കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ രക്ഷിക്കാന്‍ പോലീസ് ഉന്നതന്‍ 50 ലക്ഷം വാങ്ങി; എഡിജിപി ശ്രീജിത്തിനെ മാറ്റിയതും ഇതേ ലോബി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ പോലീസിലെ വന്‍ ലോബി മുന്നില്‍ നില്‍ക്കുന്നുവെന്ന് വിവരം. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ പ്രതി ചേര്‍ക്കാതിരിക്കാനാണ് ഈ നീക്കങ്ങളെല്ലാം നടന്നത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനിലേക്കാണ് ആരോപണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. എഡിജിപി ശ്രീജിത്തിനെ മാറ്റിയത് അടക്കമുള്ള നീക്കങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

പോലീസ് ഇപ്പോള്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതും ഇതേ ഉദ്യോഗസ്ഥന്‍ നടത്തിയ സമ്മര്‍ദ നീക്കങ്ങളാണ്. കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ തന്നെ ഗൂഢാലോചന നടന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ദിലീപിന്റെ അഭിഭാഷകരിലേക്ക് അടക്കം കേസ് നീണ്ടതും ഈ അട്ടിമറിക്ക് കാരണമായിട്ടുണ്ട്.

1

ദിലീപിനെ പ്രതി ചേര്‍ക്കാതിരിക്കാന്‍ പോലീസിലെ ഉന്നതന്‍ 50 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം പ്രതിസന്ധിയിലായത്. പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന പോലീസ് ഉന്നതന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ്. എന്നാല്‍ സേനയ്ക്കുള്ളില്‍ വലിയ സ്വാധീനമുള്ളയാളാണ്. ഇയാള്‍ നിയന്ത്രിച്ചിരുന്ന ലോബി പോലീസില്‍ ഇപ്പോഴും ശക്തമാണ്. എഡിജിപി ശ്രീജിത്തിനെ മാറ്റാന്‍ ഇവര്‍ നടത്തിയ ചരടുവലിയാണ്, ഒടുവില്‍ അദ്ദേഹത്തെ മാറ്റുന്നതിലേക്ക് നയിച്ചത്. ഇതോടെ കേസ് ദുര്‍ബലമാവുകയും ചെയ്തു. പോലീസ് കൂടുതല്‍ ആഴങ്ങളിലേക്ക് പോകാതിരിക്കാനും ഇയാളുടെ ഇടപെടല്‍ കാരണമായിട്ടുണ്ട്.

2

കേസില്‍ ദിലീപ് അറസ്റ്റിലായതോടെ 50 ലക്ഷം കൊടുത്തത് വെറുതെയായെന്ന് പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയൊരാളെ നിയമിച്ചത്. പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ച് ചേര്‍ത്ത അന്വേഷമ സംഘത്തിന്റെ ആദ്യ യോഗത്തില്‍ ഞെട്ടിക്കുന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങള്‍ പുറത്തുവരരുതെന്നാണ്. നടിയുടെ കേസില്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും തുടര്‍ച്ചയായി ശ്രമിച്ചെന്ന് ദിലീപിന്റെ അഭിഭാഷകനെതിരെ കേസുണ്ടായിരുന്നു. ഇതില്‍ ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഈ ലോബി പൊളിച്ചത്.

3

ശ്രീജിത്തും, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ഈ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ഔരുങ്ങുകയാണ്. ഇതിനിടയില്‍ ഇതേ അഭിഭാഷകന്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നു. ഇത് വലിയ വിവാദമായിരുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം കോടതിയോട് ചോദിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ കൂട്ടിച്ചേര്‍ത്ത് അനുബന്ധം കുറ്റപത്രം സമര്‍പ്പിക്കേണ്ട ഗതികേടിലാണ് അന്വേഷണ സംഘം. കാവ്യാ മാധവന്‍ അടക്കമുള്ളവര്‍ പ്രതിയാകില്ലെന്ന് ഉറപ്പായി.

4

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കേസില്‍ നിയമവിരുദ്ധമായ ഒരു ഇടപെടലും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ആരെയെങ്കില്‍ ചോദ്യം ചെയ്യേണ്ട എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. നടിക്ക് നീതി കിട്ടാനായി എല്ലാ പിന്തുണയും നല്‍കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. കേസില്‍ ശരത്തിനെ മാത്രമാണ് കാര്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വധഗൂഢാലോചന കേസ് അധികം മുന്നോട്ട് പോകില്ലെന്നാണ് വിലയിരുത്തല്‍. അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സുനില്‍ കുമാര്‍ കേസില്‍ നിന്ന് പിന്മാറിയേക്കുമെന്നാണ് വിവരം. ഫൈനല്‍ റിപ്പോര്‍ട്ട് കുറച്ച് മൊഴികള്‍ മാത്രമുള്ള റിപ്പോര്‍ട്ടില്‍ ഒതുങ്ങിയേക്കും.

5

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി വധഗൂഢാലോചന കേസെടുത്തത്. അതേസമയം കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം കൊടുക്കണമായിരുന്നുവെന്ന് സംവിധായകന്‍ കമലും ആവശ്യപ്പെട്ടു. ഇപ്പോഴത്തെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. പിടി തോമസ് ആണ് ഈ കേസ് മുന്നോട്ട് കൊണ്ടുവന്നത്. എന്നാല്‍ യുഡിഎഫ് അത് ഏറ്റെടുക്കാതിരുന്നത് നിരാശാജനകമാണ്. പിടി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവുമധികം ശബ്ദമുയര്‍ത്തുന്നത് പിടിയായിരിക്കുമെന്നും കമല്‍ പറഞ്ഞു.

6

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണമെന്നാണ് എന്റെ ആഗ്രഹം. കോടതി പോലും സത്യത്തിന് നിഷേധാത്മകമായി നിലപാട് എടുക്കുന്നു. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി അന്വേഷിക്കാനുള്ള അവസരമുണ്ടാകണം. അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കേണ്ടതില്ല എന്ന് നീതിന്യാ വ്യവസ്ഥയും ജനസമൂഹവും തോന്നല്‍ ഉണ്ടാക്കുന്നത് പോലും തെറ്റാണ്. എല്ലാവരും അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കണം. അതിനുള്ളള സാവകാശം അന്വേഷണ സംഘത്തിന് നല്‍കണം. സര്‍ക്കാര്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ബാഹ്യശക്തിയുടെ സ്വാധീനമുണ്ടെങ്കില്‍ ദൗര്‍ഭാഗ്യകരമാണെന്നും കമല്‍ പറഞ്ഞു.

പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

English summary
dileep actress case: higher police official lobbying dileep for acquitting, bribed 50 lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X