'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത കാര്യങ്ങളാണ് എന്ന് നടന്‍ പ്രകാശ് ബാരെ. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു വ്യക്തമായിട്ടും അതില്‍ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് പകാശ് ബാരെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്...

സമാനതകളില്ലാത്ത ഒരു കേസാണിത്. ഓരോ ദിവസം കഴിയുന്തോറും പ്രധാനപ്പെട്ട മാറ്റം കാണുന്നത് എന്താണ് എന്ന് വെച്ചാല്‍ ജനങ്ങള്‍ കാണുന്നുണ്ടല്ലോ അല്ലെങ്കില്‍ ജനങ്ങള്‍ എന്ത് വിചാരിക്കും എന്നുള്ള തോന്നല്‍ കംപ്ലീറ്റ് ആയിട്ട് പോയിരിക്കുകയാണ്. കേസ് അട്ടിമറിക്കുകയാണ്, കേസ് അട്ടിമറിക്കുകയാണ് എന്ന് ആള്‍ക്കാര്‍ മനസിലാക്കിയാലും കുഴപ്പമില്ല ഞങ്ങള്‍ അത് അട്ടിമറിച്ചിരിക്കും എന്നുള്ള രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.

വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍

1

നമ്മള്‍ ഒരു മീറ്റിംഗ് ഇരിക്കുമ്പോള്‍ മേശപ്പുറത്ത് ഒരു ആന ഇരുന്നിട്ട് അതിനെ കാണാതെ പോകുന്നു എന്ന തരത്തില്‍ ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. അതുപോലെയാണ് ഇവിടെ മൊത്തം മലയാള സമൂഹത്തിന് ഈ കേസ് നോക്കി കാണേണ്ടി വരുന്നത്. ഇതിന് നടുവില്‍ ഇങ്ങനെ നില്‍ക്കാണ്. ആന പോലെ നില്‍ക്കാണ്. എന്തൊക്കെ പ്രശ്‌നങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

2

ഇത്രയും ഹീനമായ രീതിയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി കോടതിയില്‍ വെച്ചിട്ട് പിന്നേയും അവഹേളിക്കപ്പെടുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പോകുന്നു. അതിനുള്ള എവിഡന്‍സ് കളഞ്ഞ് പോകുന്നു. ഈ കുറ്റാരോപിതര്‍ തന്നെ സുപ്രീംകോടതിയില്‍ പോയിട്ട് പറയുന്നു ഈ ജഡ്ജിനെ ഡിഫന്‍ഡ് ചെയ്യുന്നു. ഇവര്‍ അല്ലാതെ മറ്റാരിലും എനിക്ക് വിശ്വാസമില്ല.

3

മൊത്തം നീതി ന്യായവ്യവസ്ഥയെ വിശ്വാസമില്ല. ഈ ഒരു ജഡ്ജിനെ മാത്രമാണ് വിശ്വാസമുള്ളത് എന്നാണ് പറയുന്നത്. അങ്ങനെ നില്‍ക്കുമ്പോഴേക്കും വളരെ ഓട്ടോമാറ്റിക്കായിട്ട് ജഡ്ജ് പോകുന്നിടത്തേക്ക് ഈ കേസ് അങ്ങനെ പോകുകയാണ്. ഇത് നമ്മള്‍ ഇങ്ങനെ കാണുമ്പോള്‍ നമുക്ക് ഇതിന് അകത്ത് ഒരു പ്രശ്‌നവുമില്ലാ ന്ന് തോന്നുന്നു.

4

ഇത് അതിജീവിതയുടെ മാത്രം പ്രശ്‌നമല്ല. ഒരു സമൂഹം എന്ന നിലയില്‍ ഇതിലെ തെളിവുകള്‍ ഭദ്രമായി സൂക്ഷിക്കാന്‍ നമ്മളെ ഏല്‍പ്പിച്ചിരിക്കുകയാണ്. എന്ന് പറഞ്ഞാല്‍ കോടതിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ആ കോടതിയ്ക്ക് അത് പ്രൊട്ടക്ട് ചെയ്യാന്‍ പറ്റിയിട്ടില്ല. എന്തുകൊണ്ട് അത് സംഭവിച്ചു എന്ന് അന്വേഷിക്കാന്‍ ഒരു നീക്കവും ഇത് വരെ ഉണ്ടായില്ല.

5

നീതിന്യായവ്യവസ്ഥ ഇപ്പോള്‍ അവരുടെ മേല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. അത് ക്ലിയര്‍ ചെയ്യാന്‍ വേണ്ടിയിട്ട്. ഇത് എന്തായാലും ഈ ജഡ്ജിന് എനിക്കിതില്‍ തുടരാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് പോകാം. അല്ലെങ്കില്‍ നീതി ന്യായവ്യവസ്ഥക്ക് സംശയത്തിന് അതീതമായിട്ട് പോകാന്‍ വേണ്ടി വേറൊര കോടതിയിലേക്ക് മാറ്റാം. ഇതൊക്കെയാണ് ഇപ്പോള്‍ സംഭവിക്കേണ്ടത്.

6

കാരണം ഇനി എത്രത്തോളം താഴോട്ട് പോകും ഈ കേസിന്റെ കാര്യത്തില്‍. നമ്മള്‍ പൊതുജനത്തിന്റെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം. ഈ കേസിന്റെ നാള്‍വഴികള്‍ ശ്രദ്ധിക്കുന്ന ആളുകള്‍ക്ക് എന്തുകൊണ്ടാണ് ഈ കോടതിയിലുള്ള മേലുള്ള വിശ്വാസം ഇങ്ങനെ ചോര്‍ന്ന് ചോര്‍ന്ന് പോകുന്നത്. എണ്ണിയെണ്ണി പറയാലോ. വിക്ടിമിനെ അവഹേളിക്കുന്ന തരത്തില്‍ കോടതി കണ്ടക്ട് ചെയ്യുന്നു.

7

രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇറങ്ങി പോയത്. ഏറ്റവും പ്രധാനപ്പെട്ടത് ഈ തൊണ്ടിമുതല്‍ അവിടെ ഇരിക്കുന്ന ഡിജിറ്റല്‍ എവിഡന്‍സ് അണ്‍ഓതറൈസ്ഡ് ആയിട്ട് ആക്‌സസ് ചെയ്യപ്പെട്ടത് അന്വേഷിക്കണം എന്ന് പറഞ്ഞിട്ട് എത്രകാലം അത് നീട്ടി കൊണ്ടുപോയി. അതിനെ ഡിഫീറ്റ് ചെയ്യാന്‍ വേണ്ടി അതിനെ വൈകിപ്പിച്ചത് ഇനി അവസാനം അത് അന്വേഷിച്ചപ്പോള്‍ അതിനകത്ത് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായിട്ടും അത് ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേറ്റ് ചെയ്തിട്ട് ആരാണ് അത് ചെയ്തത് എന്നതില്‍ ആന്‍സറബിള്‍ അല്ലേ കോടതി.

8

അവര്‍ അത് ചെയ്യാന്‍ ശ്രമിക്കാത്തത് ഈ കുറ്റാരോപിതന്‍ പുറത്തിറങ്ങിയിട്ട് അവര്‍ക്ക് വേണ്ടിയിങ്ങനെ മീഡിയ സോഷ്യല്‍ ക്യാംപെയ്ന്‍ നടത്ത കൊണ്ടിരിക്കുന്ന സുപ്രീംകോടതിയില്‍ പോയിട്ട് അവരെ ഡിഫന്‍ഡ് ചെയ്യുന്നതൊക്കെ കണ്ട് കഴിഞ്ഞിട്ട് നമ്മള്‍ പറയണോ ഇവിടെ ഒരു കുഴപ്പവുമില്ല എന്ന്. ഇത് വളരെ പ്രധാനപ്പെട്ട പ്രശ്‌നമല്ലേ.

