ക്രൈംബ്രാഞ്ചിനെ 'പൊളിച്ച്' ദിലീപ്; അന്ന് കൊവിഡ്, ആ വാദം തെറ്റ്... ഫോണ്‍ നശിപ്പിക്കാമായിരുന്നില്ലേ...
കൊച്ചി: ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളും വാദങ്ങളും ഖണ്ഡിച്ച് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ കാര്യങ്ങള്‍ തെറ്റാണെന്നും ചില കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തെറ്റായി വ്യാഖ്യാനിക്കുകയുമാണ് ചെയ്തതെന്നും ദിലീപ് ബോധിപ്പിച്ചു.
മൊബൈല്‍ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കിയിട്ടില്ല. സ്വകാര്യമായ സംഭാഷണങ്ങളാണ് കളഞ്ഞത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ദാസന്റെ മൊഴിയെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങള്‍ തെറ്റാണെന്ന് സമര്‍ഥിക്കുന്ന രേഖകളും ദിലീപ് കോടതിയില്‍ ഹാജരാക്കി...

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നാണ് വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാലചന്ദ്രകുമാറിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ദിലീപ്, സഹോദന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുള്‍പ്പെടെ കേസിലെ പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. മുംബൈയിലെ സ്വകാര്യ ലാബില്‍ വച്ച് രേഖകള്‍ നശിപ്പിച്ചു എന്ന് ഈ പരിശോധനയില്‍ കണ്ടെത്തി എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാല്‍ ഇത് നിഷേധിക്കുകയാണ് ദിലീപ്.

കേസുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഫോണില്‍ നിന്ന് നശിപ്പിച്ചിട്ടില്ല. ബാലചന്ദ്ര കുമാര്‍ കൈമാറിയ തെളിവ് ഒരു പെന്‍ഡ്രൈവിലാണ്. ഇത് ആദ്യം റെക്കോഡ് ചെയ്ത ടാബോ, ലാപ്‌ടോപോ ഹാജരാക്കിയിട്ടില്ല. അവ്യക്തമായ ശബ്ദങ്ങളാണ് പെന്‍ഡ്രൈവിലുള്ളത്. ഫോണുകള്‍ കൈമാറാന്‍ കോടതി പറഞ്ഞ ശേഷമല്ല മുംബൈയിലേക്ക് അയക്കാന്‍ നീക്കം നടത്തിത്. ജനുവരി ആദ്യത്തില്‍ തന്നെ ഇതിന് നടപടി തുടങ്ങിയെന്ന് തെളിയിക്കുന്ന മെയില്‍ വിവരങ്ങളും ദിലീപ് ഹാജരാക്കി.

വധഗൂഢാലോചന കേസില്‍ ദിലീപിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദിലീപ് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചത്. വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് ദിലീപ് ബോധിപ്പിച്ചു.

ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ കേസുമായി ബന്ധമില്ലാത്തതാണ്. അത് വലിയ കാര്യമായി കാണേണ്ടതില്ല. ഫോറന്‍സിക് ലാബിലെ പരിശോധന റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ വൈരുധ്യമുണ്ട്. മുംബൈയിലെ ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജിലെ കാര്യങ്ങള്‍ തന്നെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളതെന്നും ദിലീപ് ബോധിപ്പിച്ചു.

തെളിവ് നശിപ്പിക്കണമെങ്കില്‍ എനിക്ക് ഫോണുകള്‍ പൂര്‍ണമായും നശിപ്പിക്കാമായിരുന്നല്ലോ. അതിലെ ചാറ്റുകള്‍ മാത്രം നശിപ്പിക്കേണ്ട കാര്യമില്ല. ബാലചന്ദ്ര കുമാറുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് അയച്ചത്. പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത് വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പാണെന്നും ദിലീപ് പറഞ്ഞു.
സൗന്ദര്യം നിറച്ച് അപര്‍ണ ബാലമുരളി; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

വീട്ടു ജോലിക്കാരന്‍ ദാസനെ മൊഴി പറഞ്ഞു പഠിപ്പിച്ചു എന്ന ക്രൈംബ്രാഞ്ചിന്റെ വാദം ശരിയല്ല. ദാസന്‍ അഭിഭാഷകന്റെ കൊച്ചിയിലെ ഓഫീസില്‍ എത്തി എന്ന് പറയുന്ന ദിവസം മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍ പിള്ള കൊവിഡ് ബാധിച്ച് അവധിയിലായിരുന്നു. അദ്ദേഹം സന്ദര്‍ശകരെ കണ്ടിരുന്നില്ല. ഇക്കാര്യം സ്ഥാപിക്കുന്ന രേഖകളും ദിലീപ് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications