കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉത്തരേന്ത്യക്കാരെ കെട്ടിയിറക്കി കേസ് നശിപ്പിക്കാന്‍ ശ്രമിക്കുന്നു':സർക്കാറിനെതിരെ ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ എത്ര സമയം വേണമെങ്കിലും കൊടുക്കാമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ സമയം നീട്ടി നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സർക്കാറിനെതിരായ ഹർജി പിന്‍വലിക്കണമെന്നാണ് സർക്കാർ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ പോയി പറഞ്ഞിരിക്കുന്നത്.

ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന്‍ സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍

ഈ കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍ പലയാളുകളും ഈ കേസിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാവുമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. നടിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..

'നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചത് പിടി തോമസ്, സുനിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി'; റെജി ലൂക്കോസ്'നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചത് പിടി തോമസ്, സുനിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി'; റെജി ലൂക്കോസ്

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

കേസിന്റെ ആദ്യം മുതലുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

കേസിന്റെ ആദ്യം മുതലുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും അവസാനം തുടരന്വേഷണ റിപ്പോർട്ട് നല്‍കാന്‍ ഒന്നരമാസം സമയം മാത്രമുള്ളപ്പോഴാണ് എ ഡി ജി പി ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റുന്നത്. പകരമൊരാളെ കൊണ്ട് വരികയും ചെയ്തു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ പോലെയാണ് ബിഹാറില്‍ നിന്നൊക്കെയുള്ള പൊലീസ് ഓഫീസർമാർ നമ്മുടെ നാട്ടില്‍ വന്ന് ജോലി ചെയ്ത് പോകുന്നതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

ഇവർക്ക് യാതൊരു ബാധ്യതയും ഈ സർക്കാറിനോടോ

ഇവർക്ക് യാതൊരു ബാധ്യതയും ഈ സർക്കാറിനോടോ നാടിനോടോ ഇല്ല. മാന്യമായി ഇടപെടണമെങ്കിലും കേസുകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യണമെങ്കിലും സത്യത്തില്‍ ഇവിടെ തുടരുന്നവർ വേണം. ഏതെങ്കിലും മലയാളികളാണെങ്കില്‍ ഇങ്ങനെ കാണിക്കില്ല. ബെഹ്റ മുതല്‍ ദർവേശ് സാഹിബ് വരെ ആരോപണങ്ങളുടെ വലിയ നിരയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം ഒരു പ്രമുഖ ദിനപത്രമാണ്

50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം ഒരു പ്രമുഖ ദിനപത്രമാണ് എഴുതിവെച്ചിരിക്കുന്നത്. ദേശാഭിമാനിയുടെ ഓണ്‍ലൈന്‍ ചാനലിലും കിടക്കുന്നുണ്ട്. അങ്ങനെയുള്ള ആളുകളുടെ പിന്നാലെ വീണ്ടും, നോർത്ത് ഇന്ത്യയിലെ ആളുകളെ കെട്ടിയിറക്കി ഈ കേസ് നശിപ്പിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയാണ്.

നടി ഹർജി കൊടുത്തതിന് പിന്നില്‍ പ്രതിപക്ഷം ഉണ്ടെന്നാണ്

നടി ഹർജി കൊടുത്തതിന് പിന്നില്‍ പ്രതിപക്ഷം ഉണ്ടെന്നാണ് ഭരണ പക്ഷം ഇപ്പോള്‍ പറയുന്നത്. ഏത് പ്രതിപക്ഷമാണ് അവർക്ക് പിന്നിലുള്ളതെന്ന് എനിക്ക് അറിയാന്‍ വയ്യ. ആരൊക്കെയാണ് ഹർജി നല്‍കിയതെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ അതിപ്പോള്‍ ഇവിടെ പറയുന്നില്ല. പക്ഷെ അതിജീവിത കൊടുത്ത ഈ ഹർജിയില്‍ ഒരു പ്രതിപക്ഷവും ഭരണപക്ഷവും ഇടപെട്ടിട്ടില്ല

ഭരണപക്ഷം ഈ കേസ് അട്ടിമറിക്കുന്നതിന് വേണ്ടി എഡിജിപിയെ മാറ്റുകയും

ഭരണപക്ഷം ഈ കേസ് അട്ടിമറിക്കുന്നതിന് വേണ്ടി എഡിജിപിയെ മാറ്റുകയും പുതിയ ആള് വന്നപ്പോള്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയിലേക്കൊന്നും അന്വേഷണം പോകേണ്ടതില്ലെന്ന തീരുമാനം എടുത്തു. എന്നിട്ടും പറയുന്നു ഞങ്ങള്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന്. എന്ത് കള്ളത്തരമാണ് ഈ പറയുന്നത്. ഇത് എത്രനാള്‍ നിലനില്‍ക്കുമെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു

നീതി ലഭ്യമാവണമെങ്കില്‍ വിചാരണക്കോടതിയില്‍ നിന്നും

നീതി ലഭ്യമാവണമെങ്കില്‍ വിചാരണക്കോടതിയില്‍ നിന്നും കേസ് മാറണം. അവിടെയാണെങ്കില്‍ അതിജീവിതയ്ക്ക് നൂറ് ശതമാനം നീതി ലഭ്യമാവില്ല. ഈ കോടതിക്കെതിരെ സർക്കാറിന്റെ രണ്ട് അഭിഭാഷകർ തന്നെ നേരത്തെ രംഗത്ത് എത്തിയില്ലേ. അവർ എന്തുകൊണ്ടാണ് മാറിയത്. അക്കാര്യം സർക്കാർ അന്വേഷിച്ചോ, പറച്ചിലൊന്നും പ്രവർത്തി വേറെയുമാണ്.

ഇവിടെ തൃക്കാക്കര തിരഞ്ഞെടുപ്പ് ഒന്നുമല്ല കാര്യം

ഇവിടെ തൃക്കാക്കര തിരഞ്ഞെടുപ്പ് ഒന്നുമല്ല കാര്യം. തിരഞ്ഞെടുപ്പായതുകൊണ്ട് എല്‍ ഡി എഫ് ആണെങ്കിലും യു ഡി എഫ് ആണെങ്കിലും വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്ന് മാത്രം. ഇന്നലെ തന്നെ എംഎ മണിയും ഇപി ജയരാജനുമൊക്കെ പറഞ്ഞ കാര്യം എന്തൊക്കെയാണ്. ആ പാവം കുട്ടിയെ വീണ്ടും അപമാനിക്കുന്ന രീതിയിലാണ് അവരൊക്കെ സംസാരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

English summary
dileep actress case:trying to destroy case, Baiju Kottarakkara is against police and government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X