തുടരന്വേഷണം നടക്കുമ്പോള്‍ ജാമ്യം നല്‍കാനാവില്ല; പള്‍സര്‍ സുനിയുടെ അപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യം അനുവദിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ജയിലില്‍ സുരക്ഷ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

Recommended Video

അതേസമയം, കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതും നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് പങ്കുള്ളതിനെ തുടര്‍ന്നുമാണ് നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
ഇതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി എഴ് മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. നടി ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് അറിയില്ലെന്നുമാണ് ദിലീപ് മൊഴി നല്‍കിയത്.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൻറേയും ആരോപണങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. എ ഡി ജി പി എസ്.ശ്രീജിത്ത്, എസ് പി എം ജെ സോജൻ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു എം.പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications