ഇനി 'എടാ', 'പോടാ' എന്ന് വിളിച്ചാലുണ്ടല്ലോ...ഡിജിപിയോട് പറയും
തിരുവനന്തപുരം: പോലീസുകാരുടെ പെരുമാറ്റം എന്നും വിമര്‍ശനങ്ങള്‍ വിധേയമായിക്കൊണ്ടിരിയ്ക്കുന്ന സംഗതിയാണ്. കാരണം ആരേയും തെറിവിളിയ്ക്കാനും മേക്കിട്ട് കേറാനും ഉള്ള ലൈസന്‍സാണ് പോലീസ് ജോലി എന്നാണ് ചിലരെങ്കിലും ധരിച്ചുവച്ചിരിയ്ക്കുന്നത്.
അടുത്തിടെയായി നല്ല വിദ്യാഭ്യാസമുള്ള കുറേയേറെ ചെറുപ്പക്കാര്‍ സേനയില്‍ വന്നതോടെ ആ രീതിയില്‍ അല്‍പം മാറ്റമൊക്കെ വന്നിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാലും പെരുമാറ്റം ഇപ്പോഴും അത്ര 'മാന്യമൊന്നും' അല്ല. ഇക്കാര്യം നമ്മുടെ ഡിജിപിയ്ക്ക് നന്നായി അറിയാം.

ഇനി മുതല്‍ 'എടാ', 'പോടാ' വിളികളൊന്നും വേണ്ടെന്നാണ് ഡിജിപി ടിപി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിയ്ക്കുന്നത്. തെറ്റ് പറ്റിയാല്‍ മാപ്പ് പറയണം എന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ ഉണ്ട്.
ഏതെങ്കിലും പോലീസുകാര്‍ ജനങ്ങളോട് മോശമായി പെരുമാറിയാല്‍ അത് അവരുടെ മേലുദ്യോഗസ്ഥരുടെ കഴിവുകേടായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ജനങ്ങളോട് മാന്യമായി വേണം പെരുമാറാന്‍. ആരെങ്കിലും പോലീസിനെ സഹായിച്ചാല്‍ അവരോട് നന്ദി പറയണം, പറ്റുമെങ്കില്‍ ഔദ്യോഗികമായിത്തന്നെ.
വാഹന പരിശോധനയുടെ കാര്യത്തിലും നിര്‍ദ്ദേശമുണ്ട്. വാഹന പരിശോധനയുടെ പേരില്‍ പൊതുജനങ്ങളെ ഉപദ്രവിയ്ക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം തൃശൂരില്‍ അമ്മയും കുഞ്ഞും അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍.












Click it and Unblock the Notifications