Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് നടിയെ മാനസികമായി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗം; തുറന്നടിച്ച് ബൈജു കൊട്ടാരക്കര

കൊച്ചി; ഫോണിൽ കള്ളത്തരം ഇല്ലേങ്കിൽ എന്തുകൊണ്ടാണ് ഫോൺ കൊടുക്കാൻ ദിലീപും കൂട്ടരും താമസിച്ചതെന്ന് ബൈജു കൊട്ടാരക്ക. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫോണിലുണ്ടായിരുന്നിരിക്കണം, അതാകണം ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്.ഫോർമാറ്റ് ചെയ്ത ഫോണുകൾ കോടതിയിൽ കൊടുത്തിട്ട് എന്ത് കാര്യമാണെന്നും ബൈജു ചോദിച്ചു. മനോരമ ന്യൂസ് ചർച്ചയിലാണ് ബൈജുവിന്റെ പ്രതികരണം. മുഴുവൻ വായിക്കാം

'ശ്ശെടാ ഇത് അമ്മ തന്നെ' .. കുഞ്ഞ് കാവ്യയും മഹാലക്ഷ്മിയും, ഒരു വ്യത്യാസവും ഇല്ലല്ലോ?വൈറലായി ചിത്രങ്ങൾ

1

ദിലീപ് ഫോൺ കൈമാറിയ ലാബിനെ ബന്ധപ്പെടാൻ താൻ ശ്രമിച്ചിരുന്നു. അവിടെ നിന്ന് മനസിലായത് നമ്മൾ ഫോൺ കൊടുക്കുമ്പോൾ അവരൊരു ക്ലാരിറ്റിക്ക് വേണ്ടി അവരുടെ ഹാർഡ് ഡിസ്കിലേക്ക് വിവരങ്ങൾ മാറ്റും. എന്നിട്ട് മാത്രമേ ഡിലീറ്റ് ചെയ്ത് കൊടുക്കുകയുള്ളൂ. കാരണം ദേശവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ട് ആരെങ്കിലും ഫോൺ ഡിലീറ്റ് ചെയ്യാൻ കൊടുത്ത് കഴിഞ്ഞാൽ അവരുടെ മേൽ ദേശവിരുദ്ധ കേസ് ഉണ്ടാകും. അതുകൊണ്ടാണ് അവർ വിവരങ്ങൾ ഹാർഡ് ഡിസ്കിലേക്ക് മാറ്റുന്നത്.

2

അത്തരത്തിലൊരു ഹാർഡ് ഡിസ്കിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പിടിമുറുക്കിയിരിക്കുന്നത്. ഡിസംബർ 25 നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. 30 നാണ് ഫോണുകൾ ബോംബേയിലേക്ക് പോകുന്നത്. വക്കീലൻമാരാണ് കൊടുക്കുന്നത്. വക്കീലൻമാർ എന്തിനാണ് ഫോൺ സ്വകാര്യ ലാബിലേക്ക് അയക്കുന്നത്? എന്നിട്ട് വാങ്ങാനും പോയി നാല് അഭിഭാഷകർ. എല്ലാം സേഫായി കൊണ്ടുവന്നു എന്നാണ് വിവരിച്ചത്.

3

ഇപ്പോഴും രണ്ട് ഫോണുകൾ സമർപ്പിച്ചിട്ടില്ല. ബോംബെയിൽ കൊടുത്തത് നാല് ഫോണുകൾ ആണ്. അതിൽ രണ്ട് ഫോണുകളിലെ വിവരങ്ങളാണ് ഡിലീറ്റ് ചെയ്ത് കളഞ്ഞിരിക്കുന്നത്. ഏഴ് മൊബൈൽ ഫോൺ ഹാജാരാക്കാൻ പറയുന്നു. എന്നാൽ ആറ് ഫോണുകൾ നൽകുന്നു. ഇതിൽ രണ്ട് ഫോണുകൾ പോലീസ് പറഞ്ഞ ഐ എം ഇ നമ്പറുകൾ അല്ല. ബാക്കി നാല് ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയക്കുന്നു. അതിൽ നിന്നാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തത്.

