കാവ്യക്ക് വൈരാഗ്യമോ? പറയാനുള്ളത് എന്ത്, അറിയാനും നിരവധി; പക്ഷെ ഇന്നും ചോദ്യം ചെയ്യലില്ല, തർക്കം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് കൃത്യമായ സൂചനകളൊന്നും ഇതുവരെ അന്വേഷണ സംഘത്തില്‍ നിന്നും പുറത്ത് വന്നിട്ടില്ല. എവിടെ വെച്ച് ചോദ്യം ചെയ്യണം എന്ന കാര്യത്തില്‍ ഇരുപക്ഷവുമായി തർക്കം നടക്കുന്നുണ്ടെങ്കിലും ഇന്ന് തന്നെ ചോദ്യം ചെയ്യലുണ്ടായേക്കുമെന്നായിരുന്നു ഇന്നലെ വൈകീട്ട് വരെ വന്ന റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.
എന്നാല്‍ കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ചില സോഴ്സുകളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചില റിപ്പോർട്ടുകള്‍ ഏറ്റവും അവസാനമായി വ്യക്തമാക്കുന്നത്.

കാവ്യാ മധവന്റെ ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. ആലുവയിലെ പത്മ സരോവരം എന്ന വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാനായിരുന്നു ഇന്നലെ രാത്രി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്ന നിലപാടിലേക്ക് വീണ്ടും അന്വേഷണ സംഘം എത്തിയെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്നത്തെ നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു. വീണ്ടും ഇവിടെ വെച്ച് തന്നെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ഇക്കാര്യവും കുടുംബം പരിഗണിക്കുന്നുണ്ട്.
എന്തൊരു ചിരി, എന്തൊരു ലുക്ക്: കിടുക്കാച്ചി ഗെറ്റപ്പില്‍ ഭാവന, വൈറലായി ചിത്രങ്ങള്‍

പുതിയ ചില തെളിവുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ചോദ്യം ചെയ്യലിനായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാനായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാട്ടിലില്ലെന്ന അസൗകര്യം അറിയിച്ച് കാവ്യ പിന്മാറുകയായിരുന്നു. ഇതേ തുടർന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ചയിലേക്ക് മാറ്റി. എന്നാല്‍ വീണ്ടും കാവ്യയുടെ ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഫോണ്‍ റെക്കോർഡുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണമായിരുന്നു ഇത്. ഇക്കാര്യത്തിലുള്‍പ്പടെ കാവ്യയില്‍ നിന്നും വ്യക്തത തേടും.

തുടരന്വേഷണത്തിന് കാവ്യയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഏറെ നിർണ്ണായകമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പ്രതികള്‍ എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നടിക്ക് നേരെ നടന്ന അക്രമത്തിന്റെ ദിവസങ്ങള്‍ മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയായിരുന്നുവെന്നും സൂചനയുണ്ട്. ഇതിനും ചോദ്യം ചെയ്യലില്‍ കാവ്യ വ്യക്ത വരുത്തേണ്ടി വരും.

ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകണമെന്നായിരുന്നു ആദ്യം കാവ്യയോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന് കഴിയില്ലെന്ന നിലപാടിലായിരുന്നു കാവ്യാ മാധാവന്‍. കേസിലെ സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നാണു കാവ്യയുടെ നിലപാട്. പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്താൽ സഹകരിക്കാമെന്നും നടി പൊലീസിനേ അറിയിച്ചു.

എന്നാല്‍ വീടിന് പകരം സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയാനാണ് കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്. സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്നത് മാത്രമാണ് ചട്ടമെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കാവ്യ ഇതുവരെ തയ്യാറായിട്ടില്ല.
ഈ കുപ്പിവളയ്ക്ക് എത്രയാ ചേട്ടാ.. നാട്ടിലെ ഉത്സവത്തില്‍ അടിച്ചുപൊളിച്ച് അനുശ്രീ












Click it and Unblock the Notifications