• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കയ്യോ കാലോ ഒടിക്കുമായിരിക്കും, ചിലപ്പോള്‍ കാറിടിച്ചു കൊല്ലും: എന്ത് സംഭവിച്ചാലും പോരാട്ടം തുടരും'

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ നിലപാട് സ്വീകരിച്ച് നടിയും ഡബ്ബിംഗ ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അതിജീവിതയ്ക്ക് നീത്ത് വേണ്ടി കേസില്‍ ഏതറ്റം വരെയും പോകുമെന്നാണ് ഇപ്പോള്‍ ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നത്.

കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചേ പറ്റൂ, എന്തൊക്കെ സംഭവിച്ചാലും അതിന് വേണ്ടി പോരാടുക തന്നെ ചെയ്യുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചാല്‍ താന്‍ നേരിടാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ചും ഭാഗ്യലക്ഷ്മി തുറന്നുപറയുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടി വി ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വ്യക്തമാക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്....

1

പ്രമുഖരായ ഒരു വ്യക്തിയുടെ അവസ്ഥ ഇതാണ്. എങ്കില്‍ ഒരു പാവപ്പെട്ട ഇരയുടെ അവസ്ഥ എന്തായിരിക്കും. കുറേ കാലങ്ങളായി ഇരകളെയാണ് കോടതിക്കുള്ളില്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടെയിലും കോടതിക്കുള്ളിലും എന്താണ് നടക്കുന്നതെന്ന കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്. അതിജീവിതമാര്‍ ഇക്കാര്യം പുറത്തുപറയാറില്ല, പലരും നിശബ്ദയായി പിന്മാറുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

2

ഈ കേസ് നാളെ ഒരു പഠന വിഷയമാകണമെങ്കില്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചേ പറ്റൂ, അതിന് വേണ്ടി പോരാടുക തന്നെ ചെയ്യും. അത് എന്തൊക്കെ നേരിടേണ്ടി വന്നാലും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടു പോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലുമായിരിക്കും. അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും.

3

ഇതൊക്കെ അല്ലേ സംഭവിക്കുക. എന്നാലും വേണ്ടീല്ല, ഇവിടെ നീതി നടപ്പിലായേ പറ്റൂ, ആരാണ് ഇതിന്റെ എല്ലാം പിന്നിലെന്ന് സമൂഹത്തിന് മുന്നില്‍ കാ്ണിച്ചുകൊടുക്കാന്‍ പറ്റണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കോടതിയെന്ന് പറയുന്നത്, പബ്ലിക് പ്രോസിക്യൂട്ടര്‍ സംസാരിക്കുമ്പോഴേക്കും പരമ പുച്ഛത്തോട് കൂടി പ്രതിഭാഗത്തെ നോക്കി അവര്‍ തമ്മിലാണ് ആശയവിനിമയം നടത്തുന്നത്. വീഡിയോ ചോര്‍ന്നതിന് നിങ്ങളുടെ കൈയില്‍ എന്താണ് തെളിവെന്ന് അല്ല കോടതി ചോദിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

4

കേസുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണത്തിനാണ് കോടതി ഉത്തരവിടേണ്ടത്. അതിജീവിതയ്ക്ക് നീതി കിട്ടണമെന്ന് പറയേണ്ടിടത്താണ് കോടതി പരിഹസിക്കുന്നത്. കേസലെ പ്രോസിക്യൂട്ടറെയും അന്വേഷണ ഉദ്യോഗസ്ഥരെയും പരിഹസിക്കുകയാണ്. എന്താണ് ഇവിടെ നടക്കുന്നത്. എങ്ങോട്ടാണ് ഇനി പോകേണ്ടത്. ഭയമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

5

സിനിമാലോകം വിചാരിച്ചാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഭരിക്കാന്‍ പറ്റൂമോ. ഇവിടെ സംഭവിക്കുന്നത് സിനിമാ നടന്റെ സിനിമക്കുള്ളിലെ സ്വാധീനമാണ്. ആ വ്യക്തി പണം കൊണ്ട് സിനിമാ മേഖലയിലുള്ളവരെ അടക്കി ഭരിക്കുകയാണ്. പണം കാണിച്ചാണ് ഒരു സംഘടനയെ കൈയില്‍ വച്ചുകൊണ്ടിരിക്കുന്നത്.

6

ഒരു സിനിമാലോകം മുഴുവനും അതിജീവിതയ്ക്ക് നീതി കിട്ടരുതെന്ന് പറയുമ്പോള്‍, ഈ സിനിമാലോകത്തിനുള്ളില്‍ എത്ര പെണ്‍കുട്ടികള്‍ ഇതുപോലെ പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. എത്രപേരെ പുറത്തുവിടാതെ അവര്‍ വീണ്ടും വീണ്ടും തേജോവധം ചെയ്യുന്നുണ്ടായിരിക്ക്ണം- ഭാഗ്യലക്ഷ്മി പറഞ്ഞു.

7

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അന്ന് അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ പൂര്‍ണപിന്തുണയോടെയാണ്. അന്ന് നമുക്ക് കിട്ടിയ ശക്തിയെന്ന് പറയുന്നത് വളരെ വലുതായിരുന്നു. മുഖ്യമന്ത്രി അന്ന് മലയാളികള്‍ക്ക് നല്‍കിയ സന്ദേശം, ഇതാ സര്‍ക്കാരുണ്ട്, അതിജീവിതയ്ക്കൊപ്പം. ഇതിന്റെ വിശ്വാസത്തിലാണ് നമ്മളെല്ലാം പോയികൊണ്ടിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

8

പക്ഷെ കാലക്രമേണ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, പുറത്തുവരുന്ന വാര്‍ത്തകള്‍, കേസിലെ പലരുടെയും കൈകടത്തല്‍, കാണേണ്ടവര്‍ എന്ത് കൊണ്ട് കാണുന്നില്ല. ഇനി നമ്മള്‍ എന്താണ് ചെയ്യേണ്ടത്. ഒരു കാര്യം നൂറ് ശതമാനം ഉറപ്പാണ്. ചെറിയ തോതിലുള്ള ആള്‍ക്കാരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇനി വലിയ തോതില്‍ തന്നെ നമ്മള്‍ ഇറങ്ങും.

9


രണ്ട് ദിവസം ചാനല്‍ ചര്‍ച്ച നടത്തി സംസാരിച്ച് വീട്ടില്‍ പോകുമെന്നാ് കരുതേണ്ട, ഇനിയും ആള്‍ക്കാര്‍ നമ്മള്‍ പ്രതികരിക്കാന്‍ കാത്തിരിക്കുകയാണ്. അനുകൂലമായ ഒരു നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍. എന്നാല്‍ ആ പ്രതീക്ഷ കൈവിട്ടാല്‍ സാധാരണക്കാര്‍ രംഗത്തിറങ്ങും, ഉറപ്പാണ് അത്. - ഭാഗ്യലക്ഷ്മി പറഞ്ഞു.

'അതിവേഗ ഇന്റര്‍നെറ്റ്,എന്താണ് സര്‍ക്കാര്‍ ചെയ്തത്?;കൃത്യമായ ഉത്തരങ്ങളിലൊന്ന് കെ ഫോൺ -മുഖ്യമന്ത്രി'അതിവേഗ ഇന്റര്‍നെറ്റ്,എന്താണ് സര്‍ക്കാര്‍ ചെയ്തത്?;കൃത്യമായ ഉത്തരങ്ങളിലൊന്ന് കെ ഫോൺ -മുഖ്യമന്ത്രി

English summary
Dieep Actress Case: Bhagyalakshmi says she will fight till survival gets justice, Video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X