കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനിയില്‍ മോദിയുടെ ഫുള്‍പേജ് പരസ്യം

  • By Aswathi
Google Oneindia Malayalam News

കൊച്ചി: പരസ്യ വിവാദത്തില്‍ വീണ്ടും ദേശാഭിമാനി. ഇത്തവണ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ ഫുള്‍ പേജ് പരസ്യമാണ് വിവാദത്തിലേക്ക് നീങ്ങുന്നത്. ഗുജറാത്ത് സര്‍ക്കാറിന്റെ ശുചിത്വ പദ്ധതിയുടെ പരസ്യമാണ് ശനിയാഴ്ചത്തെ ദേശാഭിമാനിയുടെ രണ്ടാം പേജില്‍ പ്രത്യക്ഷപ്പെട്ടത്.

ഗുജറാത്ത് സര്‍ക്കാറിന്റെ പ്രചാരണത്തിന് മോദി നടത്തുന്ന കോടികളുടെ പരസ്യത്തെ വിമര്‍ശിക്കുന്നവരാണ് സി പി എം നേതാക്കള്‍ എന്നിരിക്കെ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ രണ്ടാ പേജില്‍ തന്നെ മോദിയുടെ പരസ്യം വന്നതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അതും ഫുള്‍ പേജ്.

deshabhimani-ad

സി പി എം പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ മുന്‍ പേജില്‍ പരസ്യം നല്‍കിയതായിരുന്നു നേരത്തെ ദേശാഭിമാനിയെ വിവാദത്തിലാക്കിയത്. ചാക്ക് രാധാകൃഷ്ണന്റെ സൂര്യഗ്രൂപ്പുമായി ബന്ധപ്പെട്ടുവന്ന പരസ്യം പാര്‍ട്ടിയ്ക്ക ക്ഷീണമുണ്ടാക്കിയെന്ന് നേതാക്കള്‍ തന്നെ പ്രതികരിക്കുകയുമുണ്ടായി.

അതേ സമയം പത്രം ജനറല്‍ സെക്രട്ടറി ഇ പി ജയരാജന്‍ അതിനെ ന്യായീകരിക്കുകയായിരുന്നു. വ്യക്തികളെ നോക്കിയല്ല പത്രം പരസ്യം സ്വീകരിക്കുന്നതെന്നും പരസ്യമില്ലാതെ പത്രം നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും ജയരാജന്‍ പറയുകയുണ്ടായി. ആ വിവാദം ഒന്ന് കെട്ടടങ്ങിയപ്പോഴാണ് മോദിയുടെ രൂപത്തില്‍ ഇപ്പോള്‍ വീണ്ടും.

എന്നാല്‍ പാര്‍ട്ടി അനുമതിയോടെയാണ് മോദി പരസ്യം വന്നതെന്നാണ് ദേശാഭിമാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സര്‍ക്കാര്‍ പരസ്യം എന്ന നിലയില്‍ ഇത് പ്രസിദ്ധീകരിക്കുന്നത് തെറ്റല്ല എന്ന നിലപാടാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ചതെന്നാണ് അറിയുന്നത്.

English summary
Desabhimani again in advertisement controversy, this time published Modi's full page advt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X