Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത് ലക്ഷം രൂപ പറഞ്ഞിട്ട് സാഗറിന് കൊടുത്തത് 60000: ബാക്കി അടിച്ചുമാറ്റിയതാവും: ബൈജു കൊട്ടാരക്കര

ഫിലിപ്പ് ടി വർഗീസാണ് സാഗറിനെ മൊഴിമാറ്റാന്‍ ഇടപെട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറുന്നു

baijukottarakkara

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ജനുവരി 31 ന് തീർക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചതെങ്കിലും വിചാരണ ഇതുവരെ പൂർത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. കേസിലെ പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന കാര്യമാണ് ഇപ്പോള്‍ നടന്ന് വരുന്നത്. മഞ്ജു വാരിയരെ 16-ന് വീണ്ടും വിസ്തരിക്കും. 34-ാം സാക്ഷിയായ മഞ്ജു വാരിയരെ നേരത്തേ വിസ്തരിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനവും ഉടന്‍ വരും. അതേസമയം കേസിലെ സാക്ഷികളെ കൂറുമാറ്റുന്നതിനായി വലിയ ഇടപെടലുകളാണ് നടന്നതെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരുപാട് തെളിവുകള്‍, അതായത് വിഡീയോ ക്ലിപ്പുകള്‍, ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പടേയുള്ളവ അന്വേഷണ സംഘം കോടതിയില്‍ കൊടുത്തിരിക്കുകയാണ്. ഈ സമയത്ത് ആദ്യം വിസ്തരിച്ച ഇരുപത് ആളുകളെ കൂറുമാറ്റുകയും അവരെക്കൊണ്ട് കളളസാക്ഷ്യം പറയിക്കുയും ചെയ്തു. അതിനുള്ള തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍

ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍

ഇത്തരത്തില്‍ കൂറുമാറ്റ ശ്രമങ്ങള്‍ നടത്തിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവരെ അന്വേഷണം സംഘം പിടികൂടി വീണ്ടും വിസ്തരിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരാളാണ് സാഗർ. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. നേരത്തെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.

പെന്‍ഡ്രൈവുമായി പള്‍സർ സുനി ലക്ഷ്യയില്‍

പെന്‍ഡ്രൈവുമായി പള്‍സർ സുനി ലക്ഷ്യയില്‍

ഒരു പെന്‍ഡ്രൈവ് പള്‍സർ സുനി ലക്ഷ്യയില്‍ കൊണ്ടുപോയി കൊടുക്കുന്നത് കണ്ടു എന്ന് പറഞ്ഞ സാക്ഷിയായിരുന്നു ഈ സാഗർ. ഈ മൊഴി മാറ്റുന്നതിനായി പത്ത് ലക്ഷം രൂപ കൊടുക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ സാഗർ മൊഴിമാറ്റി. അഞ്ച് ലക്ഷം രൂപ കൊടുത്തയക്കുന്നു എന്നൊക്കെ പറഞ്ഞ് ഒരു ഓഡിയോയും കിട്ടിയിരുന്നു. ഈ ഓഡിയോയും തെളിവായി ഹാജരാക്കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെടുന്നു.

Hair care: പ്രമേഹം മുടിക്കും വില്ലന്‍: മുടികൊഴിച്ചില്‍ വർധിക്കും, പക്ഷെ പരിഹാരമുണ്ട്

അറുപതിനായിരം രൂപ മാത്രമാണ് സാഗറിന്

അറുപതിനായിരം രൂപ മാത്രമാണ് സാഗറിന്

യഥാർത്ഥത്തില്‍ അറുപതിനായിരം രൂപ മാത്രമാണ് സാഗറിന് കൊടുത്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പിന്നീട് സാഗർ 164 പ്രകാരം കോടതിയില്‍ മൊഴി പറഞ്ഞു. ആ മൊഴിയില്‍ വീണ്ടും സാഗറിനെ വിസ്തരിക്കുകയാണ്. അദ്ദേഹത്തിന്റെ വിസ്താരവും ക്രോസ് വിസ്താരവും കഴിഞ്ഞെന്നാണ് അറിയുന്നത്. അടച്ചിട്ട മുറിയിലാണ് വാദം നടക്കുന്നത് എന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Hair care: പ്രമേഹം മുടിക്കും വില്ലന്‍: മുടികൊഴിച്ചില്‍ വർധിക്കും, പക്ഷെ പരിഹാരമുണ്ട്

സാഗറിനെ മൊഴിമാറ്റാന്‍ ഇടപെട്ടത്

സാഗറിനെ മൊഴിമാറ്റാന്‍ ഇടപെട്ടത്

ഈ സാഗറിനെ പോലും പറഞ്ഞ് പറ്റിച്ചു. ഫിലിപ്പ് ടി വർഗീസാണ് സാഗറിനെ മൊഴിമാറ്റാന്‍ ഇടപെട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്തായാലും അറുപതിനായിരം രൂപ മാത്രമാണ് അദ്ദേഹത്തിന് കിട്ടിയതെന്നാണ് സൂചന. പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനിടക്കുള്ള ആരെങ്കിലും ബാക്കിയൊക്കെ അടിച്ചുമാറ്റിയിട്ടുണ്ടാകമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

മൊഴി മാറ്റാന്‍ പത്ത് ലക്ഷം രൂപ

മൊഴി മാറ്റാന്‍ പത്ത് ലക്ഷം രൂപ

ഇതേ സമയം തന്നെയാണ് മറുവശത്ത് സൈബി ജോസിനെതിരായ അന്വേഷണവും നടക്കുന്നത്. സിനിമാക്കാരുടെ പ്രിയങ്കരനായിരുന്നു സൈബി. ഈ കേസിലും അദ്ദേഹം ഇപെട്ടിട്ടുണ്ടോയെന്നാണ് പലരുടേയും സംശയം. സാഗറിന്റെ മൊഴി മാറ്റാന്‍ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ മറ്റാർക്കെങ്കിലും കൊടുക്കാമെന്ന് പറഞ്ഞ് പൈസ വാങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+