ഇനി വരേണ്ട പ്രധാനി മഞ്ജു വാര്യർ: ദിലീപിനെ ആ നീക്കത്തിന് പ്രേരിപ്പിച്ചത് അതാവും: ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാളെയാണ് മഞ്ജു വാര്യറെ വിസ്തരിക്കാനിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അനന്തമായി നീളുന്നതിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേസില്‍ 41 സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ട സാഹചര്യം എന്താണെന്നും ചോദിച്ച കോടതി ദിലീപിന്റെ ഹർജി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്.
അതേസമയം കേസ് സംബന്ധിച്ച് സുപ്രീം കോടതി കൂടുതല്‍ പഠിക്കേണ്ടതായിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ 41 സാക്ഷികളെ എന്തിനാണ് വിസ്തരിക്കുന്നത്, വിസ്തരിച്ച സാക്ഷികളെ തന്നെ എന്തിനാണ് വീണ്ടും വിസ്തരിക്കുന്നതെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിക്കുന്നത്. കേസിലെ പ്രതിയായ ദിലീപ് സുപ്രീംകോടതിയില്‍ കൊടുത്ത ഹർജിയില്‍ മുതിർന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. ജസ്റ്റിസ് ദിനേഷ് മഹേഷ്വരി അധ്യക്ഷയായ പുതിയ ബെഞ്ചിലാണ് ഈ കേസ് വന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

സുപ്രീംകോടതി ഇനിയും ഈ കേസ് പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇതുവരെ ഈ കേസ് നോക്കിക്കൊണ്ടിരുന്ന ബെഞ്ചിലല്ല ഈ കേസ് ഇപ്പോഴുള്ളത്. അതുമല്ല, ഒരു ദിവസം ഏതാണ്ട് എഴുപത്തിയഞ്ച് ലക്ഷ്യത്തോളം രൂപ ശമ്പളം വാങ്ങുന്നുവെന്ന് അറിയാന്‍ കഴിയുന്ന വ്യക്തമായാണ് മുകുള്‍ റോത്തഗി. ഇത്രയൊക്കെ തുക ഒറ്റ സിറ്റിങ്ങിന് കൊടുത്തിന് വിചാരണ തീരാറായ സാഹചര്യത്തില്‍ എന്തിനാണ് സുപ്രീംകോടതിയിലേക്ക് കൊണ്ടുപോയത്.

കേസ് എത്രയും പെട്ടെന്ന് തീർക്കണം
കേസ് എത്രയും പെട്ടെന്ന് തീർക്കണം എന്നൊരു ആവശ്യമാണ് അവർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇനിയും നേരത്തെ വിസ്തരിച്ച സാക്ഷികളെ വിസ്തരിക്കരുതെന്ന ആവശ്യവും അവർക്കുണ്ട്. അതിന് വ്യക്തമായ കാരണമുണ്ട്. നേരത്തെയുള്ളതില്‍ ഇനി പ്രധാനമായും വരേണ്ട സാക്ഷി മഞ്ജു വാര്യറാണ്. അവരെ ഇതുവരേയും വിസ്തരിച്ചിട്ടില്ലെന്നാണ് അറിയാന്‍ സാധിച്ചതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
Peanuts Benefits: മുടികൊഴിച്ചില്‍ ഇനിയൊരു പ്രശ്നമല്ല; പരിഹാരമായി നിലക്കടലയുണ്ട്

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിനേയും വിസ്തരിക്കാനുണ്ട്. ബാക്കി ചിലരെയൊക്കെ വിട്ട് കളഞ്ഞാലും ബൌജു പൌലോസ്, ബാലചന്ദ്രകുമാർ, സായി ശങ്കർ തുടങ്ങിയ പ്രധാന സാക്ഷികളെ വിസ്തരിക്കണം. ഇതില്‍ ചിലരെ വിസ്തരിച്ചപ്പോള്‍ അതില്‍ നിന്നുണ്ടായ പ്രതികരണങ്ങളാവും ഇങ്ങനെ ഒരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചത്.

ഇരുപത് സാക്ഷികള്‍ കൂറുമാറിയപ്പോള്‍
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട ഇരുപത് സാക്ഷികള്‍ കൂറുമാറിയപ്പോഴാണ് ബാലചന്ദ്രകുമാർ എന്ന് പറയുന്ന സംവിധായകന്‍ കുറേയധികം തെളിവുകളും രേഖകളുമായി ദിലീപിനെതിരെ രംഗത്ത് വരുന്നത്. അന്ന് തുടങ്ങിയ കാര്യങ്ങളാണ് ഏറ്റവും അധികം ചർച്ചാ വിഷയമായതും കേസ് ഇവിടം വരെ കൊണ്ടെത്തിച്ചതും.

ബാലചന്ദ്രകുമാർ കൊടുത്തത് പതിനായിരത്തിലേറെ വരുന്ന ഓഡിയോ വീഡിയോ തെളിവുകളാണ്. ഈ തെളിവുകളെല്ലാം പൊലീസ് പരിശോധിക്കുകയും കാതലായ കോടതിയില്‍ ഹാജരാക്കിയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ബാലചന്ദ്രകുമാറിന്റെ വിസ്താരം കഴിയാനിരിക്കുമ്പോഴാണ് നിർഭാഗ്യവശ്യാല്‍ അദ്ദേഹത്തിന് രോഗബാധ വന്ന് ആശുപത്രിയിലാവുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications