Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ വനിതയുടെ ശവം ചീർത്ത്, അഴുകി ദുർഗന്ധം പരന്നു.. തല അടർന്ന് വീണു.. പോത്ത് ചത്തതെന്ന് പ്രതികൾ!

തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ വിദേശ വനിതയെ കോവളത്ത് വെച്ച് കാണാതായ സംഭവത്തില്‍ കേരള പോലീസ് ഏറെ പഴി കേട്ടിരുന്നു. യുവതിയെ തിരഞ്ഞ് കണ്ടുപിടിക്കുന്ന കാര്യത്തില്‍ പോലീസ് കാണിച്ച അനാസ്ഥ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വിദേശ യുവതിയുടെ മരണം കൊലപാതകമാണ് എന്ന് തെളിയിക്കുന്നതിലും പ്രതികളെ പിടികൂടുന്നതിനും വളരെ പെട്ടെന്ന് തന്നെ പോലീസിന് സാധിച്ചു.

അതിവിദഗ്ധമായ നീക്കങ്ങളിലൂടെയാണ് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളികളെ പോലീസ് വലയിലാക്കിയത്. സങ്കീര്‍ണമായ ഈ കൊലക്കേസിന്റെ ചുരുളഴിച്ചത് ഇങ്ങനെയാണ്.

254 ഹോട്ടലുകൾ, നാന്നൂറിലേറെ പേർ

254 ഹോട്ടലുകൾ, നാന്നൂറിലേറെ പേർ

പോത്തന്‍കോടുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയ്ക്ക് എത്തിയ വിദേശ വനിതയെ കാണാതായത് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിനാണ്. അന്ന് തന്നെ സഹോദരിയുടെ പരാതിയില്‍ കോവളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. യുവതിയെ കണ്ടെത്താന്‍ 245 ഹോട്ടലുകളാണ് പോലീസ് പരിശോധിച്ചത്. ഏകദേശം നാനൂറിലേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഏകദേശം ഒരു മാസത്തിന് ശേഷമാണ് കണ്ടല്‍ക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്.

37 ദിവസം കാട്ടിൽ

37 ദിവസം കാട്ടിൽ

കാണാതായ ദിവസമായ മാര്‍ച്ച് പതിനാലിന് തന്നെ വിദേശ വനിത കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. 37 ദിവസം ആ മൃതദേഹം കാട്ടില്‍ കിടന്നു. ഏപ്രില്‍ 20നാണ് അഴുകി ദ്രവിച്ച ശവശരീരം പോലീസ് കണ്ടെത്തുന്നത്. തല അറ്റുവീണ നിലയില്‍ ആയിരുന്നു. വള്ളിയില്‍ കുടുങ്ങിക്കിടന്നത് കൊണ്ട് ആത്മഹത്യയാണോ എന്നും പോലീസ് സംശയിച്ചിരുന്നു. പിന്നീടാണ് ക്രൂരമായ കൊലയുടെ ചുരുളഴിഞ്ഞത്.

അഴുകി ദുർഗന്ധം പരന്നു

അഴുകി ദുർഗന്ധം പരന്നു

മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട് സാമൂഹ്യവിരുദ്ധരുടേയും ലഹരി മാഫിയയുടേയും സ്ഥിരം താവളമാണ്. അതുകൊണ്ട് തന്നെ ഈ ഭാഗത്തേക്ക് നാട്ടുകാര്‍ ആരും പ്രവേശിക്കാറില്ല. കൊലക്കേസില്‍ അറസ്റ്റിലായ ഉദയനും ഉമേഷും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. യുവതിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശവം അഴുകി പരിസര പ്രദേശങ്ങളിലാകെ ദുര്‍ഗന്ധം പരന്നിരുന്നു.

