പവനായി ശവമായി എന്ന് പറഞ്ഞ പോലായില്ലേ: എന്തൊക്കെയായിരുന്നു; അവസാനം എന്തായെന്ന് ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതിയെ മാറ്റണമെന്ന നടിയുടെ ആവശ്യം തള്ളിയതോടെ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ പ്രശസ്തമായ പവനായി ശവമായി എന്ന ഡയലോഗ് പോലെയായി കാര്യങ്ങളെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. സത്യസന്ധ്യമായി ജോലി ചെയ്യുന്ന, തന്റെ മുന്നില്‍ വരുന്ന തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ കടുകിട വ്യത്യാസത്തില്‍ വിധി പ്രസ്താവിക്കുന്ന ഒരു ജഡ്ജാണ് ഹണി എം വർഗീസ്.
അവരോട് എനിക്ക് തീർച്ചയായും ബഹുമാനമുണ്ടെന്നും അദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ആക്ഷന്‍ ക്യാമറയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ മകളായിട്ട് പോലും കമ്മ്യൂണിസ്റ്റുകാർ പ്രതിയായിട്ട് വരുന്ന കേസുകളില്‍ പോലും ഒരു ശതമാനും പോലും നിയമം വിട്ട് പ്രവർത്തിക്കുന്ന വ്യക്തിയല്ല ഹണി എം വർഗീസ് എന്ന തന്റെ ശിഷ്യയെന്ന് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഉള്‍പ്പടേയുള്ളവർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവരെക്കുറിച്ച് അഭിമാനത്തോടെ തന്നെ സംസാരിക്കാനാണ് എനിക്ക് താല്‍പര്യമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അത്തരത്തിലുള്ള ഒരു ജഡ്ജിനെ അന്തിചർച്ചകളില്‍ ഹാർമോണിയം പെട്ടിയും വായിച്ചിരുന്ന് എത്രമാത്രം അധിക്ഷേപങ്ങള്‍ എത്ര പ്രാവശ്യം പറഞ്ഞു. അവരേയും അവരുടെ കുടുംബത്തേയും ഭർത്താവിനേയും അച്ഛനേയുമൊക്കെ പറഞ്ഞു. എന്നാല്‍ അന്തിച്ചർച്ചകളിലെ കാര്യങ്ങള്‍ ഒരു കോടതിയിലും ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്ന് വിവരമുള്ളവർ നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു.

കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുമ്പോഴാണ് ബിജെപിക്കാരനായ ഒരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. അദ്ദേഹം പോലും ആ പദവി സ്വപ്നം കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. നടി പറഞ്ഞ് കൊണ്ടാണല്ലോ അവരെ നിയമിച്ചത്. രണ്ട് മൂന്ന് വർഷമായി ജഡ്ജിയെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ അതേ ജഡ്ജിയുടെ മുന്നില്‍ പോയി നില്‍ക്കുകയാണെന്നും സംവിധായകന്‍ പറയുന്നു.
ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

ഞാനെങ്ങാനുമാണ് ജഡ്ജിയെങ്കില്‍ ഈ നില്‍ക്കുന്നവനല്ലേ ചാനലുകളിലെ അന്തിച്ചർച്ചയില്‍ വന്ന് എന്നെ തെറിവിളിച്ചതെന്ന പക തോന്നും. എന്നാല്‍ ബുദ്ധിയുള്ള ഒരു ജഡ്ജിനും അങ്ങനെ തോന്നില്ലെന്നാണ് ഒരു വലിയ മനുഷ്യന്‍ എന്നോട് പറഞ്ഞത്. അവർ അതൊക്കെ ഒഴിവാക്കി കളയും. ആരൊക്കെ എന്ത് മണ്ടത്തരം വേണമെങ്കിലും ചാനലില്‍ പോയിരുന്ന് പറഞ്ഞാലും തന്റെ മുന്നില്‍ വരുന്ന തെളിവുകള്‍ സാക്ഷിമൊഴികളും നോക്കി മാത്രമേ വിധി പറയൂ എന്ന് വാശിയുള്ള ചുരുക്കം ജഡ്ജിമാരില്‍ ഒരാളാണ് ഹണി എം വർഗീസെന്ന് നിയമപാലകരൊക്കെ പറയുന്നു.

എന്നാല്‍ ഇതൊന്നും നോക്കാതെയാണ് ജഡ്ജിയെ മാറ്റണമെന്നും പറഞ്ഞ് കോടതിയിലേക്ക് പോവുന്നത്. ഈ ജഡ്ജി ഇരുന്നാല്‍ എനിക്ക് നീതി കിട്ടില്ലെന്നാണ് നടി ഹൈക്കോടതിയില്‍ പറഞ്ഞത്. ഈ കേസ് കേള്‍ ഒരു വനിതാ ജഡ്ജിനെ വേണമെന്ന് നടി തന്നെയാണ് സർക്കാറിന് എഴുതിക്കൊടുത്തത്. ജഡ്ജ് ചില ചോദ്യങ്ങള്‍ ചോദിച്ചതോടെ വനിതാ ജഡ്ജ് വേണ്ടെന്ന നിലപാടിലേക്ക് അവർ എത്തുകയും ചെയ്തു.

ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അതോടെയാണ് സുപ്രീംകോടതിയിലേക്ക് പോയത്. അവിടേയും വിധി വ്യത്യസ്തമായിരുന്നില്ല. ജുഡീഷ്യറിയെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഒരു ന്യായാധിപന് വിധി ന്യായത്തില്‍ ഇങ്ങനെ കുറിക്കേണ്ടി വരുന്നു എന്ന് പറയുന്നത് ഈ നാടിന്റെ ഗതികേടാണ്.

ഹണി എം വർഗീസ് സമർപ്പിച്ച റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കേണ്ടതാണെന്നാണ് കുറിപ്പില്‍ എഴുതിയത്. ജഡ്ജി ചെയ്യേണ്ട കാര്യങ്ങള്‍ വളരെ കൃത്യമായി ചെയ്തിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഹൈക്കോടതി അങ്ങനെ പറയുമ്പോള്‍ സുപ്രീംകോടതി അത് ശരിവെക്കുകയല്ലാതെ വേറെ എന്താണ് വേണ്ടതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.












Click it and Unblock the Notifications