കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചൊല്ലി; പിഴ ഈടാക്കണമെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജയുടെ ആദ്യ സത്യപ്രതിജ്ഞയില്‍ പാളിച്ച സംഭവിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെയായിരുന്നു ആദ്യ സത്യപ്രതിജ്ഞ. ഇന്ന് സ്പീക്കര്‍ എംബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യവാചകം ചൊല്ലിയത്. അതേസമയം, ആദ്യ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ല എന്ന് ബോധ്യമായിട്ടും എ രാജ സഭാ നടപടികളില്‍ പങ്കെടുത്തത് ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തുവന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

a

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എ രാജ പങ്കെടുത്തു, സഭയുടെ മറ്റു നടപടികളിലും അദ്ദേഹം പങ്കാളിയായി. ഇതുവരെയുള്ള ഒരോ ദിവസത്തിന് 500 രൂപ വീതം പിഴയീടാക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. സാമാജികന്‍ അല്ലാതെയാണ് ഇതുവരെ എ രാജ സഭയില്‍ ഇരുന്നത് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപില്‍ ബിജെപിയുടെ പുതിയ ഫോര്‍മുല; ഇ ശ്രീധരന്‍ എത്തിയേക്കും... രണ്ടു ലക്ഷ്യങ്ങള്‍ലക്ഷദ്വീപില്‍ ബിജെപിയുടെ പുതിയ ഫോര്‍മുല; ഇ ശ്രീധരന്‍ എത്തിയേക്കും... രണ്ടു ലക്ഷ്യങ്ങള്‍

ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തില്‍ നിന്ന് ജയിച്ച ഇടതുസ്ഥാനാര്‍ഥിയാണ് എ രാജ. ആദ്യ സത്യപ്രതിജ്ഞയില്‍ ദൈവനാമത്തിലാണോ അതോ സഗൗരവമാണോ സത്യപ്രതിജ്ഞ എന്ന് രാജ പറഞ്ഞിരുന്നില്ല. അതാണ് വീണ്ടും സത്യവാചകം ചൊല്ലേണ്ടി വന്നത്. തമിഴിലാണ് രാജ സത്യപ്രതിജ്ഞ ചെയ്തത്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് 36കാരനായ രാജ. സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്. ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. നിമയസഭയിലേക്ക് ആദ്യമായിട്ടാണ് മല്‍സരിച്ചത്. 7000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.

പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം

Recommended Video

cmsvideo
K Surendran about VD Satheeshan and Pinarayi Vijayan | Oneindia Malayalam

English summary
Devikulam MLA A Raja takes oath again in Kerala Assembly; Opposition demands to be impose fine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X