Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യയുടെ ലക്ഷ്യയിലെ ജീവനക്കാരൻ മൊഴിയിലുറച്ചാൽ.., സായിയുടെ മൊഴിയും ദിലീപിന് എതിര്'; നിർണായകം

മഞ്ജു വാര്യരേയും ബാലചന്ദ്രകുമാറിനേയും കൂടാതെ കേസിൽ ഏറ്റവും നിർണായകമായ സായ് ശങ്കറിന്റേയും സാഗർ വിൻസെന്റിന്റേയും മൊഴി

dileep-4-1676109847.jpg -

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട സാക്ഷി വിസ്കാരമാണ് കേസിൽ നടക്കുന്നത്. ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവരെയാണ് ഇനി കേസിൽ വിസ്തരക്കാനുള്ളത്.

അതേസമയം കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ്, സൈബർ വിദഗ്ദനായ സായ് ശങ്കർ എന്നിവരുടെ മൊഴിയും കേസിൽ ഏറെ നിർണായകുമെന്ന് പറയുകയാണ് മുൻ പോലീസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ്. പൊളിറ്റിക്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വായിക്കാം.

 മഞ്ജുവിനെ വിസ്തരിക്കുന്നത് സൈബർ തെളിവ് സംബന്ധിച്ച വ്യക്തതയ്ക്ക്

മഞ്ജുവിനെ വിസ്തരിക്കുന്നത് സൈബർ തെളിവ് സംബന്ധിച്ച വ്യക്തതയ്ക്ക്

'നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാറിനെ രണ്ടോ മൂന്നോ ദിവസം ക്രോസ് ചെയ്തിരുന്നു. അത് കഴിഞ്ഞ് അദ്ദേഹത്തിന് സുഖമില്ലാതെയായി. അദ്ദേഹം നിലവിവൽ തിരുവനന്തപുരത്ത് ചികിത്സയിലാണ്. ഇനിയും പ്രതിഭാഗത്തിന് അദ്ദേഹത്തെ ക്രോസ് ചെയ്യേണ്ടതുണ്ട്. അടുത്ത 16 നാണ് മഞ്ജു വാര്യരെ കേസിൽ വിസ്തരിക്കുന്നത്. ആദ്യത്തെ കുറ്റചാർജിൽ അവരെ വിസ്തരിച്ചതാണ്.പ്രതിഭാഗം അവരെ ക്രോസ് ചെയ്തതുമാണ്. ഇപ്പോൾ അവരെ വിസ്തരിക്കുന്നത് സൈബർ തെളിവുകൾ സംബന്ധിച്ച് വ്യക്തതയ്ക്ക് വേണ്ടിയാണ്.

 സൈബർ തെളിവുകളാണ് കൂടുതൽ ഉള്ളത്

സൈബർ തെളിവുകളാണ് കൂടുതൽ ഉള്ളത്


ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയ ശബ്ദ രേഖയിൽ ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സൂരാജിന്റേയും ശബ്ദങ്ങളാണെന്നാണ് ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. ഇത് സ്ഥിരീകരിക്കാൻ മഞ്ജുവിന് സാധിക്കും എന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.പുതിയ കുറ്റചാർജ്ജിൽ സൈബർ എവിഡൻസാണ് കൂടുതൽ ഉള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷികളെ വിസ്തരിക്കുന്നത്.

 നടി കേസിലെ രണ്ട് പ്രധാന സാക്ഷികൾ കൂടെ

നടി കേസിലെ രണ്ട് പ്രധാന സാക്ഷികൾ കൂടെ

ഇനി കേസിൽ രണ്ട് പ്രധാന സാക്ഷികളെ കൂടെ വിസ്തരിക്കാൻ ഉണ്ട്. ഒന്ന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായ സാഗർ ആണ്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് സാഗറിന്റെ കൈകളിലാണ് കൊണ്ട് കൊടുത്തതെന്ന് വന്നെങ്കിലും കോടതിയിൽ സാഗർ മൊഴി മാറ്റിയിരുന്നു. അന്ന് ചില പ്രകോപനങ്ങൾ കൊണ്ടാണ് മൊഴി മാറ്റിയതെന്നും ഇന്ന് സത്യം പറയാമെന്നുമാണ് അയാളുടെ പ്രതികരണം.നേരത്തേ പോലീസിന് കൊടുത്ത മൊഴി തന്നെ സാഗർ കോടതിയിൽ പറയുമെന്നാണ് കരുതുന്നത്.

സായിയുടെ മൊഴി ദിലീപിന് എതിരാണ്

സായിയുടെ മൊഴി ദിലീപിന് എതിരാണ്

മറ്റൊരു സാക്ഷി സൈബർ വിദഗ്ദൻ സായ് ശങ്കറാണ്. സായ് കേസിലെ പ്രതിയാണ് . അദ്ദേഹം മാപ്പ് സാക്ഷിയായിരിക്കുകയാണ്. സായിയുടെ മൊഴി ദിലീപിനെതിരാണ്. ഈ കേസിനെ സംബന്ധിച്ച് ഒന്ന് മുതൽ 7 വരെയുള്ള പ്രതികൾ നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരാണ്. ദിലീപ് എട്ടാം പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

 ദിലീപ് അടക്കമുള്ളവർ പുറത്ത്

ദിലീപ് അടക്കമുള്ളവർ പുറത്ത്

8 വരെയുള്ള പ്രതികൾ എല്ലാവരും ജാമ്യം ലഭിച്ച് പുറത്ത് പോയെന്നും താൻ വിചാരണ തടവുകാരനായി തുടരുകയാണെന്നും ജാമ്യം നൽകണമെന്നും കാണിച്ച് ഒന്നാം പ്രതിയായ പൾസർ സുനി കോടതിയെ സമീപിച്ചിരുന്നു. കേസ് വിചാരണ ജനവരി 31 ന് മുകളിൽ നീണ്ട് പോയാൽ ജാമ്യത്തിന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് നേരത്തേ പൾസർ സുനിയോട് കോടതി നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ സുനിക്ക് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കേസിലെ അന്വേഷണ ഉദ്യോഗസഥനേയും ഇനി വിസ്തരിക്കേണ്ടതുണ്ട്. കേസിൽ വിചാരണ പൂർത്തിയാകാൻ ഇനിയും 30 ദിവസം വേണ്ടി വന്നേക്കുമെന്നാണ് താൻ കരുതുന്നതെന്നും ജോർജ് ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+