Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം... തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച് വീണ്ടും അടൂര്‍

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ പിന്തുണച്ച് വീണ്ടും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരു തെളിവും ഇല്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണ് എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലേയും അടൂര്‍ ഗോപാലകൃഷ്ണന്‍ താരത്തെ പിന്തുണച്ചിരുന്നു. താനറിയുന്ന ദിലീപ് കുറ്റവാളിയോ അധോലോക നായകനോ അല്ല എന്നും മാധ്യമങ്ങള്‍ കോടതി വിധി വരും വരെ കാത്തിരിക്കണം എന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞിരുന്നത്. സമാന നിലപാടാണ് അദ്ദേഹം വീണ്ടും നടിയെ ആക്രമിച്ച കേസില്‍ ആവര്‍ത്തിക്കുന്നത്.

1

ഒരു തെളിവും ഇല്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഞാന്‍ എതിരാണ്. ദിലീപ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നു എന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിന് താന്‍ എതിരാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. ഇതിനായി ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ ഉദാഹരണവും അടൂര്‍ ഗോപാലകൃഷ്ണന്‍ പങ്കുവെക്കുന്നുണ്ട്.

2

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കെ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ട് എന്നും പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു എന്നും അതുപോലെ ഇപ്പോള്‍ അടിസ്ഥാനരഹിതമായ കഥകളാണ് പ്രചരിക്കുന്നത് എന്നുമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കെ എര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന സമരവും ഇതുപോലെ ആണ് എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.

3

കലാകാരനും അയാളുടെ കലയും വേര്‍തിരിക്കാവുന്ന രണ്ട് കാര്യങ്ങളാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ മറുപടി പറയുന്നത്. പല വൃത്തികെട്ട ആളുകളും മികച്ച കലകള്‍ സൃഷ്ടിച്ചു എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. സിനിമ ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണ് എന്നും എല്ലാ കലാരൂപങ്ങള്‍ക്കും ആ സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

4

മീടൂ ആരോപണങ്ങള്‍ നേരിടുന്ന വൈരമുത്തുവിനെ ഒ എന്‍ വി അവാര്‍ഡിന് തെരഞ്ഞെടുത്തതിനേയും അദ്ദേഹം ന്യായീകരിച്ചു. അവാര്‍ഡ് വൈരമുത്തു എന്ന കലാകാരനാണ് വ്യക്തിക്കുള്ളതല്ല എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നും ചങ്ങമ്പുഴ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു ഭയങ്കര മനുഷ്യനായിരുന്നു എന്നും പക്ഷേ, ചങ്ങമ്പുഴയില്ലാത്ത മലയാള കവിതയെക്കുറിച്ച് ചിന്തിക്കാനാവുമോ എന്നുമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+