുന്നു സസ്‌പെന്‍ഷന്‍ കാലാവധി. അതേസമയം സസ്‌പെന്‍ഷന്‍ കാലാവധി പിന്‍വലിച്ച്, ആ പിരീയഡ് ഡ്യൂട്ടി സമയമായി കാണണം. ഇക്കാലങ്ങളിലെ എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും രതീഷിന് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശപ്രകാരമായിരുന്നു ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനെ വെക്കുകയും, കെവി ഗോപിനാഥന്‍ എന്നയാള്‍ പരാതി നല്‍കിയെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുയായിരുന്നു.

Recommended Video

cmsvideo
KK Shailaja's facebook post about lockdown | Oneindia Malayalam

അതേസമയം ദേശാഭിമാനിയില്‍ ഈ സംഭവം സംബന്ധിച്ച് വന്ന വാര്‍ത്ത തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടില്ലന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആകെയുള്ളത് ഇയാള്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ മാത്രമാണ്. എന്നാല്‍ ഇത് നിയമപരമായി നിലനില്‍ക്കുന്ന തെളിവല്ലെന്നും കോടതി പറഞ്ഞു. അതുകൊണ്ട് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതായി പ്രഖ്യാപിക്കണം. ആ കാലയളവില്‍ എല്ലാ നഷ്ടങ്ങളും അദ്ദേഹത്തിന് സര്‍വീസില്‍ നിന്ന് നികത്തി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

English summary
defamatory post against chief minister: high court rules in favour of suspended kseb employee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X