വിരമിക്കുന്നത് രണ്ട് ഡിജിപിമാർ: ബി സന്ധ്യക്കും ആനന്ദകൃഷ്ണനും സേനയുടെ യാത്രയയപ്പ്
തിരുവനന്തപുരം: ഡിജിപിമാരായ ഡോ. ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഇന്ന് സർവ്വീസില്‍ നിന്നും വിരമിക്കും. സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ പൊലീസ് മേധാവിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി സന്ധ്യ ഫയർഫോഴ്സ് മേധാവിയായിട്ടാണ് വിരമിക്കുന്നത്. എസ് ആനന്ദകൃഷ്ണന് നിലവില്‍ എക്സൈസ് കമ്മീഷണര്‍ ആണ്. ഇരുവർക്കും യാത്രയയപ്പ് നല്കുന്ന 'യാത്രയയപ്പ് പരേഡ്' ബുധനാഴ്ച രാവിലെ പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും.
രണ്ട് ഡിജിപിമാർക്ക് പുറമെ ഒന്‍പത് എസ്പിമാരും ഇന്ന് വിരമിക്കുന്നുണ്ട്. ഇവർക്ക് പൊലീസ് ആസ്ഥാനത്ത് ഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. പിബി രാജീവ്, ടി രാമചന്ദ്രന്, കെവി വിജയന്, സി ബാസ്റ്റിന് സാബു, ജെ കിഷോർ കുമാർ, പ്രിന്‍സ് എബ്രഹാം, കെ ലാല്‍ജി, കെഎം ജിജിമോന്, കെഎന്‍ അരവിന്ദന് എന്നിവരാണ് ഇന്ന് വിരമിക്കുന്ന എസ്പിമാർ.

ബി സന്ധ്യ
1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ബി സന്ധ്യ കോട്ടയം പാലാ സ്വദേശിയാണ്. ഷൊർണ്ണൂർ എസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. പിന്നാലെ ആലത്തൂരില്‍ എഎസ്പിയും ജോയിന്റ് എസ്പിയുമായി ജോലി ചെയ്തു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി, കൊല്ലം, തൃശ്ശൂർ ജില്ലകളിലെ പൊലീസ് മേധാവി പൊലീസ് ആസ്ഥാനത്തെ എഐജി, ക്രൈംബ്രാഞ്ച് ഡിഐജി, തൃശ്ശൂര്‍ റേഞ്ച് ഡിഐജി എന്നീ ചുമതലകള്‍ വഹിച്ചു.
ആംഡ് പൊലീസ് ബറ്റാലിയന്, ട്രാഫിക്. വിവിധ റേഞ്ചുകളുടെ ക്രൈംബ്രാഞ്ച് ഐജി, ആംഡ് പൊലീസ്, മോഡേണൈസേഷന്, ദക്ഷിണമേഖല, പരിശീലന വിഭാഗം എഡിജിപി, കേരളാ പൊലീസ് അക്കാദമി ഡയറക്ടര്‍ എന്നീ പദവികളിലും സേവനം ചെയ്തിട്ടുണ്ട്. സ്തുത്യര്‍ഹസേവനത്തിനും വിശിഷ്ട സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഉള്‍പ്പടേയുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ്, ജിഷ കേസ് തുടങ്ങിയ കേസുകളുടെ അന്വേഷണ ചുമതല വഹിച്ചു.
എസ് ആനന്ദകൃഷ്ണന്
1989 ബാച്ചിലെ ഐപിഎസ് ഓഫീസറായ എസ് ആനന്ദകൃഷ്ണന് തിരുവനന്തപുരം സ്വദേശിയാണ്. കല്‍പ്പറ്റയിലും കൊല്ലത്തും എഎസ്പിയായും അടൂരില്‍ ജോയിന്റ് എസ്പിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെഎപി ഒന്നാം ബറ്റാലിയന് കമാന്റന്റ്, ഇടുക്കി, പാലക്കാട്, തൃശൂർ, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ജില്ലാ പൊലീസ് മേധാവിയുമായിരുന്നു. പൊലീസ് ആസ്ഥാനത്ത് അഡീഷനല്‍ എഐജി, എഐജി, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് എന്നിവിടങ്ങളില്‍ എസ്പി, വനിതാ കമ്മീഷന് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചു.
പൊലീസ് ആസ്ഥാനം, ആഭ്യന്തര സുരക്ഷ എന്നിവിടങ്ങളില്‍ ഐജിയായും ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച്, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ എഡിജിപിയായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയും ആനന്ദകൃഷ്ണന് പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര പൊലീസ് സേനയുടെ ഭാഗമായി ബോസ്നിയ ഹെഴ്സ ഗോവിനയിലും ജോലി ചെയ്തു. വിശിഷ്ട സേവനത്തിനും സ്ത്യുത്യര്ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications