ഡെങ്കി ഔട്ട്ബ്രേക്ക്: ഇന്ന് ഡ്രൈ ഡേ, പനിയുള്ളവർ നിർബന്ധമായും ഡോക്ടറെ കാണണമെന്നും വീണ ജോർജ്
തിരുവനന്തപുരം: ഡെങ്കിപ്പനി ഉള്‍പ്പടേയുള്ള പകർച്ചാ വ്യാധികള്‍ക്കെതിരെ ശക്തമായ നടപടി ക്രമങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. 2013ലും 2017ലും ആണ് ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായത്. സൈക്ലിക് ഇൻക്രീസ് അഥവാ ചാക്രിക വർധന ഉണ്ടാകുന്ന ഡെങ്കി കേസുകളിൽ കോവിഡ് കുറഞ്ഞു നിൽക്കുന്ന 2023ൽ വർധന ഉണ്ടാകുമെന്ന് വിലയിരുത്തൽ ആരോഗ്യ വകുപ്പ് നടത്തിയിരുന്നുവെന്നും ആരോഗ്യ മന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മഴക്കാല പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഇന്ന് ഡ്രൈ ഡേ. എല്ലാവരും വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഡെങ്കി തുടങ്ങിയ കൊതുകജന്യ രോഗങ്ങളുടേയും എലിപ്പനി ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികളുടേയും പകർച്ചയും വ്യാപനവും തടയുന്നതിന് പരിസര ശുചീകരണം ഉറപ്പാക്കേണ്ടതാണ്.

വർഷാരംഭത്തിൽ സ്റ്റേറ്റ് മെഡിക്കൽ ഓഫീസേഴ്‌സ് യോഗത്തിൽ പകർച്ച വ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ചർച്ച ചെയ്തു പ്രവർത്തനം ആരംഭിച്ചു .മാർച്ച് മാസത്തിൽ ബഹു. മുഖ്യമന്ത്രി എല്ലാ വകുപ്പുകളുടെയും യോഗം വിളിച്ചുചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ആരോഗ്യ വകുപ്പിന്റെ ഇതുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലെ യോഗങ്ങളും പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രത കലണ്ടർ പ്രകാരം നടത്തുന്നതിന് പുറമേ മെയ് മാസം ആദ്യം മുതൽ ആഴ്ച തോറും മന്ത്രിതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പനിക്കാലത്തിനു മുമ്പേ ആശുപത്രികൾ സജ്ജമാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ സാമ്പത്തിക വർഷത്തെ മരുന്ന് വിതരണത്തിന് നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വളരെ മുമ്പേ തന്നെ ആശുപത്രികൾക്ക് മരുന്ന് സപ്ലൈ ആരംഭിച്ചു. 2013ലും 2017ലും ആണ് ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായത്. സൈക്ലിക് ഇൻക്രീസ് അഥവാ ചാക്രിക വർധന ഉണ്ടാകുന്ന ഡെങ്കി കേസുകളിൽ കോവിഡ് കുറഞ്ഞു നിൽക്കുന്ന 2023ൽ വർധന ഉണ്ടാകുമെന്ന് വിലയിരുത്തൽ ആരോഗ്യ വകുപ്പ് നടത്തുകയും മെയ് മാസം ആദ്യം തന്നെ ഇക്കാര്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 2017ൽ ഔട്ട്ബ്രേക്ക് ഉണ്ടായ ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കേസുകളിൽ വലിയ വർധന കാണപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ജൂലൈ മാസത്തിൽ കേസുകൾ വലിയ തോതിൽ വർധിക്കാതിരിക്കാൻ എല്ലാ പ്രതിരോധവും ഡെങ്കിപ്പനിക്കും മറ്റ് കൊതുകജന്യ രോഗങ്ങൾക്ക് എതിരെയും തീർക്കുന്നതിനാണ് നാം ശ്രമിക്കുന്നത്. മണ്ണിലും ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കുന്നു എന്നതും ഉറപ്പാക്കണം. പനിയുള്ളവർ ഡോക്ടറെ കാണണമെന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാവരും ആശുപത്രികളിലേക്ക് എത്തുന്നു എന്നതും ചികിത്സ തേടുന്നു എന്നുള്ളതുമാണ് ആശുപത്രികളിൽ നിന്നുള്ള വിവരങ്ങളിലൂടെ മനസ്സിലാക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications