കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉര്‍വശി 'മദ്യപിച്ച്' കാട്ടിയതൊന്നും ഒന്നുമല്ല....ഇതൊന്നു കേട്ട് നോക്കൂ...എന്നിട്ട് പറയൂ

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നിലവാരമില്ലാത്ത ബാറുകളൊക്കെ അടച്ചു പൂട്ടിച്ചു. ബാര്‍ കോഴയിലൂടെ വീണ്ടും 'മദ്യം' മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു. ഇടയ്‌ക്കൊരു ഇടവേള. ഇപ്പോഴിതാ ഉര്‍വശിയിലൂടെ മദ്യം പൂര്‍വ്വാധികം ശക്തിയോടെ മാധ്യമങ്ങളിലേയ്ക്ക് വന്നു. എന്നാല്‍ ശക്തി കാണിയ്ക്കുന്നത് പ്രമുഖ മാധ്യങ്ങളില്‍ അല്ല..ഓണ്‍ലൈന്‍ മാധ്യങ്ങളിലാണ്. എന്തായാലും പുതിയൊരു മദ്യവിശേഷം കൂടി കേട്ടോളൂ.

വിമാനത്തില്‍ നിന്ന് ആവശ്യപ്പെട്ടയളവില്‍ മദ്യം നല്‍കാത്തതിനെത്തുടര്‍ന്ന് പ്രകോപിതനായ യാത്രക്കാരന്‍ വിമാനത്തിന്റെ സീറ്റ് വലിച്ചിളക്കി. റിയാദില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തടത്തില്‍ നിജേഷ് എന്ന യാത്രക്കാരനാണ് വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയത്.

Beer

അമിതമായി മദ്യപിച്ച ഇയാള്‍ വീണ്ടും മദ്യം ആവശ്യപ്പെട്ടു. വിമാന ജോലിക്കാര്‍ മദ്യം നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെ നിജേഷ് സഹയാത്രികരേയും വിമാനത്തിലെ ജീവനക്കാരേയും ആക്രമിയ്ക്കാന്‍ ശ്രമിച്ചു. സീറ്റിന്റെ ആംറെസ്റ്റുകള്‍ തകര്‍ത്തു.

വിമാനം കോഴിക്കോട്ട് ഇറങ്ങിയ ഉടന്‍ ഇയാളെ സിഐഎസ്എഫിന് കൈമാറി. ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് യാത്രക്കാര്‍ മൂലം എയര്‍ ഇന്ത്യ ജീവനക്കാര്‍ വലയുന്നത്. മറ്റൊരു സംഭവത്തില്‍ യാത്രക്കാരിയോട് സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയത് ജീവനക്കാരെ വലച്ചു.

English summary
Denied more liquor, AI flier breaks armrest, threatens crew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X