Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പുറത്തിറക്കിയത് മുടിവരെ കറുപ്പിച്ച് സുന്ദരനാക്കി, അതിനപ്പുറവും ചെയ്യും: ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡി ജി പി ശ്രീലേഖ ഐ പി എസിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങളാണ് ജയിലില്‍ ശ്രിലേഖ ഐ പി എസ് ദിലീപിന് വേണ്ടി ചെയ്തുകൊടുത്തെന്നും അദ്ദേഹം പറയുന്നു.

സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. പായയും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ഇളനീരും മാത്രമല്ല മുടി കറുപ്പിക്കാനുള്ല ഷാംപൂ വരെ ദീലീപിന് ജയിലില്‍ എത്തിച്ചിരുന്നു. ദിലീപിന് വേണ്ടി എന്ത് കാര്യങ്ങള്‍ ചെയ്യാനും ശ്രീലേഖ ഐ പി എസ് അന്ന് തയ്യാറായിരുന്നുവെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ജയിലില്‍ കിടന്ന

നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ജയിലില്‍ കിടന്ന എട്ടാം പ്രതി ദിലീപ് പുറത്ത് വന്നപ്പോള്‍ ഒരു മുടി പോലും നരച്ചതായി ഉണ്ടായിരുന്നില്ല. ജയിലില്‍ മുടി കറുപ്പിച്ച് കൊടുക്കുന്ന പരിപാടിയും ഉണ്ടെന്ന് മനസ്സിലായത് ആദ്യമായിട്ടാണ്. പക്ഷെ അതില്‍ നിന്നും ഒരു വ്യക്തമാക്കാന്‍ സാധിച്ചു. ബാലചന്ദ്രകുമാർ എന്ന് പറയുന്ന ആളിന്റെ കൈവശമാണ് മുടി കറുപ്പിക്കാനുള്ള ഷാംപൂ ജയിലില്‍ എത്തിച്ച് കൊടുത്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു

 അന്ന് ബാലചന്ദ്ര കുമാർ ദിലീപിന്റെ സിനിമയ്ക്ക് വേണ്ടി

അന്ന് ബാലചന്ദ്ര കുമാർ ദിലീപിന്റെ സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആ സിനിമയുടെ എഴുത്തിനും മറ്റുമായി കളമശ്ശേരിയില്‍ ദിലീപ് എടുത്തുകൊടുത്ത വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആ സമയത്താണ് ദിലീപ് ജയിലില്‍ പോകുന്നത്. ബാലചന്ദ്രകുമാർ തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ഇത്തരം സഹായങ്ങള്‍ക്ക് മാത്ര അതിന് അപ്പുറം ചെയ്യാനും ശ്രീലേഖ തയ്യാറായിരുന്നു

കിളിമാനൂർ കേസിലടക്കം ശ്രീലേഖയ്ക്ക് എതിരെ ആരോപണം

കിളിമാനൂർ കേസിലടക്കം ശ്രീലേഖയ്ക്ക് എതിരെ ആരോപണം ഉണ്ട്. അങ്ങനെയുള്ള ഒരാള്‍ ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങി വരുമ്പോഴും എന്തെങ്കിലുമൊക്കെ ഉപകാരം ചെയ്തുകൊടുക്കാതിരിക്കില്ല. ആ ഉപകാരമാണ് ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വിവാദമായത്. ദിലീപ് ജയിലില്‍ കമ്പികളില്‍ പിടിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു, അസുഖ ബാധിതനായിരുന്നു ഇതെല്ലാം കണ്ട് എന്റെ മനസ്സ് അലിഞ്ഞു. ഞാനയാള്‍ക്ക് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തു എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്.

ആ ചെയ്തുകൊടുത്ത കൂട്ടത്തിലാണ് മുടി കറുപ്പിക്കാനുള്ള

ആ ചെയ്തുകൊടുത്ത കൂട്ടത്തിലാണ് മുടി കറുപ്പിക്കാനുള്ള ഷാംപൂ അടക്കം എത്തിച്ച് കൊടുത്തത്. എന്തെല്ലാം സാധനങ്ങള്‍ ആവശ്യമുണ്ടോ, അതെല്ലാം ബാലചന്ദ്ര കുമാർ വഴി തന്നെയാണ് ജയിലില്‍ എത്തിച്ച് നല്‍കിയിരുന്നത്. ദിലീപ് ജിയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ശ്രീലേഖ ദിലീപിനെ വെളുപ്പിക്കാനുള്ള പിആർ വർക്കുമായി മുന്നോട്ട് പോയി. ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ വരെ പുറത്ത് വന്നുവെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

ഇത്രയൊക്കെ ആയിട്ടും കേരള പൊലീസിന് ഇപ്പോഴും

ഇത്രയൊക്കെ ആയിട്ടും കേരള പൊലീസിന് ഇപ്പോഴും ഒരു അനക്കമില്ല. പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി വന്നത് മുതല്‍ പറഞ്ഞിരിക്കുന്നത് എല്ലാം പൂട്ടിക്കെട്ടി വെച്ചോ, ഇതുവരെ അന്വേഷിച്ചത് മതി എന്നാണ് തീരുമാനം. ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രനും ബൈജു പൌലോസിനും അനങ്ങാന്‍ പറ്റാത്ത രീതിയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു.

ഒരു വക്കീലിന്റെ വീട്ടിലേക്കാണ് പള്‍സർ സുനി പെന്‍ഡ്രൈവുമായി

ഒരു വക്കീലിന്റെ വീട്ടിലേക്കാണ് പള്‍സർ സുനി പെന്‍ഡ്രൈവുമായി മതില്‍ചാടി പോയതെന്ന് ഞങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നു. അതിന്റെ ദൃശ്യങ്ങളടക്കം പൊലീസിന്റെ കൈവശം ഉണ്ടായിട്ടും ഈ അഭിഭാഷകയേയോ, അല്ലെങ്കില്‍ ഈ കേസില്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് പറയുന്ന രാമന്‍ പിള്ളയേയോ, ഫിലിപ്പ് ടി വർഗീസിനെയോ ഒന്നും ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കഴിവ് കേടിന്റെ അങ്ങേയറ്റം എന്നല്ലാതെ എന്താണ് പറയാനുള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+