4

തുടരന്വേഷണം തടയണം എന്നാവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപാണ് കോടതിയെ സമീപിച്ചത്. ഇതിനിടയിൽ പല നാടകീയ കാര്യങ്ങളും കഴിഞ്ഞു. കോടതിയിൽ നിന്നാണ് ദിലീപിന് കൂടുതൽ സമയം ലഭിച്ചത്. കെഞ്ചി പറയുകയാണ് കോടതി ചെയ്തത്. ആ ഫോൺ ഏൽപ്പിക്കൂവെന്ന്. ഫോറൻസിക് ലാബിൽ പരിശോധിച്ച രണ്ട് ഫോണുകളിലാണ് വിവരങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അതെല്ലാം തന്നെ ഡിലീറ്റ് ചെയ്ത തരത്തിലാണ്.

5

ഫോണിൽ കള്ളത്തരം ഇല്ലേങ്കിൽ എന്തുകൊണ്ടാണ് ഫോൺ കൊടുക്കാൻ താമസം എടുത്തത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫോണിലുണ്ടായിരുന്നിരിക്കണം, അതാകണം ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്, ബൈജു കൊട്ടാരക്കര ആരോപിച്ചു. നടി കഴിഞ്ഞ ദിവസം ചാനൽ അഭിമുഖത്തിൽ വെളുപ്പെടുത്തിയത് 15 ദിവസം കോടതിയിൽ നേരിട്ടത് നീചമായ ചോദ്യം ചെയ്യൽ ആണെന്നാണ്.

6

ഇതൊക്കെ ലോകത്തെവിടെയെങ്കിലും അംഗീകരിക്കാനാകുമോ? ഒരു പെൺകുട്ടിക്ക് കോടതിയിൽ നിന്നും നീതി ലഭിക്കുന്നത് ഇങ്ങനെയാണോ? ഏതെങ്കിലും അഭിഭാഷകർ ഇങ്ങനെ ചെയ്യുമോ? നടിയെ മാനസികമായി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്, ബൈജു പറഞ്ഞു. ഫോർമാറ്റ് ചെയ്ത ഫോണുകൾ കോടതിയിൽ കൊടുത്തിട്ട് എന്ത് കാര്യമാണെന്നും ബൈജു ചോദിച്ചു.
കോടതിയിൽ കൊടുക്കുന്ന ഫോണുകളിൽ ഒരു ചുക്കും ഉണ്ടാകില്ലെന്ന് ഞാൻ അന്നേ തന്നെ പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും ബൈജു പറഞ്ഞു.

7

കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്ന ഫോറൻസിക് ലാബ് റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇന്നു വരെ ആ റിപ്പോർട്ട് മേൽകോടതിയെ അറിയിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിനേക്കാൾ മുൻഗണന നടി ആക്രമിക്കപ്പെട്ട കേസിനാണ്. ആ കേസിലാണ് ശിക്ഷിക്കപ്പെടേണ്ടത്.

8

അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഒളിഞ്ഞ് കിടക്കുന്ന ഒരു ഓഡിയോ ക്ലിപ്പുണ്ട്. അത് ഇപ്പോൾ ഞാൻ വെളിപ്പെടുത്തുന്നില്ല. ആ ഓഡിയോ ക്ലിപ്പിൽ നാല് പേർ ഒരുമിച്ച് നിന്ന് ബൈജു പോലോസിനെ ലക്ഷ്യം വെച്ച് പറയുന്ന ക്ലിപ്പുകളാണത്. അത് കേട്ടാൽ മനസിലാകും അതിനകത്തെ വിഐപി ആരാണെന്ന്. എന്താണ് ഈ വിഐപി ബൈജു പോലീസിനെ അപായപ്പെടുത്താൻ പദ്ധതിയിടുന്നതെന്നും ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും മനസിലാകും,ബൈജു കൊട്ടാരക്കര പറഞ്ഞു.

Recommended Video

cmsvideo
    മൊബൈൽ ഫോൺ തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് ഈ ഉദ്യോഗസ്ഥർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+