ആ തെളിവുകള്‍ നിർണ്ണായകം: കാവ്യ മാധവനെ ചോദ്യം ചെയ്യാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ക്രൈംബ്രാഞ്ച്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കയ്യിലുണ്ടെന്ന സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് കണ്ടതായി സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ചും ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളുടെ ഫോണുകള്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വാദം കോടതിയില്‍ നടക്കുകയും കോടതി ഫോണ്‍ ഹാജരാക്കാന്‍ നിർദ്ദേശിക്കുകുയം ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ഫോണിലെ വിവരങ്ങള്‍ മുംബൈയിലടക്കം എത്തിച്ച് നീക്കം ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
നാടന്‍ മാത്രമല്ല മോഡേണും ഇവിടെ വഴങ്ങും: അതിംഗംഭീര ഫോട്ടോഷൂട്ടുമായി നവ്യ നായർ

മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്കായിരുന്നു ദിലീപ് ഫോണുകള്‍ എത്തിച്ചത്. ഈ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തുകയും ഹാർഡ് ഡിസ്ക് ഉള്‍പ്പടേയുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ദിലീപിന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന തെളിവുകള്‍ ലഭിച്ചതെന്നാണ് പൊലീസ് വാദിക്കുന്നത്.

ദിലീപും സഹോദരീഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളില്‍നിന്ന് ലഭിച്ച പുതിയ വസ്തുതകളിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ഉള്‍പ്പടെ ഉടന്‍ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കാവ്യ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യം ചെയ്തേക്കും.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലചന്ദ്രകുമാര്‍ വിശ്വസിക്കാനാകുന്ന സാക്ഷിയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദീലീപ് ഹാജരാക്കിയ ഫോണുകളിലെ പല വിവരങ്ങളും തിരിച്ചെടുക്കാന്‍ സാധിച്ചതാണ് പൊലീസിന് കൂടുതല്‍ സഹായകരമായത്.

ആറ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. നിർണ്ണായകമായ തെളിവുകളാണ് ഇതിലുള്ളത്. ആറ് ഫോണുകളില്‍ രണ്ടെണ്ണത്തിന്റെ പരിശോധന 90 ശതമാനമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ഇതിന്റെ ബാക്കിയിലും മറ്റ് നാല് ഫോണുകളുടേയും പരിശോധന കൂടി നടക്കേണ്ടതുണ്ട്.

അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ളവര്‍ പല തെളിവുകളും നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പല തെളിവുകളും തിരികെ പിടിക്കാന്‍ സാധിച്ചതാണ് നേട്ടമായതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ വീടിന് സമീപം പള്‍സർ സുനി എത്തിയിരുന്നതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍നിന്ന് കൊണ്ടുപോയ ചുവപ്പ് സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുനരന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകമാവുക ഇത്തരം ഡിജിറ്റല്‍ തെളിവുകളായിരിക്കും. കണ്ടെത്തിയ തെളിവുകളില്‍ നിന്നും പ്രസക്തായ കാര്യങ്ങള്‍ വേർതിരിച്ചാവും കോടതിയില്‍ സമർപ്പിക്കുക. എന്നാല്‍ ആവശ്യമായ കാര്യങ്ങള്‍ ഇതുവരെ വേർതിരിച്ച് കഴിഞ്ഞിട്ടില്ല
അന്ന് ഗ്ലാമർ മോഡേണെങ്കില്‍ ഇന്ന് തിളക്കം സാരിയില്‍: ഏത് ഡ്രസിലും സുന്ദരിയായി ആര്യ












Click it and Unblock the Notifications