കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുനിക്കെതിരെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ പെണ്‍കുട്ടിക്കെങ്കിലും ഇങ്ങനൊരു ഗതി വരില്ലായിരുന്നു'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി ജി പി മാരായ ലോക്നാഥ് ബെഹ്റയ്ക്കും ആർ ശ്രീലേഖയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേരളത്തിലെ പൊലീസിനെ കുറിച്ച് പ്രത്യേകിച്ച് ക്രൈം ബ്രാഞ്ചിനെ കുറിച്ചും ഇന്റലിജന്‍സ് വിഭാഗത്തെ കുറിച്ചും പറയുമ്പോള്‍ എപ്പോഴും നമുക്ക് ഒരു അഭിമാനം ഉണ്ടായിരുന്നു. ഇപ്പോഴും ആ അഭിമാനം ഇല്ലെന്നല്ല, അഭിമാനം ഉണ്ട്.

പക്ഷെ പൊലീസില്‍ ട്രേഡ് യൂണിയനുകള്‍ പിടിമുറുക്കിയതോട് കൂടി അവർ ഒരു ഭാഗത്തേക്ക് തിരിയുന്നോ എന്നൊരു സംശയം പലപ്പോഴും തോന്നാറുണ്ടെന്നും അദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ജു വാര്യർ, നികേഷ്, ആഷിഖ് അബു: എല്ലാം വ്യാജം? ലക്ഷ്യം അത് തന്നെ, അന്വേഷണം പുരോഗമിക്കുന്നുമഞ്ജു വാര്യർ, നികേഷ്, ആഷിഖ് അബു: എല്ലാം വ്യാജം? ലക്ഷ്യം അത് തന്നെ, അന്വേഷണം പുരോഗമിക്കുന്നു

പൊലീസിലെ ഉന്നതർ സർവീസിലിരിക്കുമ്പോള്‍ കാണിച്ച്

പൊലീസിലെ ഉന്നതർ സർവീസിലിരിക്കുമ്പോള്‍ കാണിച്ച് കൂട്ടിയ വൃത്തികേടുകള്‍ പുറത്ത് വരുമ്പോള്‍ ജനങ്ങളായ നാമൊക്കെ ഇവരെയാണോ അനുസരിക്കേണ്ടതെന്ന ചിന്ത വന്ന് കൂടിയാണ് അതിന് ആരേയും കുറ്റ് പറഞ്ഞിട്ട് കാര്യമില്ല. ലോക്നാഥ് ബെഹ്ഹ എന്നൊരു ഡി ജി പി കേരളത്തിലുണ്ടായിരുന്നു. ഡേവിഡ് കോള്‍മാനെ പോലും അമേരിക്കയില്‍ പോയി ചോദ്യം ചെയ്ത വ്യക്തിയാണ് ഈ ലോക്നാഥ് ബെഹ്റ. അത്രക്ക് പേര് കേട്ടയാളായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

പക്ഷെ കേരളത്തില്‍ വന്ന് ഇവിടെ ഡി ജി പി ആയതോട്

പക്ഷെ കേരളത്തില്‍ വന്ന് ഇവിടെ ഡി ജി പി ആയതോട് കൂടി മൊത്തത്തില്‍ ഈ ബഹ്റയുടെ സ്വഭാവം തന്നെ മാറി എന്ന് വേണം പറയാന്‍. കുറേകാലം സി ബി ഐയില്‍ ആയിരുന്നു. ലാവ്ലിന്‍ കേസിന്റെയൊക്കെ കുറേ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാം എന്നാണ് പുറത്തുള്ള സംസാരം. എന്തായാളും ശരി. ഡി ജി പിആയിരുന്ന ഈ ബഹ്റ ഒരുപാട് ഒരുപാട് കുഴപ്പങ്ങളുടെ ആശാനായിരുന്നു എന്നാണ് പറഞ്ഞ് വരുന്നത്. ഇതിനുള്ള കാരണം തെളിവുകള്‍ സഹിതം പലതവണ ഞങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ഈ ലോക്നാഥ് ബെഹ്റ ഡി ജി പി ആയിരുന്ന സമയത്താണ്

ഈ ലോക്നാഥ് ബെഹ്റ ഡി ജി പി ആയിരുന്ന സമയത്താണ് നടി ആക്രമിക്കപ്പെട്ട കേസ് ഉണ്ടാവുന്നത്. അന്ന് തിടുക്കത്തില്‍ കുറ്റപത്രം നല്‍കാന്‍ ഏതാണ്ട് ഒരു മണിക്കൂറോലം ദിലീപിന്റെ ലൊക്കേഷനില്‍ പോയി സംസാരിച്ച ലോകനാഥ് ബെഹ്റ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വരെ ഇവുടത്തെ ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്തു. ഇതുവരെ അതിനൊരു മറു ആരും പറഞ്ഞ് കട്ടില്ല.

ദിലീപിനെ ഒഴിവാക്കി വളരെ പെട്ടെന്ന് തന്നെ കുറ്റപത്രം കോടതിയില്‍ കൊടുക്കുകയാണ്

ദിലീപിനെ ഒഴിവാക്കി വളരെ പെട്ടെന്ന് തന്നെ കുറ്റപത്രം കോടതിയില്‍ കൊടുക്കുകയാണ് ഉണ്ടായത്. പിന്നീടാണ് തുടരന്വേഷണം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉണ്ടായത്. ഈ ഡി ജി പി ഇതില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ തെളിവുകള്‍ കണ്ടെത്താന്‍ കേരള പൊലീസിന് സാധിക്കുമായിരുന്നു. മിടുക്കന്‍മാരായ ഒരുപാട് ഒരുപാട് ഉദ്യോഗസ്ഥർ കേരള പൊലീസിലുണ്ട്.

എന്നാല്‍ ഇങ്ങനെയുള്ള ചിലയാളുകള്‍ നമ്മുടെ പൊലീസില്‍

എന്നാല്‍ ഇങ്ങനെയുള്ള ചിലയാളുകള്‍ നമ്മുടെ പൊലീസില്‍ വന്ന് ചാർജ് ഏറ്റെടുത്തതോട് കൂടി ഒരുപാട് കുഴപ്പങ്ങള്‍ ഇവിടെ വന്ന് ചേർന്നിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയത് ഉള്‍പ്പടെ ഒരുപാട് ആരോപണങ്ങളുണ്ട്. എന്നിട്ടും ഇപ്പോഴും ഏതാണ് രണ്ടരലക്ഷം രൂപ ശമ്പളം കൊടുത്തിട്ടാണ് കൊച്ചിന്‍ മെട്രോ റെയിലിന്റെ എംഡിയായി വെച്ചോണ്ടിരിക്കുന്നത്. ഇത് എന്തിനുള്ള പ്രത്യുപകാരം കൂടിയാണെന്ന് സർക്കാർ വിശദീകരിക്കണമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

 ശ്രീലേഖയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍

ശ്രീലേഖയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, അവർ സർവ്വീസിലിരുക്കുന്ന കാലത്ത് കുറേയൊക്കെ സത്യസന്ധമാണെന്ന പ്രചാരണം പുറത്തുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം പാടെ തെറ്റിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്. കിളിനൂർ കേസിലുള്‍പ്പടെ ആരോപണം ഉണ്ടായി. ഇവർ സർവ്വീസില്‍ ഇരിക്കുമ്പോഴാണ് പള്‍സർ സുനി മറ്റ് ചില നടിമാർക്കെതിരേയും ഇത്തരം അക്രമങ്ങള്‍ നടത്തിയതായി പറയുന്നത്. പെന്‍ഷന്‍ പറ്റി വീട്ടിലിരിക്കുന്ന സമയത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സർവ്വീസിലിരിക്കുമ്പോള്‍ അറിയാവുന്ന കാര്യങ്ങള്‍ ഇവർ

സർവ്വീസിലിരിക്കുമ്പോള്‍ അറിയാവുന്ന കാര്യങ്ങള്‍ ഇവർ അന്ന് ചെയ്തിരുന്നെങ്കില്‍ ഈ പള്‍സർ സുനിയെന്നവന്‍ ഈ പണി വീണ്ടു ചെയ്യുമായിരുന്നോ. ഈ പെണ്‍കുട്ടിക്കെങ്കിലും ഈ ഗതി വരില്ലായിരുന്നു. അപ്പോള്‍ ഇതിനൊക്കെ കാരണക്കാർ ശ്രീലേഖ തന്നേയല്ലേ. കേസില്‍ ഒന്നാം പ്രതിയാകേണ്ടതും ശ്രീലേഖ തന്നെയാണ്. എന്നിട്ടാണ് പെന്‍ഷന്‍ പറ്റി കഴിഞ്ഞപ്പോള്‍ യൂട്യൂബ് ചാനലിലൂടെ ലൈക്കും സബ്സക്രൈബും കൂടാന്‍ വേണ്ടി ഓരോന്നും ഒരോന്നും വിളിച്ച് പറയുന്നതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala
താനിരുന്ന പ്രസ്ഥാനത്തിന്റെ, താന്‍ ഓഫീസറായിരുന്ന

താനിരുന്ന പ്രസ്ഥാനത്തിന്റെ, താന്‍ ഓഫീസറായിരുന്ന പൊലീസ് സേനയ്ക്കെരിയാണ് താന്‍ സംസാരിക്കുന്നതെന്ന് ശ്രീലേഖ ഒർക്കണം. നിങ്ങലുടെ സ്ത്രീത്വത്തോടുള്ള ബഹുമാനം ഞങ്ങള്‍ക്കെല്ലാം മനസ്സിലായി. എന്നിട്ടിപ്പോള്‍ ആരെയൊക്കെയോ രക്ഷിക്കാനായി ചില ക്വട്ടേഷനുകളുമായി ഇറങ്ങിയിരിക്കുകയാണ്. ശ്രീലേഖയെ ക്രൈംബ്രാഞ്ച് തീർച്ചയായും ചോദ്യം ചെയ്യണമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

English summary
dileep actress case: Baiju Kottarakkara criticizes R Sreelekha and Behra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X