കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായ് ശങ്കര്‍ 'അപ്രത്യക്ഷം'!! ഭാര്യയെ ചോദ്യം ചെയ്യുന്നു; ദിലീപ് കേസില്‍ വിടാതെ പോലീസ്

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ കേസില്‍ പോലീസ് ചോദ്യം ചെയ്യാനിരുന്ന സൈബര്‍ വിദഗ്ധര്‍ സായ് ശങ്കര്‍ എവിടെ എന്ന കാര്യം അവ്യക്തം. കൊവിഡ് രോഗ ലക്ഷണമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ല എന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ കൊവിഡ് ബാധിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. തുടര്‍ന്ന് ഇന്ന് കോഴിക്കോട്ടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയാണ്. കൊവിഡ് ലക്ഷണമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് 10 ദിവസത്തെ സാവകാശം വേണമെന്നാണ് സായ് ശങ്കര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇയാള്‍ക്കെതിരായ ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

27

കഴിഞ്ഞ ദിവസം സായ് ശങ്കറുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. രാവിലെ മുതല്‍ ഉച്ച വരെ നടത്തിയ റെയ്ഡില്‍ മൊബൈലും ഐപാഡും പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സായ് ശങ്കറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഹാജരാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഇയാള്‍ എവിടെയാണ് എന്ന് പോലീസിന് അറിയില്ല. തുടര്‍ന്നാണ് ഭാര്യയെ ചോദ്യം ചെയ്യുന്നത്.

ദിലീപിനെ ജയിലില്‍ പോയി കണ്ടു; കരുതിയതല്ല... അങ്ങനെ വിശ്വസിക്കാന്‍ ഇഷ്ടമില്ലായിരുന്നുവെന്ന് രഞ്ജിത്ദിലീപിനെ ജയിലില്‍ പോയി കണ്ടു; കരുതിയതല്ല... അങ്ങനെ വിശ്വസിക്കാന്‍ ഇഷ്ടമില്ലായിരുന്നുവെന്ന് രഞ്ജിത്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ദിലീപിനെതിരായ കേസിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ദിലീപിന്റെ ഫോണുകള്‍ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ചില രേഖകള്‍ നശിപ്പിച്ചു എന്നാണ് കണ്ടെത്തിയത്. ആരാണ് മൊബൈലില്‍ നിന്ന് രേഖകള്‍ നീക്കിയത് എന്ന അന്വേഷണമാണ് സായ് ശങ്കറിലെത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമായ വിവരം ലഭിക്കൂ. ദിലീപ് നേരിട്ട് സായ് ശങ്കറുമായി സംസാരിച്ചിട്ടില്ല എന്നാണ് വിവരം. പകരം ഒരു അഭിഭാഷകനാണ് ഇടപെട്ടതത്രെ.

2015ല്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ് കേസില്‍ പ്രതിയാണ് സായ് ശങ്കര്‍. ഇയാളുടെ ആദ്യ ഭാര്യ മരിച്ചിരുന്നു. ഹണിട്രാപ് കേസില്‍ സായ് ശങ്കറെ അറസ്റ്റ് ചെയ്തത് ബൈജു പൗലോസ് ആണ്. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചതും ബൈജു പൗലോസ് ഉള്‍പ്പെടുന്ന സംഘമാണ്. ഹണി ട്രാപ് കേസില്‍ ഉള്‍പ്പെട്ടതോടെ സായ് ശങ്കറുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ഭാര്യ മരിച്ചു. മറ്റൊരു വിവാഹം ചെയ്ത സായ് ശങ്കര്‍ കോഴിക്കോട് കേന്ദ്രമായി ഐടി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ദിലീപിന്റെ ഫോണില്‍ നിന്ന് ഒന്നും മായ്ച്ച് കളഞ്ഞിട്ടില്ല എന്ന് സായ് ശങ്കര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷര്‍ക്ക് കൂടി കുരുക്കാവുന്ന നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. തെളിവ് നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നു എന്ന് തെളിഞ്ഞാല്‍ അത് അവരുടെ ജോലിയെ ബാധിക്കും.

Recommended Video

cmsvideo
എന്നെ ഇതൊന്നും കാണിച്ച് പേടിപ്പിക്കാൻ വരണ്ട, ഇതിലപ്പുറവും കണ്ടതാണ് ഞാൻ

English summary
Dileep Actress Case: Police Questioning Cyber Expert Sai Shankar Wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X