ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഘടകങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞു: ആശ ഉണ്ണിത്താന്‍
Dileep actress case: Asha Unnithan explains why survivor lost her faith in judge Honey Varghese
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയും സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഡ്വ. ആശ ഉണ്ണിത്താന്‍. അതിജീവിതയുടെ ആശങ്ക പരിഹരിക്കാന്‍ കോടതിക്കും അന്വേഷണസംഘത്തിനും ഉത്തരവാദിത്തമില്ലേ എന്ന് ആള ഉണ്ണിത്താന്‍ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയിലായിരുന്നു ആള ഉണ്ണിത്താന്‍ ഇക്കാര്യം പറഞ്ഞത്.
ഒരാളുടെ ജീവിതം ഇങ്ങനെ തൃശങ്കുസ്വര്‍ഗത്തില്‍ നിര്‍ത്തിക്കൊണ്ടേയിരിക്കണം എന്നാണോ പറയുന്നതെന്നു . കേസില്‍ ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് അപ്പുറത്ത് ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെയൊക്കെ ഹനിക്കുന്ന ഘടങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞുവെന്നും ആശ പറയുന്നു. ജഡ്ജിന്റെ കീഴിലുള്ള സമയത്ത് നടിയെ ആക്രമിച്ച കേസിലെ ദൃശ്യത്തിലേക്ക് അനധികൃത ആക്സസ് ഉണ്ടാവുകയും അത് വൈറലാവാനുള്ള സാധ്യത ഉണ്ടാവുകയുമൊക്കെ ഉള്ള സാഹചര്യം ഉണ്ടായെന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു.

ആശ ഉണ്ണിത്താന്റെ പ്രതികരണം:
ഒരാളുടെ ജീവിതം ഇങ്ങനെ തൃശങ്കുസ്വര്‍ഗത്തില്‍ നിര്‍ത്തിക്കൊണ്ടേയിരിക്കണം എന്നാണോ പറയുന്നത്. ഇത് ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് അപ്പുറത്ത് ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെയൊക്കെ ഹനിക്കുന്ന ഘടങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞു, ഈ ദൃശ്യങ്ങളുമായൊക്കെ ബന്ധപ്പെട്ടൊക്കെ. അതുകൊണ്ട് തന്നെയാണ് ഈ കേസ് സമാനതകളില്ലാത്ത രീതിയില്‍ പലപല മാനങ്ങളിലേക്ക് കടന്നുവരികയും നിലവിലുള്ള കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തേണ്ടി വരികയും ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തേണ്ടിവരികയും വന്നത്.

ആ ജഡ്ജിന്റെ കീഴിലുള്ള സമയത്ത് ദൃശ്യത്തിലേക്ക് അനധികൃത ആക്സസ് ഉണ്ടാകുന്നു..അത് വൈറലാവാന്‍ സാധ്യതയുണ്ടാവുന്നു. ഇത്രയൊക്കെയും ഉണ്ടായ ഇത്രേം അസാധാരണമായ അവസ്ഥകള്‍ വന്ന കേസ് കൂടിയാണ്. അപ്പോള്‍ അതൊക്കെ ഒരു ഭാഗത്ത് കൂടി സംഭവിച്ചോട്ടേ, ഉള്ള തെളിവുകളും കാര്യങ്ങളും വെച്ച് കേസ് വേഗം ചുരുട്ടിക്കൂട്ടി അവസാനിപ്പിക്കാം.

അത് കഴിഞ്ഞ് നിങ്ങള്‍ ഹയര്‍ കോടതിയില്‍ അപ്പീലൊക്കെ പോയിക്കോളു..ഇങ്ങനെയാണോ നീതി നടപ്പാക്കണ്ടത്.അല്ലല്ലോ, നമ്മള്‍ ഓരോ സ്റ്റേജിലും ഉണ്ടാകുന്ന വിഷയങ്ങള്‍ അതാത് സ്റ്റേജില്‍ തന്നെ പറഞ്ഞ് തിരുത്തി പോകണം. അതിജീവിതയുടെ ആശങ്ക പരിഹരിക്കണം. അവരുടെ ആശങ്കയെ അഡ്രസ് ചെയ്യേണ്ട ഉത്തരവാദിത്തം കോടതിക്കും അന്വേഷണ സംഘത്തിനും നമുക്കും ഇല്ലേ, ആശ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ നടപടിക്ക് എതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം. സിബിഐ കോടതി മൂന്നില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കേസ് മാറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുക. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഉത്തരവിന്റെ നിയമ സാധുതയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യും. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്. ഇതിവ് പിന്നാലെയാണ് സിബിഐ കോടതി മൂന്നില്‍ നിന്നും ഹണി എം വര്‍ഗ്ഗീസ് ജഡ്ജായ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്.
Recommended Video

നേരത്തെ ജഡ്ജ് ഹണി എം വര്‍ഗീസില്‍ അവിശ്വാസം രേഖപ്പെടുത്തി അതിജീവിത കേസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഹണി വര്‍ഗീസിന്റെ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നാണ് അതിജീവിതയുടെ പരാതി. വിചാരണ കോടതിയില്‍ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചതിലെ ആശങ്കയും അതിജീവത പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന ഭയപ്പെടുന്നതായും ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ അതിജീവിത പറയുന്നു.












Click it and Unblock the Notifications