ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; നീക്കം നടത്തിയത് ദിലീപിന്റെ സഹോദരി ഭര്‍ത്താവ്, തെളിവുകള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2017ല്‍ അറസ്റ്റിലായപ്പോള്‍ ജാമ്യം ലഭിക്കാന്‍ ദിലീപ് ജഡ്ജിയെ സ്വീധിനിക്കാന്‍ ശ്രമിച്ച തെളിവുകള്‍ പുറത്ത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ജഡ്ജിെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബിഷപ്പുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്താന്‍ സൂരജ് ബാലചന്ദ്രകുമാറിനോട് നിര്‍ദ്ദേശിക്കുന്ന ചാറ്റ് വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വഴി അന്നത്തെ ജഡ്ജിയായിരുന്ന സുനില്‍ തോമസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2017 സെപ്റ്റംബര്‍ 13ന് രാത്രി പത്ത് മണിയോടെയാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്‌സാപ്പ് സന്ദേശം അയക്കുന്നത്. എനി ചാന്‍സ് റ്റു നോ വണ്‍ മിസ്റ്റര്‍ വിന്‍സന്‍ സാമുവല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് എന്നാണ് സൂരജ് വാട്‌സാപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. ഈ സന്ദേശത്തിന് മറുപടിയായി, അറിയാം എന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ പോയി കാണാം എന്ന് ബാലചന്ദ്രകുമാര്‍ മറുപടി നല്‍കി.

എന്നാല്‍ ബിഷപ്പിനെ പോയി കാണേണ്ടെന്നും അദ്ദേഹവുമായി അടുപ്പമുള്ള ആരെയെങ്കിലും കണ്ടെത്തണം എന്ന നിര്‍ദ്ദേശമാണ് ബാലചന്ദ്രകുമാറിന് നല്‍കിയത്. ജഡ്ജിയുമായി ബിഷപ്പിന് നല്ല അടുപ്പമാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ഈ തെളിവുകള്‍ ബാലചന്ദ്രകുമാര്‍ നേരത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. നെയ്യാറ്റിന്‍കര സ്വദേശിയാണ് ബാലചന്ദ്രകുമാര്‍. അതുകൊണ്ടാണ് ബിഷപ്പിന്റെ ഇടപെടലിന് ബാലചന്ദ്രകുമാറിന്റെ സഹായം തേടിയത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടെന്നാണ് വിവരം.
അതേസമയം, ദിലീപിന്റെതാണെന്ന് അവകാശപ്പെട്ട് ശബ്ദ സംഭാഷണം ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരാളെ തട്ടണം എങ്കില്‍ ഗ്രൂപ്പില്‍ തട്ടണം എന്നാണ് ഓഡിയോയില്‍ പറയുന്നത്. ഒരു വര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്. ഫോണ്‍ യൂസ് ചെയ്യരുത് എന്നും പുറത്ത് വിട്ട ഓഡിയോയില്‍ ഉണ്ട്. ഇത് ദിലീപിന്റെ സഹോദരന്‍ അനൂപ് പറയുന്നതാണെന്നാണ് ബാലചന്ദ്ര കുമാര്‍ അവകാശപ്പെടുന്നത്. തേ് തുടര്‍ന്ന് ദിലീപിന്റെയും മറ്റ് പ്രതികളുടെയും ശബ്ദ സാമ്പിളുകള്‍ പരിശോധിക്കും. ദിലീപിന്റെയും സഹോദരി ഭര്‍ത്താവ് സൂരജിന്റെയും ശബ്ദം പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. ശബ്ദം പരിശോധിക്കാനുള്ള തീയതി ക്രൈം ബ്രാഞ്ച് തീരുമാനിക്കും. ഈ ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേതാണെന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത് .
ഇതിനിടെ ദിലീപിനെതിരെ വിമര്‍ശനവുമായി ബാലചന്ദ്രകുമാര്‍ രംഗത്തെത്തി. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടുമെന്നും രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ പീഡനക്കേസിന് പിന്നില്‍ ദിലീപാണെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന പീഡനക്കേസിന് പിന്നിലും ദിലീപാണ്. ദിലീപിന് വേണ്ടി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും വര്‍ഷം മുമ്പ് നടന്നെന്ന് പറയുന്ന കേസ് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. ഇതിനതിരെ നിയമപരമായി നടപടി സ്വീകരിച്ചെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications