മാഡം ആരാണെന്ന് ഉടന്‍ പുറത്തുവരും, ദിലീപ് ജീവിതത്തിലും അഭിനയിക്കുന്നയാളെന്ന് സംവിധായകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്ന് ബൈജു കൊട്ടാരക്കര. അന്വേഷണ ഉദ്യോഗസ്ഥന്‍ ഓരോന്നിനും കൃത്യമായ തെളിവുകള്‍ നിരത്തിയാണ് ദിലീപിനെ കുരുക്കിയതെന്ന് സംവിധായകന്‍ പറയുന്നു. ദിലീപ് കഴിഞ്ഞ ദിവസം മുഖം പൊത്തിയാണ് കരഞ്ഞതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ലഭിച്ചതെന്നും ബൈജു വ്യക്തമാക്കി.
കാവ്യാ മാധവനെ കുറിച്ച് പോലുമുള്ള ചോദ്യങ്ങള്‍ക്ക് ദിലീപിന് മറുപടി പറയാനാവില്ല. വക്കീല്‍ പഠിപ്പിച്ച് കൊടുത്തതിന് നേരെ എതിരായിട്ടുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചതെന്നും ഇതില്‍ ദിലീപ് കുടുങ്ങിയെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ന്യൂബ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദിലീപ് കരയുന്നത് അഭിനയമാണോ, അതോ യഥാര്‍ത്ഥത്തില്‍ കരഞ്ഞതാണോ എന്നൊന്നുമറിയില്ല. ജയിലില്‍ കുഴഞ്ഞുവീണ് കിടക്കുന്ന ദിലീപിനെ കണ്ടിരുന്നുവെന്ന് ശ്രീലേഖ ഐപിഎഎസ് പറഞ്ഞിരുന്നു. അഭിനയം തൊഴിലാക്കിയവര്‍ക്ക് എവിടെയും എങ്ങനെയും അഭിനയിക്കാം. സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധനാണ് കേസില്‍ ഏറ്റവുമധികം തെളിവ് കൊണ്ടുവന്നത്. ഇയാള്‍ ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസില്‍ വെച്ച് ഇവരുടെ വൈഫൈ ഉപയോഗിച്ചാണ് ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞത്. രാമന്‍പ്പിള്ളയെ രക്ഷിക്കാനായി ഇപ്പോള്‍ പല കഥകളും പറഞ്ഞുണ്ടാക്കുന്നുണ്ട്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ ഹാക്ക് ചെയ്ത് എടുത്തതാവാമെന്നാണ് ഒരു വാദം.

സായ് ശങ്കര്‍ ഒരു ഹാക്കറാണെന്ന് കൂടി ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. പക്ഷേ രാമന്‍പ്പിള്ളയുടെ കക്ഷിയാണ് ഈ സായ് ശങ്കര്‍. എവിടെയോ കിടന്ന സായ് ശങ്കറിനെ വിളിച്ച് വരുത്തിയതാണ് രാമന്‍ പിള്ള. അവിടേക്ക് ദിലീപിനെയും വിളിച്ച് വരുത്തി. ഇതൊക്കെ ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ടുണ്ട്. ഹയാത്ത് റീജ്യന്‍സിയില്‍ അടക്കം ദിലീപും സായ് ശങ്കറും വന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഹയാത്ത് റീജ്യന്‍സിയിലെ സിസിടിവി ദൃശ്യങ്ങളില്‍ രാമന്‍ പിള്ളയുടെ ഓഫീസില്‍ നിന്ന് ചിലര്‍ വന്നതും ദിലീപ് ഇവിടെയെത്തിയതുമായിട്ടുള്ളത് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചനയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ഫോണുകളില്‍ നിന്ന് ഇത്രയും വിവരങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് ദിലീപിന് ഒരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ കരയുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക. തിരുവനന്തപുരത്തെ സീരിയല്‍ നിര്‍മാതാവിനെ കുറിച്ചാണ് പിന്നീട് ക്രൈംബ്രാഞ്ച് ചോദിച്ചത്. കാവ്യാ മാധവനും ഈ നിര്‍മാതാവും തമ്മിലുള്ള അടുപ്പത്തെ കുറിച്ചാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. അതുവഴി ദിലീപും ഈ നിര്‍മാതാവും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും, പണത്തിന്റെ ഇടപാടിനെ കുറിച്ചും, പള്‍സര്‍ സുനി ഈ മാഡത്തോടൊപ്പം ജോലി ചെയ്തിരുന്നു എന്നും കണ്ടെത്തി കഴിഞ്ഞു. ഇതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങളും കിട്ടിയെന്നാണ് സൂചനയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

സീരിയല്‍ നിര്‍മാതാവും, കാവ്യാ മാധവനും ദിലീപും ചേര്‍ന്നാണ് ഈ കൃത്യം നടത്തിയിട്ടുള്ളത്. കാവ്യാ മാധവന് ഇക്കാര്യം നന്നായി അറിയാമായിരുന്നു. ദൃശ്യങ്ങള്‍ കണ്ട ടാബ് അകത്തേക്ക് കൊണ്ടുപോയത് കാവ്യയാണ്. ഈ കേസില്‍ അതുകൊണ്ട് കാവ്യയും കക്ഷിയായി. ഇതില്‍ മാത്രമല്ല കാവ്യയുടെ പല ഫോണ്‍ കോളുകളും തിരുവനന്തപുരത്തുള്ള ഈ മാഡത്തിന്റെ ഫോണിലേക്ക് പോയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്. ഇതെല്ലാം ക്രൈംബ്രാഞ്ച് ദിലീപിനോട് ചോദിച്ചിട്ടുണ്ട്. ഇതെല്ലാം നോക്കുമ്പോള്‍ കരയുകല്ലാതെ ദിലീപിന് വേറെ മാര്‍ഗമില്ല. ഒരുപക്ഷേ രാമന്‍പിള്ള വക്കീല്‍ ഇതറിഞ്ഞ് കാണില്ല. അങ്ങനെ അറിഞ്ഞിരുന്നെങ്കില്‍ ഇതിനും മറുമരുന്ന് ഉണ്ടാക്കി കൊടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്ന് ബൈജു വ്യക്തമാക്കി.

അതേസമയം മാഡം ഉടന്‍ പിടിയിലാവുമെന്നും സംവിധായകന്‍ പറയുന്നു. ദിലീപ് ഇതുവരെ ഉയര്‍ത്തിയ വാദങ്ങളൊക്കെ പൊളിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപിനെയും മാഡത്തെയും കാവ്യയെയും ചേര്‍ത്തിരുത്തിയുള്ള ചോദ്യം ചെയ്യലും ഉടനുണ്ടായേക്കും. ദിലീപിന്റെ ഫോണിലെ 12 ചാറ്റുകളും, അതിലൊന്നില്‍ നിന്ന് കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലേക്ക് വന്നിട്ടുണ്ട്. ഇതിനെല്ലാം മറുപടി പറയേണ്ടതായി വരും. ദിലീപിന്റെ ഫോണിലേക്ക് ഈ വിവരങ്ങള്‍ നല്‍കിയയാളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആ വ്യക്തി ആരാണെന്ന് അറിയാമെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. തിരുവനന്തപുരത്തെ മാഡത്തിന് ദിലീപുമായും കാവ്യയുമായുള്ള ആത്മബന്ധം തെളിയിക്കുന്ന വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒന്‍പതര മണിക്കൂറാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാല് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇരുവരും അന്വേഷണ സംഘത്തിന് നല്‍കുന്ന ഉത്തരങ്ങള്‍ വീഡിയോ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍,. ഇന്നലെ വൈകീട്ട് ആറര വരെ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ ദിലീപ് പറഞ്ഞത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടില്ലിെന്നും ദിലീപ് പറഞ്ഞിരുന്നു.

ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നാണ് ശരത്ത് പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല. ആ ദൃശ്യങ്ങള്‍ തന്റെ കൈയ്യില്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണെന്നും ശരത് പറയുന്നു. ഇന്ന് ആറ് മണിക്കൂറാണ് ശരത്തിനെ ചോദ്യം ചെയ്തത്. അതേസമയം സാഗര്‍ മൊഴി മാറ്റിയത് ദിലീപിന്റെ സ്വാധീനത്തിന് വഴങ്ങിയാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. സാഗര്‍ നല്‍കിയത് കള്ള പരാതിയാണെന്നും, ഇതിലും ദിലീപിന്റെ സ്വാധീനമുണ്ടെന്നും ബൈജു പൗലോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാവ്യയുടെ സഹോദരന്‍ സുനീറും അനൂപുമെല്ലാം സാക്ഷിയെ സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദിലീപിന്റെ അഭിഭാഷകരെ അന്വേഷണ സംഘത്തിന് പേടി? മറച്ചുവെക്കുന്നു, വെളിപ്പെടുത്തലുമായി സംവിധായകന്‍












Click it and Unblock the Notifications