ബാലചന്ദ്രകുമാറിന് ശബ്ദമില്ലേ? ദിലീപിന്റെ വീട്ടില്‍ കണ്ട 2 കാര്യത്തില്‍ ഉറച്ച് നില്‍ക്കും: സംവിധായകന്‍
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്താരണ പൂർത്തിയാക്കാന്‍ വിചാരണ കോടതി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയേക്കും

ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാന ഘട്ടത്തോടെ അടുക്കുമ്പോള്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നത് പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ അസുഖം സംബന്ധിച്ച വാർത്തയായിരുന്നു.
കേസിനെ വലിയ വഴിത്തിരിവിലേക്ക് എത്തിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച ബാലചന്ദ്രകുമാരിന്റെ സാക്ഷി വിസ്താരം കോടതിയില്‍ നടന്നുകൊണ്ടിരിക്കേയായിരുന്നു വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതോടെ ബാലചന്ദ്രകുമാറിന്റെ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന അപേക്ഷ പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കുകയും ചെയ്തു.

ദിലീപ് കേസും ബാലചന്ദ്രകുമാറും
ഇതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ ആരോഗ്യ നില സംബന്ധിച്ച് തെറ്റായ തരത്തിലുള്ള പല ആരോപണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ശക്തമായി പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടും സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ടും ബാലചന്ദ്രകുമാർ തന്നെ ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. മെട്രോ മാറ്റിനീ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥിരമായി സോഷ്യല്‍ മീഡിയയും നോക്കാറുണ്ട്.
ശബ്ദം നഷ്ടപ്പെട്ടതായി പറയുന്നുവെന്ന് കേള്‍ക്കുന്നുണ്ടല്ലോയെന്ന് ചോദിച്ച് പലരും മെസേജും ഫോണും ചെയ്യുന്നുണ്ട്. സ്ഥിരമായി സോഷ്യല്‍ മീഡിയയും നോക്കാറുണ്ട്. അതിലൊക്കെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണാം. അതുകൊണ്ട് തന്നെയാണ് ഈ അഭിമുഖത്തില്‍ സംസാരിക്കാന്‍ ഞാന്‍ തയ്യാറായതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാല്‍
പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാല്‍ അത്തരത്തില് ശബ്ദം നഷ്ടമാവുന്ന ഒരു അസുഖം അല്ല ഇത്. ശബ്ദത്തിനൊന്നും യാതൊരു പ്രശ്നവും ഇല്ല. അതുകൊണ്ട് തന്നെ ബാക്കിയുള്ള വിചാരണ നടപടികള്‍ പഴയത് പോലെ തന്നെ പൂർത്തീകരിക്കാന്‍ സാധിക്കും. നാല് ദിവസം കൂടിയാണ് തന്റെ വിചാരണ ഉള്ളതായി കരുതുന്നത്.
Grapes Benefits; മുന്തിരി ഒരു അത്ഭുത മരുന്ന്; ഓരമ്മശക്തിക്ക് മാത്രമല്ല, കാഴ്ച്ചയ്ക്കും അത്യുത്തമം

ശേഷിക്കുന്ന 4 ദിവസം കൃത്യമായി
ഇതുവരെ 11 ദിവസത്തെ വിചാരണ പൂർത്തിയായി. ശേഷിക്കുന്ന 4 ദിവസം കൃത്യമായി കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവും. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറയും. ശബ്ദവും ഓർമ്മ ശക്തിയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, പറയണ്ട കാര്യങ്ങളില്‍ നിന്നും ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.

പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായും
പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായും ശക്തമായും കോടതിക്ക് മുന്നില്‍ പറയും. അതിലൊന്നും ഒരു മാറ്റവും ഇല്ല. രണ്ട് കാര്യങ്ങള്‍ മാത്രമാണ് പ്രധാനമായും എന്റെ ഭാഗത്ത് നിന്നും മൊഴിയായി ഈ കേസിലുള്ളത്. അവിടെ വെച്ച് പള്‍സര്‍ സുനിയെ കണ്ടു എന്നുള്ളതും രണ്ടാമതായി നടിയെ ആക്രമിച്ച് ചിത്രീകരിച്ച വീഡിയോ എന്റെ സാന്നിധ്യത്തില്‍ അവർ സംഘം ചേർന്ന് കണ്ടു എന്നുമാണ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍.

എപ്പോള്‍ ചോദിച്ചാലും ഈ രണ്ട് കാര്യങ്ങളും
എപ്പോള്‍ ചോദിച്ചാലും ഈ രണ്ട് കാര്യങ്ങളും ഞാന്‍ അതുപോലെ പറയും. അല്ലാതെയുള്ള മറ്റ് കാര്യങ്ങളില്‍ എനിക്ക് യാതൊരു ബന്ധവുമില്ല. കേസിന്റേയും തെളിവുകളുടേയും സാങ്കേതികമായ കാര്യങ്ങളൊന്നും പറയാന്‍ എനിക്ക് അറിയില്ല. ഞാന്‍ നേരത്തെ പറഞ്ഞ ഈ രണ്ട് കാര്യങ്ങളിലുള്ള എന്റെ നിലപാട് അന്നും ഇന്നും ഒരുപോലെയാണെന്നും ബാലചന്ദ്രകുമാർ പറയുന്നു.

മഞ്ജു വാര്യറുടെ വിസ്താരം ആരംഭിക്കു
അതേസമയം ബാലചന്ദ്രകുമാറിന്റെ ഇനിയുള്ള വിസ്താരം നടക്കുക തിരുവനന്തപുരത്തെ കോടതിയിലായിരിക്കും. അദ്ദേഹത്തിന്റെ അപേക്ഷയിൽ കേസിലെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ബാലചന്ദ്രകുമാറിനെ വിസ്താരം പൂർത്തിയാവന്നതോടെയായിരിക്കും മഞ്ജു വാര്യറുടെ വിസ്താരം ആരംഭിക്കു. ഈ മാസം പതിനാറോടെ നടിയുടെ വിസ്താരം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications