Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിജീവിതയ്‌ക്കൊപ്പം മമ്മൂട്ടിയോ മോഹന്‍ലാലോ നില്‍ക്കുമെന്ന് തോന്നുന്നില്ല', കാരണമിതാണ്: അഡ്വ. സുധ ഹരിദ്വാര്‍

കൊച്ചി: ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയോ മോഹന്‍ലാലോ നില്‍ക്കുമെന്ന് തോന്നുന്നില്ലെന്ന് അഡ്വ. സുധ ഹരിദ്വാര്‍. ന്യൂസ് 7 മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഈ കേസ് എന്നല്ല സമൂഹത്തില്‍ അടിയന്തര ശ്രദ്ധ വരേണ്ടുന്ന മറ്റേതെങ്കിലും വിഷയത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു. അഡ്വ. സുധ ഹരിദ്വാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

നോക്കൂ. നമ്മുടെ സമൂഹത്തില്‍ അടിയന്തര ശ്രദ്ധ വരേണ്ടുന്ന ഒരുപാട് വിഷയങ്ങളുണ്ട്. ആ വിഷയങ്ങിലൊന്നും മമ്മൂട്ടിയോ മോഹന്‍ലാലിനെ പോലെയുള്ള മുന്‍നിര നായകന്‍മാരൊന്നും യാതൊരു അഭിപ്രായവും പ്രകടിപ്പിക്കാറില്ല. പിന്നെ ഈ ദിലീപ് വിഷയത്തില്‍ മാത്രം നമ്മള്‍ അവരില്‍ നിന്ന് ഒരു ഉത്തരം, അല്ലെങ്കില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. കാരണം അവര്‍ എപ്പോഴും അവരുടെ നിലനില്‍പ്പിനെ പ്രൊട്ടക്ട് ചെയ്ത് കൊണ്ടേ അവര്‍ മുന്നോട്ടുപോകുകയുള്ളൂ.

1

അപ്പോള്‍ ഈ മുന്‍നിര നായകന്‍മാരൊക്കെ ഒരു നമ്മുടെ ഇന്നത്തെ പുരുഷാധിപത്യ ലോകത്തിന്റെ അല്ലെങ്കില്‍ ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. അപ്പോള്‍ അവരുടെ ഉള്ളിലൊക്കെയുള്ള മസില്‍ പവര്‍ ന്യായീകരിച്ച് കൊണ്ടിരിക്കും എന്നാണ് ഞാന്‍ മനസിലാക്കിയത്. അതുകൊണ്ട് തന്നെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു മാനസികാവസ്ഥ ഒരിക്കലും ഈ മുന്‍നിര നായകരുടെ അടുത്ത് നിന്ന്, നമ്മള്‍ അവരോട് ചോദിക്കേണ്ട ആവശ്യമില്ല.

2

നമുക്ക് അനുകൂലമായിട്ടുള്ള ഒരു സമീപനമോ ഒരു അഭിപ്രായമോ അവരുടെ അടുത്ത് നിന്ന് കിട്ടും എന്നുള്ള യാതൊരു പ്രതീക്ഷയും എനിക്കില്ല. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഈ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറയുന്ന ഇന്നത്തെ സമൂഹത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ഇവര്‍. ഇവര്‍ മറ്റേതെങ്കിലും കാര്യത്തില്‍ പ്രതികരിച്ചതായിട്ട് നമ്മള്‍ കണ്ടിട്ടുണ്ടോ. പിന്നെ ഈ വിഷയത്തില്‍ നിങ്ങള്‍ ചോദിച്ച ചോദ്യത്തില്‍ പ്രസക്തിയുണ്ട്.

3

കാരണം ഇത് മലയാള സിനിമ വ്യവസായത്തെ വളരെ മോശമായി ബാധിച്ചിട്ടുള്ള ഒരു വിഷയമാണ്. അപ്പോള്‍ ശരിക്കും വേണ്ടിയിരുന്നത് എന്താണെന്ന് വെച്ചാല്‍ ഈ സൂപ്പര്‍സ്റ്റാറുകള്‍ നട്ടെല്ലുള്ള മനുഷ്യരാണ് ഞങ്ങള്‍ എന്ന് കേരള സമൂഹത്തിന് മുന്നില്‍ വന്ന് തലയുയര്‍ത്തി നിന്ന് പറയുകയായിരുന്നു വേണ്ടത്. തങ്ങളുടെ സഹോദരിയ്ക്ക് ഏറ്റ ഇത്തരത്തിലുള്ള ഒരു അപമാനത്തിന് ഞങ്ങള്‍ കേരള സമൂഹത്തോട് തന്നെ മാപ്പ് ചോദിക്കുകയാണ് എന്ന് ശരിക്ക് ഉച്ചത്തില്‍ ഈ സൂപ്പര്‍സ്റ്റാറുകള്‍ മലയാളികളോട് വിളിച്ച് പറയേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

4

അത് ആയിരുന്നു സംഭവിക്കേണ്ടിയിരുന്നത്. നമ്മളൊക്കെ അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്ന് ആശിച്ച് നടക്കുന്ന ആളുകളാണ്. അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. അങ്ങനെ ഉള്ള ആളുകളാണ് കേരളത്തില്‍ ഭൂരിഭാഗവും. ഈ ഒരു അവസരത്തില്‍ അതീജിവിതയ്ക്ക് നീതി കിട്ടിയിട്ടില്ല എങ്കില്‍ സമീപഭാവിയില്‍ കേരളത്തിലെ സിനിമ വ്യവസായത്തിന് അത് ഒരുപക്ഷെ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് ഞാന്‍ കരുതുന്നുണ്ട്.

5

കാരണം ഈ അതിജീവിതയ്ക്ക് എതിരായിട്ടാണ് വിധി വരുന്നതെങ്കില്‍ കേരളത്തില്‍ പകുതിയില്‍ അധികം വരുന്ന സ്ത്രീമനസുകള്‍ കേരളത്തിലെ സിനിമ വ്യവസായത്തെ നിരാകരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സമീപഭാവിയില്‍ അല്ലെങ്കില്‍ വര്‍ത്തമാനകാലത്ത് കൃത്യമായിട്ട് ഈ വിധി അതിജീവിതയുടെ ഈ കേസിലെ വിധി കേരളത്തിലെ സിനിമാ വ്യവസായത്തിന്റേയും കേരള രാഷ്ട്രീയത്തേയും മാറ്റി മറിക്കാനുള്ള ഒരു സാധ്യതയുള്ളതായിട്ട് ഞാന്‍ മനസിലാക്കുന്നു.

6

അതിജീവിതയ്ക്ക് നീതി കിട്ടണം. അതിനാണ് കേരളത്തിന്റെ പൊതുമനസ് ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. തൃശൂരിലും എറണാകുളത്തും മലപ്പുറത്തും ആ കൂട്ടായ്മകള്‍ സംഘടിച്ച് കഴിഞ്ഞു. അടുത്ത് തന്നെ കോഴിക്കോട് സംഘടിക്കുന്നുണ്ട്. അതെല്ലാം തന്നെ കേരളത്തിന്റെ നീതിബോധമുള്ള മനസ് അതിജീവിതയ്‌ക്കൊപ്പമാണ് എന്ന് പ്രഖ്യാപിക്കാന്‍ വേണ്ടിയിട്ടാണ്.

7

പക്ഷെ ഫ്രാങ്കോയുടെ വിധി നമ്മുടെ മുന്നിലുണ്ട്. ജുഡീഷ്യറിയിലുള്ള വിശ്വാസം നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ 100 ശതമാനവും കിട്ടും എന്നും വിശ്വസിക്കാനുള്ള ഒരു മാനസികാവസ്ഥ ഇന്ന് ഞങ്ങള്‍ക്ക് ആര്‍ക്കുമില്ല. കാരണം ജുഡീഷ്യറിയും രാഷ്ട്രീയവും സംശയത്തിന്റെ നിഴലില്‍ കടന്നുപോകുന്ന കാലമാണ്.

ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+