Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധിഖിന് സിം കാർഡ് എത്തിച്ചത് ഷഹീന്റെ സുഹൃത്തുക്കൾ?; മണിക്കൂറുകളോളം ചോദ്യം ചെയ്ത് പോലീസ്

നടൻ സിദ്ധിഖിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. സിദ്ധിഖ് ഒളിവിൽ പോയതുമായി ബന്ധപ്പെട്ട് നടന്റെ മകൻ ഷഹീനിന്റെ സുഹൃത്തുക്കളെ ഇന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. ഷഹീന്റെ സുഹുത്തുക്കളായ നാദിൻ ബെക്കർ, പോൾ ജോയ് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിനെ ഇരുവരും സഹായിച്ചെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരേയും വിളിപ്പിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്റെ സുഹൃത്തുക്കളെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തെന്ന് കാണിച്ച് ഷഹീൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തക്കളായ നാദിറിനേയും പോളിനേയും ഇന്ന് പുലർച്ചയോടെ അവരുടെ വീ്ട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് ഷഹീൻ പരാതിയിൽ പറഞ്ഞത്. ഇരുവരും തന്റെ കൂടെ സമയം ചെലവഴിച്ചത് കൊണ്ട് എങ്ങനെയാണ് പോലീസിനെ കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുകയെന്നായിരുന്ന ഷഹീൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ന് ഉച്ചയോടെ നാദിർ തന്നെ വിളച്ചു, വളരെ ഭയത്തോടെയാണ് സംസാരിച്ചത്. സിദ്ധിഖിനെ കുറിച്ച് വിവരം നൽകിയില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത് എന്നും നാദിർ പറഞ്ഞതായി ഷഹീൻ പറഞ്ഞു.

sidiqpolice2-

അതേസമയം തങ്ങളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നില്ലെന്നും നോട്ടീസ് നൽകി കൊണ്ടുപോയതാണെന്നും സുഹൃത്തക്കളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. തങ്ങളോട് സിദ്ധിഖ് എവിടെയാണെന്ന് ഉൾപ്പെടെയുള്ള വിവരങ്ങളാണ് തേടിയതെന്നും ഇവർ പറഞ്ഞു. അതേസമയം ഇവരാണ് സിദ്ധിഖിന് ഡോങ്കിളും സിമ്മും എത്തിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇരുവരേയും ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.

സിദ്ധിഖ് എവിടെയാണെന്ന കാര്യത്തിൽ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പോലീസ്. സിദ്ധിഖ് കൊച്ചി വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ സിദ്ധിഖിന്റെ ഫോൺ വിവരങ്ങൾ ട്രേസ് ചെയ്യാൻ പോലും പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം സിദ്ധിഖിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആളുകളിൽ നിന്നടക്കം പോലീസ് വിവരം തേടുന്നുണ്ടെന്നാണ് വിവരം.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഉയർന്ന് വന്ന പരാതികളിൽ ഏറ്റവും കൂടുതൽ ഗുരുതരമായ ആരോപണം ഉയർന്ന കേസായിരുന്നു സിദ്ധിഖിന്റേത്. സിനിമയിൽ അവസരം വാഗ്ധാനം ചെയ്ത് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. സിദ്ധിഖിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായി നേരത്തേ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+