കാവ്യാ മാധവന്റെ ശബ്ദം അടങ്ങിയ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്തു, ദിലീപിന് മൗനം: ബാലചന്ദ്രകുമാര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയാണ് ബാലചന്ദ്രകുമാര്‍. തന്റെയും ദിലീപിന്റെയും സാന്നിധ്യത്തില്‍ ചില ഓഡിയോ ക്ലിപ്പുകള്‍ കേള്‍പ്പിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് അവറിലായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ദിലീപിനെ താന്‍ വരുന്നതിന് മുമ്പ് തന്നെ ചോദ്യം ചെയ്തിരുന്നു. അതില്‍ ചോദിച്ചതിനൊക്കെ ദിലീപ് എന്താണ് ഉത്തരം പറഞ്ഞതെന്ന് തനിക്കറിയില്ല. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് മാത്രമാണ് താന്‍ മറുപടി നല്‍കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതെല്ലാം മിമിക്രിയാണെന്ന് ദിലീപ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് നികേഷ് കുമാര്‍ ബാലചന്ദ്രകുമാറിനോട് ചോദിക്കുന്നുണ്ട്. ദിലീപ് അങ്ങനെ പോലീസിനോട് പറഞ്ഞിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. തനിക്ക് മുമ്പേ ദിലീപിനെ ചോദ്യം ചെയ്തിട്ടുണ്ട്. എന്തൊക്കെയാണ് ദിലീപ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്റെ സാന്നിധ്യത്തില്‍ അങ്ങനെ ദിലീപ് പറഞ്ഞിട്ടില്ല. ഒരു ഓഡിയോ ഞങ്ങളുടെ രണ്ട് പേരുടെയും സാന്നിധ്യത്തില്‍ അവിടെ പ്ലേ ചെയ്തിരുന്നു. കാവ്യാ മാധവന്റെ ശബ്ദം കൂടി അടങ്ങിയ ഒരു ഓഡിയോ ക്ലിപ്പാണ് അന്വേഷണ സംഘം പ്ലേ ചെയ്തത്. ഈ പറയുന്ന കാര്യം സത്യസന്ധമാണെന്നും, രാഹുല്‍ ഈശ്വറിന് വേണമെങ്കില്‍ വിശ്വസിക്കാമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

ദിലീപിന്റെ സാന്നിധ്യത്തില്‍ പ്ലേ ചെയ്ത ആ ഓഡിയോ ക്ലിപ്പിന് പക്ഷേ അദ്ദേഹം മറുപടി നല്‍കിയില്ല. കാവ്യ മാധവന്‍, ദിലീപിന്റെ അളിയന്‍, ദിലീപ്, ശരത് എന്നിവര്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണിത്. അതിന് പക്ഷേ കൃത്യമായി മറുപടി നല്‍കാന്‍ ദിലീപ് തയ്യാറായില്ല. അതിന് മിമിക്രിയാണെന്ന മറുപടിയൊന്നും ദിലീപ് പറഞ്ഞിട്ടില്ല. ദിലീപ് ഒരു മിമിക്രിക്കാരനായത് കൊണ്ട് അദ്ദേഹത്തിന്റെ മുന്നില്‍ വരുന്ന കാര്യമായിരിക്കും മിമിക്രി. അല്ലാതെ ഈ വിഷയത്തില്‍ ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ഫോട്ടോഗ്രാഫ് പോലും കോപ്പി ചെയ്യാന്‍ അറിയാത്തത് കൊണ്ടാണ് സായ് ശങ്കറിനോട് ഈ ഫോട്ടോ ഒന്ന് കോപ്പി ചെയ്ത് തരുമോ എന്ന് ദിലീപ് ചോദിച്ചത്. ഇപ്പോള്‍ താന്‍ തന്നെയാണ് അത് ഡിലീറ്റ് ചെയ്തത് എന്നാണ് ദിലീപ് പറയുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് നിലനില്‍ക്കാനായി ഓരോ ദിവസവും ഓരോ കളവാണ് പറയുന്നത്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപ് മറുത്തൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ പോയതിന് ശേഷമാണ് ദിലീപ് എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കിയതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ചില കാര്യങ്ങള്‍ക്ക് മാത്രം മറുപടിയേണ്ടി വന്നിട്ടുണ്ട്. എനിക്ക് ഓര്‍മയില്ല എന്നൊക്കെയാണ് അധികം ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി നല്‍കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം കേസില്‍ വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്ത് വന്നു. ബാലചന്ദ്രകുമാറിന്റെ കൈയ്യില്‍ തെളിവുകളുണ്ടായിട്ടും എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസിന്റെ എഫ്‌ഐ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സംശങ്ങള്‍ ഉന്നയിച്ചത്.

നേരത്തെ പരാതി ഉന്നയിച്ചില്ല എന്നത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന് സംശയമുണ്ടാക്കില്ലെ എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ പ്രസക്തിയില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം ദിലീപുമായി ബാലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേസില്‍ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ വന്നേക്കും. കേസില്‍ ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ അന്വേഷിക്കാനാണ് എന്‍ഐഎയുടെ സഹായം തേടുന്നത്. അഹമ്മദ് ഗൊല്‍ച്ചിനും ദിലീപുമായുള്ള ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുക.

കേസിലെ സാക്ഷികളെ മൊഴി മാറ്റാന്‍ ഗൊല്‍ച്ചിന്‍ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ്് സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് ശേഷം ദുൂബായിലെത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നു. ഗൊല്‍ച്ചിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ ഇറാനിയന്‍ സ്വദേശിയാണ്. ഗുല്‍ഷന്‍ എന്നാണ് ഓമനപ്പേര്. ഗുല്‍ഷനെ കാണാനായി ദിലീപ് ദേ പുട്ടിന്റെ ഉദ്ഘാടനം ദുബായില്‍ വെച്ചെന്നും, അത് വെറും മറയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം കേസിലെ വിഐപി ശരത്ത് തന്നെയെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ സുഹൃത്തായ ആറാം പ്രതിയാണ് ശരത്ത്. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല. തുറന്ന മനസ്സോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ്‌ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ കേസില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വധഗൂഢാലോചനാ കേസ് സിബിഐക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.












Click it and Unblock the Notifications