9

ഇത് ലീക്കായിട്ടുണ്ടെങ്കില്‍ നമ്മളൊക്കെ അതില്‍ കുറ്റവാളികളല്ലേ. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ട് കേസ് പോണ പോക്കില്‍ പോട്ടെ എന്ന് വിചാരിക്കാന്‍ ഇതില്‍ നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരാള്‍ പോലും പറയില്ല. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയിട്ടുണ്ട്. അത് എപ്പോഴാണ്. അത് കഴിഞ്ഞിട്ട് ഈ പാലത്തിന്റെ അടിയിലൂടെ എത്ര വെള്ളം ഒഴുകി പോയിട്ടുണ്ട്.

10

എന്തുകൊണ്ടാണ് നമുക്ക് അത് കാണാന്‍ പറ്റാത്തത്. ഒരു ആക്ട്രസ്, ഇതുപോലെ സെക്ഷ്വല്‍ ആയിട്ട് ആക്രമിക്കപ്പെട്ട ഒരാള്‍ ആ ഒരു പ്രവൃത്തിയുടെ ഫൂട്ടേജ് കോടതിയുടെ കൈയില്‍ നിന്ന് ലീക്ക് ചെയ്യാന്‍ സാധ്യതയുണ്ട് അനധികൃതമായ സമയങ്ങളിലും യന്ത്രങ്ങളിലും ആക്‌സസ് ചെയ്യപ്പെട്ടു. അതൊക്കെ കഴിഞ്ഞിട്ട് പറയുകയണ് നിങ്ങള്‍ മിണ്ടാതിരിക്ക്, അതൊക്കെ സാരമില്ല.

11

അവിടെ പോകാലോ അവിടെ പോകുമ്പോള്‍ നിങ്ങള്‍ ചോദിച്ചോ എന്ന് പറയുന്നത് നമ്മുടെയൊക്കെ നീതിയുടെ ചെകിട്ടത്ത് കൊടുക്കുന്ന അടി പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു കേസില്‍ പ്രോസിക്യൂഷനും അതിജീവിതയും ഇത്രയും ഗ്രേവ് ആയിട്ടുള്ള സിറ്റുവേഷന്‍ കോടതിയുടെ അകത്ത് ഉണ്ടായിട്ട് ഈ ജഡ്ജ് വേണ്ട വേറെ കോടതിയില്‍ ഇത് വിചാരണ ചെയ്താല്‍ മതി എന്ന് അവര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ പോകും എന്നുള്ളത് ഉറപ്പാണ്.

12

ആ ഉറപ്പ് ഉള്ളത് കൊണ്ട് കോടതിയുടെ പുറത്തുള്ള ഈ മെക്കാനിസം വഴി ഇതിനെ വീണ്ടും ഒതുക്കാന്‍ ശ്രമിക്കുന്നത്. സുപ്രീംകോടതിയില്‍ ഒന്ന് നീട്ടിയെറിഞ്ഞിട്ടുണ്ട്. അതിന് പുറമെ അഡ്മിനിസ്‌ട്രേറ്റീവ് ഏരിയ വഴി ശ്രമിക്കുകയാണ്. നിങ്ങള്‍ അയാളെ എടുത്ത് വളര്‍ത്തി ആളോ നിങ്ങള്‍ക്ക് അയാളുടെ എല്ലാം ഒന്നും അറിയില്ലല്ലോ. ഇല്ല എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല. എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല എന്നുള്ളത് പഴയ പ്രയോഗമാണ്.

13

അയാള്‍ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. അയാള്‍ എന്റെ അനിയനായത് കൊണ്ട്, അയാള്‍ എന്റെ കൂടെ സിനിമ ചെയ്തത് കൊണ്ടോ അല്ലെങ്കില്‍ അയാള്‍ എനിക്കൊരു അവാര്‍ഡ് വാങ്ങി തന്നത് കെണ്ടോ ഇങ്ങനെയുള്ള പ്രത്യുപകാരം ചെയ്യാനുള്ള സമയമാണോ ഇത്. ഒരു കുറ്റത്തിന്റെ കാര്യം പറയുകയാണ് എങ്കില്‍ എനിക്ക് അറിയില്ല എന്നാണ് നമ്മള്‍ പറയേണ്ടത്.

Recommended Video

cmsvideo
    വിവാഹമോചനം നേടിയിട്ടും ദിലീപ് മഞ്ജുവിനെ വേട്ടയാടുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+