കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്യമായി വേണം കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ, പോലീസിന് നിർദേശം നൽകി ഡിജിപി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയര്‍ന്ന് വരുന്നത്. കൊവിഡ് ഡ്യൂട്ടിയുടെ പേരില്‍ ആളുകളോട് അപമര്യാദയായി പെരുമാറുന്നതും മര്‍ദ്ദിക്കുന്നതുമായ പരാതികള്‍ നിരന്തരം പോലീസിനെതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്.

അങ്ങേയറ്റം മാന്യമായ രീതിയില്‍ വേണം കൊവിഡ് നിയന്ത്രമങ്ങള്‍ നടപ്പിലാക്കാനെന്ന് അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം നിരീക്ഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി. കൊവിഡ് ഡ്യൂട്ടിയും ട്രാഫിക് ഡ്യൂട്ടിയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടുളള സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. അതേസമയം നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പെരുമാറ്റം അതിര് വിട്ട് പോകരുതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

police

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുളള വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനാണ് തീരുമാനം. ശനിയാഴ്ച ഇനി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന് പകരം മേഖല തിരിച്ചാണ് ഇനി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അടുത്ത ആഴ്ച മുതല്‍ ആയിരിക്കും സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ഞായര്‍ ഒഴികെയുളള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കും. ലോക്കഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പ്രഖ്യാപനം നടത്തും.

സംസ്ഥാനത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധത്തിന് ഐഎഎസ് ഉദ്യോഗസ്ഥരെ കൂടി രംഗത്ത് ഇറക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പതിനാല് ജില്ലകളുടേയും കൊവിഡ് പ്രതിരോധത്തിന്റെ ചുമതല ഓരോ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതൊടെ ഇവ നടപ്പിലാക്കാനും ഏകോപിപ്പിക്കാനും ഐഎഎസ് ഉദ്യോഗസ്ഥര്‍ ചുമതലയുളള ജില്ലകളില്‍ ആഗസ്റ്റ് 7 വരെ തുടരണം. ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.

സംസ്ഥാനത്തെ പതിനാല് ജില്ലകളുടെ ചുമതലയുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥർ ഇവരാണ്-

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

കാസർകോട് - സൗരഭ് ജെയിൻ
കണ്ണൂർ - ബിജു പ്രഭാകർ
വയനാട് - രാജേഷ് കുമാർ സിൻഹ
കോഴിക്കോട് - സഞ്ജയ് കൗൾ
മലപ്പുറം - ആനന്ദ് സിങ്
പാലക്കാട് - കെ ബിജു
തൃശൂർ - മുഹമ്മദ് ഹനിഷ്
എറണാകുളം - കെ.പി ജ്യോതിലാൽ
ഇടുക്കി - രാജു നാരായണസ്വാമി
കോട്ടയം - അലി അസ്ഗർ പാഷ
ആലപ്പുഴ - ശർമിള മേരി ജോസഫ്
പത്തനംതിട്ട - റാണി ജോർജ്
കൊല്ലം - ടിങ്കു ബിസ്വാൾ
തിരുവനന്തപുരം - മിനി ആന്റണി

English summary
DGP Anil Kant gives directions to police to behave decently with public during Covid duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X