പോത്ത് ചത്തതെന്ന് പ്രതികൾ

പോത്ത് ചത്തതെന്ന് പ്രതികൾ

ഈ ദുര്‍ഗന്ധം എവിടെ നിന്നാണ് എന്ന് അന്വേഷിച്ചവരോട് പ്രതികള്‍ പറഞ്ഞത് പോത്ത് ചത്ത് കിടക്കുന്നുണ്ടെന്നും അതിന്റെ ദുര്‍ഗന്ധമാണ് എന്നുമാണ്. കാട്ടില്‍ തെരച്ചിലിന് മുതിര്‍ന്നവരെ ഇവര്‍ ഭയപ്പെടുത്തി തിരിച്ചയച്ചു. കൊടുംകുറ്റവാളികളായ ഇവരെ ഭയമായത് കൊണ്ട് തന്നെ പ്രദേശവാസികളാരും തന്നെ ഉള്ളില്‍ കയറി പരിശോധന നടത്താന്‍ മുതിര്‍ന്നതുമില്ല. അതേസമയം പ്രതികള്‍ ഇടയ്ക്കിടെ ഇവിടെ എത്തി പരിശോധന നടത്താറുണ്ടായിരുന്നു.

തല അഴുകി വീണു

തല അഴുകി വീണു

കൊല്ലപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വീര്‍ത്ത മൃതദേഹം വള്ളിയില്‍ നിന്നും പൊട്ടി വള്ളിപ്പടര്‍പ്പിലേക്ക് വീണു. അഴുകിയ തലയും അറ്റ് വീണു. വിദേശവനിതയുടെ മൃതദേഹം വല്ലാതെ അഴുകിയിരുന്നത് കൊണ്ട് തന്നെ കൊലപാതകമാണോ ബലാത്സംഗം നടന്നിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ പോലീസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. അത് മാത്രമല്ല കൊലപാതകമാണ് എങ്കില്‍ പ്രതികള്‍ എന്തുകൊണ്ട് മൃതദേഹം നശിപ്പിക്കുകയോ മറവ് ചെയ്യുകയോ ചെയ്തില്ലെന്ന ചോദ്യവും പോലീസിന് മുന്നിലുണ്ടായിരുന്നു.

തെളിവ് നൽകി ചീട്ട് കളി സംഘം

തെളിവ് നൽകി ചീട്ട് കളി സംഘം

ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമമായിരുന്നു അതെന്ന് പോലീസ് പിന്നീട് വിലയിരുത്തി. യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മാര്‍ച്ച് പതിനാലിന് ഉദയനും ഉമേഷും കണ്ടല്‍കാടിന്റെ ഭാഗത്തുള്ള മൊബൈല്‍ ടവറിന്റെ പരിധിയില്‍ ഉള്ളതായും പോലീസ് കണ്ടെത്തി. മാത്രമല്ല സ്ഥലത്തെ ചീട്ടുകളി സംഘത്തില്‍ നിന്നും പോലീസിന് പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതികള്‍ക്ക് പടി കൊടുത്തായിരുന്നു കണ്ടല്‍ക്കാടിനകത്ത് ഇവരുടെ ചീട്ടുകളി.

തുമ്പായത് ഓവർകോട്ട്

തുമ്പായത് ഓവർകോട്ട്

കണ്ടല്‍ക്കാടിനകത്തേക്ക് സ്ഥിരമായി പോകുന്നവരുടെ വിവരം ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചത് പ്രകാരം പോലീസ് ആദ്യം 9 പേരെ കസ്റ്റഡിയിലെടുത്തു. ഉദയനും ഉമേഷും അക്കൂട്ടത്തിലുണ്ടായിരുന്നു. കുറ്റം നിഷേധിച്ച ഇവര്‍ അന്നേ ദിവസം സ്ഥലത്ത് ഇല്ലായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ യുവതിയുടെ ദേഹത്ത് കണ്ടെത്തിയ ഓവര്‍കോട്ടിന്റെ ഉടമ ഉദയനാണ് എന്ന് കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ വഴിയില്ലെന്ന് വന്നു. മൃതദേഹം കിടന്ന കാട്ടില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകളും വിരലടയാളവും ഇവരുടേതാണ് എന്ന് കൂടി സ്ഥിരീകരിച്ചതോടെ അറസ്റ്റിന് വഴിയൊരുങ്ങുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+